Sunday, 11 December 2011

[www.keralites.net] ജയലളിതയെ പിണക്കാന്‍ വയ്യ; ഇടതു കക്ഷികള്‍ കേരളത്തിനെതിരെ

 

 
ജയലളിതയെ പിണക്കാന്‍ വയ്യ; ഇടതു കക്ഷികള്‍ കേരളത്തിനെതിരെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്കകള്‍ ഉള്‍ക്കൊള്ളാതെയുള്ള നയം സി.പി.എമ്മിന്റെയും സി.പി.എെയുടെയും ദേശീയ നേതൃത്വം വ്യക്തമാക്കിയതോടെ കേരളത്തിലെ ഇടതുപാര്‍ട്ടികളുടെ പൊയ്മുഖം പൊളിയുന്നു. വേണമെങ്കില്‍ ഇടതുപക്ഷം പിരിവെടുത്ത് പുതിയ ഡാം പണിയുമെന്ന പ്രതിപക്ഷ... വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയുടെ ചൂടാറുംമുമ്പേയാണ് പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യത്തെപ്പറ്റി ഒരു വാക്കുപോലും പരാമര്‍ശിക്കാതെ ഇരു പാര്‍ട്ടികളുടെയും ദേശീയനേതൃത്വം പ്രസ്താവനയിറക്കിയത്. തമിഴ്നാട് ഭരണമുന്നണിയില്‍ ഇരുപാര്‍ട്ടികള്‍ക്കും സജീവ പങ്കാളിത്തമുള്ളതിനാല്‍, ജയലളിതയെ പിണക്കി അധികാരത്തിലെ പങ്ക് നഷ്ടപ്പെടുത്തേണ്ടെന്ന ചിന്താഗതിയാണ് സി.പി.എം, സി.പി.എെ ദേശീയ നേതൃത്വങ്ങളെ സ്വാധീനിച്ചിട്ടുള്ളതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം തമിഴ്നാട്ടിലെ കൃഷിക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും സുപ്രധാനമാണെന്നും ഇപ്പോഴുള്ളതു പോലെ തുടര്‍ന്നും തമിഴ്നാടിന് ജലം ലഭ്യമാവണമെന്നുമാണ് സി.പി.എം പ്രസ്താവനയുടെ ആദ്യ ഖണ്ഡികയില്‍ പറയുന്നത്. ഈ വിഷയത്തില്‍ സുപ്രീംകോടതിലാണ് ഒത്തുതീര്‍പ്പാക്കേണ്ടതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. അണക്കെട്ട് സംബന്ധിച്ചുള്ള ആശങ്ക ദൂരീകരിക്കണമെന്ന് ഒഴുക്കന്‍മട്ടില്‍ പറയുന്ന പ്രസ്താവനയില്‍ ഒരിടത്തുപോലും പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തെപ്പറ്റി സൂചനയില്ല. സി.പി.എം പ്രസ്താവനയുടെ പകര്‍പ്പ് എന്നു തോന്നിക്കുംവിധത്തില്‍ സി.പി.എെ കേന്ദ്ര നേതൃത്വം ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിലും പുതിയ അണക്കെട്ടിനെ പറ്റി ഒന്നും പറയുന്നില്ല. തമിഴ്നാടിന് ജലം നല്‍കുമെന്ന ഉറപ്പു ലഭിക്കണമെന്നതാണ് ഈ പ്രസ്താവനയുടെയും ആകെത്തുക. ഈ വിഷയത്തില്‍ നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ പാടില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെടുന്ന സി.പി.എെ മുല്ലപ്പെരിയാര്‍ പ്രശ്നം സുപ്രീംകോടതിയില്‍ പരിഹരിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നു അവസാന ഖണ്ഡികയില്‍ വ്യക്തമാക്കുന്നു. തമിഴ്നാടിനെ അനുകൂലിച്ചുകൊണ്ടുള്ള കേന്ദ്ര നിലപാടില്‍ സി.പി.എം, സി.പി.എെ എം.പിമാരും അതീവ സന്തുഷ്ടരാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളനിലപാടിനെതിരെ പാര്‍ലമെന്റിലെ ഗാന്ധിപ്രതിമിക്കു മുന്നില്‍ നിരാഹാരമിരുന്ന കോയമ്പത്തൂരില്‍ നിന്നുള്ള സി.പി.എം എം.പി പി.ആര്‍ നടരാജന്‍ "ചന്ദ്രിക'യോട് പറഞ്ഞത് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു തന്റെ പ്രവൃത്തി എന്നാണ്. ഈ വിഷയത്തില്‍ തന്റെ അവസാന വാക്ക് പാര്‍ട്ടിയുടേതാണെന്ന് സി.പി.എെയുടെ തെങ്കാശി എം.പി പി. ലിംഗവും പറയുന്നു. തമിഴ്നാട്ടില്‍ ജയലളിതയെ പിന്തുണക്കുന്ന ഇടതുപാര്‍ട്ടികള്‍ ഭരണപങ്കാളിത്തം നഷ്ടമാകുമെന്ന ഭയംകൊണ്ടാണ് കേരളത്തിനെതിരായ നിലപാടെടുത്തതെന്ന് സൂചനയുണ്ട്. ബസ് ചാര്‍ജും പാല്‍ അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലയും ഇരട്ടിയോളം വര്‍ധിപ്പിച്ച ജയലളിത സര്‍ക്കാര്‍ ആ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയാണ് മുല്ലപ്പെരിയാറില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് തമിഴ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ജയലളിതയുടെ നിര്‍ദേശ പ്രകാരം ഇന്നലെ പ്രധാനമന്ത്രിയെ കണ്ട എ.എെ.ഡി.എം.കെ എം.പിമാര്‍ അനാവശ്യ ഭീതി പരത്തുന്നതില്‍ നിന്ന് കേരളത്തെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment