Sunday, 11 December 2011

Re: [www.keralites.net] പരിപ്പുവടയും കട്ടന്‍ചായയും ഉപേക്ഷിച്ച ഇ.പി ജയരാജന്‍ കംപ്യൂട്ടര്‍ വിപ്ലവത്തിനും ആഹ്വാനം നല്‍കുന്നു

 

സെമിടിക്‌ മതങ്ങള്‍ ഞങ്ങളെ വിശ്...വസിച്ചാല്‍ നിങ്ങള്‍ മരണാനന്തരം സ്വര്ഗത്തില്‍ എത്തുമെന്നു പറഞ്ഞു കൊണ്ട് മനുഷ്യ സമൂഹത്തെ കോരി തരിപ്പിച്ചു. കമ്മ്യൂണിസം ഒരു പടി കൂടി കൂടുതല്‍ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, മതമില്ലാത്ത മനുഷ്യനെ വിപ്ലവത്തിലൂടെ ഞങ്ങള്‍ ഉടലോടെ സ്വര്ഗത്തില്‍ എത്തിക്കാമെന്നും ഒരുജ്ജ്വല വാഗ്ദാനം. ശേഷം ചൈനയിലും റഷ്യയിലും മുതലാളിത്തം ഇല്ലാതിരുന്നു മൂന്നാംലോകങ്ങളിലെ പട്ടിണി രാജ്യങ്ങളിലും കമ്മ്യൂണിസം പച്ച പിടിച്ചു (തെറ്റി ധരിക്കരുത് മലപ്പുറം ജില്ലയില്‍ മദനിയെ കൂട്ട് പിടിച്ചതല്ല, പച്ച പിടിക്കല്‍ കൊണ്ട് ഉദ്ദേശിച്ചത്). റഷ്യ ശിഥിലമായി, ചൈന ബഹുരാഷ്ട്ര കുത്തകകള്ക്കല പിന്വാതില്‍ തുറന്നു കൊടുത്തു കൊണ്ട് ഏകാധിപതികള്‍ ആയി, മറ്റു രാജ്യങ്ങളെ കുറിച്ചു നിങ്ങള്‍ അന്വേഷിച്ചു കണ്ടു പിടിക്കുക. പോളണ്ടിനെ കുറിച്ചു ഒരക്ഷരം ഞാന്‍ മിണ്ടുന്നില്ല. 

ഇനി നമുക്ക് ഇന്ത്യന്‍ കംമ്യുനിസത്തിനു എന്ത് പറ്റി എന്ന് നോക്കാം. ലോകത്തിലാദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ മലയാളി കമ്യൂണിസ്റ്റുകാര്‍ വിമോചന സമരത്തോടെ ചെകിട്ടത്ത് അടിയേറ്റത് മുതല്‍ മതത്തിന്റെ പ്രാധാന്യം മനസിലാക്കി ജമാ-അതെയുടെയും മദനിയുടെയും വരെ ആജ്ഞാനുവര്ത്തികളായ കഥകള്‍ നമുക്ക് സുപരിചിതമാണ്. വിഷയം 34 വര്ഷത്തെ രാജവാഴചയ്ക്ക് ശേഷം ബംഗാളില്‍ എന്ത് സംഭവിച്ചു എന്നത് മാത്രമാണ്.

1965 ല്‍ ബംഗാളിന്റെ മൊത്തം വരുമാനത്തിന്റെ 30% വ്യവസായ മേഖലയില്‍ നിന്നായിരുന്നത് 2011ല്‍ 11% ആയി കുറഞ്ഞിരിക്കുകയാണ്. കുപ്രസിദ്ധമായ കമ്യൂണിസ്റ്റു ഘെരാവോകളിലൂടെയും സമരങ്ങളിലൂടെയും അവര്‍ ആ സംസ്ഥാനത്തിന്റെ നട്ടെല്ലൊടിച്ചു. ദേശീയ വ്യാവസായിക ഉല്പാദനത്തിന്റെ 18% ബംഗാളില്‍ നിന്നായിരുന്നത് അവര്‍ ഇന്ന് 4% വരെ എത്തിച്ചു. 1960 കളില്‍ വരുമാനത്തിന്റെ 30% കാര്ഷിക മേഖലയില്‍ നിന്നായിരുനെന്കില്‍ ഇന്നത്‌ 20% ആയി കുറഞ്ഞു. രണ്ടു ലക്ഷം കോടി രൂപയുടെ കടം ഇന്ന് ബംഗാളിനുണ്ട്. അങ്ങനെ കാര്ഷിക മേഖലയും വ്യാവസായിക മേഖലയും ഒരു പോലെ തകര്ന്നപ്പോള്‍ ഒരു മോഹന വാഗ്ദാനം തരുന്ന സിദ്ധാന്തത്തിന്റെ പൊള്ളത്തരം വെളിവായി. ശീതീകരിച്ച ലൈബ്രറികളില്‍ ഇരുന്നു, സിദ്ധാന്തങ്ങളുടെ മായിക ലോകങ്ങളില്‍ വ്യവഹരിച്ച ആചാര്യന്മാരുടെ തത്വ ശാസ്ത്രങ്ങളെ തോളിലേറ്റിയ നേതാക്കന്മാരുടെ വിവേചന ശൂന്യത ആണ് ഒരു ഇന്ത്യന്‍ സമൂഹത്തെ ഇവിടെ തകര്ച്ചയില്‍ എത്തിച്ചത്‌. ഇവിടെ ദുഃഖകരമായ സത്യം മറ്റൊന്നാണ്. മുതലാളിത്ത വിരോധത്തിന്റെ പേരില്‍ പാവങ്ങളുടെ വോട്ടു വാങ്ങി അതിസമര്ഥമായി അവരെ വഞ്ചിച്ച പാര്ട്ടിക്ക് എന്ത് സംഭവിച്ചു എന്ന് കൂടി നാം അറിയണം. പാര്ടിയെ സ്ഥാപന വല്കരിച്ചു. അടുത്ത കാലത്ത് നടന്ന പോലീസ്‌ റെയ്ഡില്‍ 8000 തോക്കുകളും, ചെറുകിട ബോംബുകളും, സ്ടിങ്ങേര്‍ മിസ്സൈലുകളും ആണ് പാര്ട്ടി ഓഫീസുകളില്‍ നിന്നും കണ്ടെത്തിയത്‌. ടി വി ചാനെലുകളും, ദിന പത്രങ്ങളും, അമ്യൂസ്മെന്റ് പര്കുകളും, പുബ്ലിഷിംഗ് ഹൗസുകളും നടത്തുന്ന ഒരു മുതലാളിത്ത കമ്പനി ആയി പാര്ട്ടിം മാറി. 4000 കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് തൊഴിലാളി വിരുദ്ധ ബൂര്ഷ്വാ മൂരാച്ചികള്‍ പറഞ്ഞു പരത്തുന്നത്‌. 2,60000 മുഴുവന്‍ സമയ പ്രവര്ത്തകര്‍ ഇവര്ക്കുണ്ട് .ഇവരെയൊക്കെ തീറ്റി പോറ്റുന്നത് പാര്ടി ആണ്. (ഇതിനൊക്കെ ആസ്തി എവിടെന്നുണ്ടാക്കി എന്ന് ചോദിക്കരുത്- സാന്റിയാഗോ മാര്തിണനും, ഫാരിസ്‌ അബൂബക്കറും കോപിക്കും).

From: Shyam P <keralamed@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Thursday, 8 December 2011 9:01 AM
Subject: Re: [www.keralites.net] പരിപ്പുവടയും കട്ടന്‍ചായയും ഉപേക്ഷിച്ച ഇ.പി ജയരാജന്‍ കംപ്യൂട്ടര്‍ വിപ്ലവത്തിനും ആഹ്വാനം നല്‍കുന്നു
 
പാര്‍ടി സമ്മേളനങ്ങളുടെ കാലമായതുകൊണ്ടാകാം, പല മലയാള മാധ്യമങ്ങളും ലേഖകരും വിശകലനം നടത്തി പാര്‍ടിയെ "നന്നാക്കുന്ന"തിനുള്ള പല നിര്‍ദേശങ്ങളും ഉന്നയിക്കുന്നുണ്ട്. അത് അവരുടെ അവകാശമാണെന്നു പറഞ്ഞ് വിടാം. പക്ഷേ, അവയ്ക്കു നിദാനമായി അവതരിപ്പിക്കുന്ന വിശകലനങ്ങള്‍ കാടുകയറുമ്പോള്‍ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. അവ എഴുതിയവരെയോ പ്രസിദ്ധീകരിച്ചവരെയോ തിരുത്താനല്ല. അവ വായിക്കുന്നവരുടെയും ചര്‍ച്ച ചെയ്യുന്നവരുടെയും അറിവിലേയ്ക്കായി. ഡിസംബര്‍ 2െന്‍റ സമകാലിക മലയാളത്തില്‍ രണ്ടു ലേഖനങ്ങളുണ്ട്. ഡോ. മാത്യു ജോസഫിെന്‍റ "വിലാപഗാനം നിര്‍ത്താറായി", റാണി പോളിെന്‍റ "പണ മുതലാളിത്ത ഭൂതം പിടികൂടിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം" എന്നിവ. പശ്ചിമ ബംഗാളില്‍ 34 വര്‍ഷമായി നിലനിന്ന ഇടതുമുന്നണി ഭരണം നഷ്ടപ്പെട്ടതോടെ ഇന്ത്യയില്‍ ഇടതുപക്ഷ പ്രസക്തി നഷ്ടപ്പെട്ടെന്ന വാദം ആദ്യലേഖനത്തില്‍ ഉന്നയിക്കുന്നു. അവിടെ ഇടതുമുന്നണിക്കും സിപിഐ എമ്മിനും ഉണ്ടായത് കനത്ത പരാജയമാണ്. പാര്‍ടിയും അക്കാര്യത്തില്‍ തര്‍ക്കിക്കുന്നില്ല. അതിനുണ്ടായ കാരണങ്ങളെ പാര്‍ടി കേന്ദ്രക്കമ്മിറ്റിയും പശ്ചിമ ബംഗാള്‍ കമ്മിറ്റിയും വിലയിരുത്തി പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ , ഈ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ സിപിഐ എമ്മും ഇടതുപക്ഷവും പശ്ചിമ ബംഗാളില്‍ ഇനിയൊരു തിരിച്ചുവരവ് അസാധ്യമായ തരത്തില്‍ തകര്‍ന്നു എന്നോ നാമാവശേഷമായി എന്നോ വ്യാഖ്യാനിക്കുന്നവര്‍ ആദ്യം പറയേണ്ടത് 1977ല്‍ 30 വര്‍ഷത്തെ കേന്ദ്രത്തിലെ അധികാരകുത്തക നഷ്ടപ്പെട്ട കോണ്‍ഗ്രസ്സിനും 1984ല്‍ രണ്ടു സീറ്റിലേക്ക് ഒതുങ്ങിയ ബിജെപിക്കും തിരിച്ചുവരവ് അസാധ്യമായിരുന്നോ എന്നാണ്. അതാണോ ഉണ്ടായത്?
 
പശ്ചിമ ബംഗാളില്‍ ഇടതുമുന്നണിക്ക് 41 ശതമാനത്തിലേറെ വോട്ടു ലഭിച്ചു. എണ്ണത്തില്‍ പറഞ്ഞാല്‍ രണ്ടുകോടിയോളം. അവിടെ ഉണ്ടായത് വലതുപക്ഷ പാര്‍ടികള്‍ മുതല്‍ തീവ്ര ഇടതുപക്ഷം വരെ ഇടതുമുന്നണിക്ക് എതിരെ കൈകോര്‍ത്തതാണ്. വര്‍ഗീയതയെയും ഇടതുമുന്നണിക്കെതിരായി വലതുപക്ഷം അണിനിരത്തി. സാമ്രാജ്യശക്തികളും അവിടെ പല രൂപങ്ങളില്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടു. ഇടതുമുന്നണിയുടെ ബഹുജനാടിത്തറ തകര്‍ക്കാന്‍ അവരെല്ലാം ശ്രമിച്ചിട്ടും കഴിഞ്ഞില്ല. മാത്രമല്ല, ഇടതുമുന്നണിക്കെതിരെ ഈ തിരഞ്ഞെടുപ്പില്‍ കൈകോര്‍ത്തവര്‍ക്ക് ആ ഐക്യം ആറുമാസംവരെ പോലും നിലനിര്‍ത്താനായില്ല. തൃണമൂല്‍ കോണ്‍ഗ്രസും മാവോയിസ്റ്റുകളും തമ്മില്‍ കൈകോര്‍ത്ത് എത്ര ഭീകര സംഭവങ്ങള്‍ (തീവണ്ടി മറിച്ചിട്ട് നിരവധി പേരെ കൊല്ലുന്നത് ഉള്‍പ്പെടെ) മുന്‍ വര്‍ഷങ്ങളില്‍ സൃഷ്ടിച്ചു? ഇപ്പോള്‍ മാവോയിസ്റ്റുകളെ മമതാ ബാനര്‍ജി ഗവണ്‍മെന്‍റ് വേട്ടയാടുന്നു. മമതയോട് വലിയ അടുപ്പം ഉണ്ടായിരുന്ന കിഷന്‍ജി എന്ന മാവോയിസ്റ്റ് നേതാവിനെ അവര്‍ കൊന്നു. മമതയുമായി കൂട്ടുകൂടിയതിനു ഇപ്പോള്‍ മാവോയിസ്റ്റുകള്‍ക്ക് വലിയ വില കൊടുക്കേണ്ടിവന്നിരിക്കുന്നു. തൃണമൂലിെന്‍റ സഖ്യകക്ഷിയായ കോണ്‍ഗ്രസ്സിെന്‍റ എംപിമാരും മറ്റ് നേതാക്കളും ഉള്‍പ്പെടെ ഗവണ്‍മെന്‍റിനെതിരായി പ്രകടനം നടത്തി. കോണ്‍ഗ്രസ്സിനെ തൃണമൂല്‍ ഗവണ്‍മെന്‍റ് തഴയുന്നു, അടിച്ചമര്‍ത്തുന്നു എന്നാണ് അവരുടെ ആക്ഷേപം. തൃണമൂലുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല എന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അഭിപ്രായം. അവരത് വെട്ടിത്തുറന്നു പറയുന്നു. നവഉദാരവല്‍ക്കരണ - ആഗോളവല്‍ക്കരണ ശക്തികള്‍ ലോകമെമ്പാടും ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പ് അമേരിക്കയിലും മറ്റ് സാമ്രാജ്യത്വ രാജ്യങ്ങളിലും വരെ നേരിടുകയാണ്. പല രാജ്യങ്ങളിലും ഭരണനേതൃത്വം (ഇറ്റലിയിലും ഗ്രീസിലും) മുതലാളി പ്രമുഖന്മാര്‍ ഏറ്റെടുത്തിരിക്കുന്നു. ഇതിനെതിരെ ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പ് ആ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
 
ഇക്കാലത്ത് പൊതുവില്‍ പ്രസക്തി നഷ്ടപ്പെടുന്നത് ഇടതുപക്ഷത്തിനല്ല, വലതുപക്ഷത്തിനാണ് എന്നു ചുരുക്കം. ഇന്ത്യയില്‍ തന്നെ കോണ്‍ഗ്രസ്സിനു ശക്തി ഉണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ഇന്ന് അത് നാമമാത്രമാണ്. അതിനു ബദലായി ഉയര്‍ന്നുവന്നു എന്ന് അവകാശപ്പെട്ടിരുന്ന ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അഴിമതിക്കും ദുര്‍ഭരണത്തിനും എതിരായ ജനരോഷം ഇരുപാര്‍ടികളെയും പല സംസ്ഥാനങ്ങളിലും മുള്‍മുനയില്‍ നിര്‍ത്തിയിരിക്കയാണ്. സിപിഐ എമ്മോ മറ്റ് ഇടതുപാര്‍ടികളോ സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിച്ചല്ല ഭരണത്തില്‍ ഏറിയത്. ബൂര്‍ഷ്വാ പാര്‍ലമെന്‍ററി ജനാധിപത്യവ്യവസ്ഥയില്‍ തിരഞ്ഞെടുപ്പില്‍ ബൂര്‍ഷ്വാ പാര്‍ടികളെ തോല്‍പിച്ച് ജനങ്ങള്‍ ഇടതുപക്ഷത്തെ ഭരണത്തില്‍ ഏറ്റിയതാണ്. സോഷ്യലിസ്റ്റ് പരിപാടിയൊന്നും ഈ വ്യവസ്ഥയില്‍ നടപ്പാക്കാനാവില്ല എന്നറിയാം. ജനങ്ങളോട് മുന്‍കൂട്ടി അതു പറഞ്ഞിട്ടുമുണ്ട്. വ്യക്തമായ മിനിമം പരിപാടി തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാറുണ്ട്. ബൂര്‍ഷ്വാ പാര്‍ടികളെപ്പോലെ പാലം കടന്നാല്‍ അവരെ പണ്ടു കണ്ടിട്ടേയില്ല എന്ന ഭാവം ഇടതുപക്ഷം സ്വീകരിക്കാറില്ല. അതുകൊണ്ടാണ് ഇടതുപക്ഷത്തെ അതിനു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ അധികാരത്തിലേറ്റുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാരീതിയും ശൈലിയും ബൂര്‍ഷ്വാ പാര്‍ടികളുടേതില്‍നിന്ന് വ്യത്യസ്തമാണ്. ഈ പാര്‍ടിയില്‍ ജനാധിപത്യ സ്വാതന്ത്ര്യമില്ല എന്നാണ് ബൂര്‍ഷ്വാ പാര്‍ടികളും കമ്യൂണിസ്റ്റ് വിരുദ്ധരും ആരോപിക്കാറുള്ളത്. എത്രയോ വര്‍ഷങ്ങളായി സംഘടനാ തിരഞ്ഞെടുപ്പ് നടത്താത്ത പാര്‍ടികളെ ജനാധിപത്യപാര്‍ടി എന്ന് പുകഴ്ത്തുന്നവരാണ് നിശ്ചിത കാലയളവില്‍ സംഘടനാ സമ്മേളനം നടത്തി നേതാക്കളെ തിരഞ്ഞെടുക്കുന്ന സിപിഐ എമ്മിനെ ജനാധിപത്യവിരോധിയായി ചിത്രീകരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉള്ളത്ര ഉള്‍പ്പാര്‍ടി ജനാധിപത്യം മറ്റൊരു പാര്‍ടിയിലുമില്ല എന്നതാണ് വസ്തുത. ബൂര്‍ഷ്വാ പാര്‍ടികള്‍ വിദേശി - സ്വദേശി കുത്തകകളുടെയും മറ്റു സമ്പന്നരുടെയും വളര്‍ച്ചയാണ് ലാക്കാക്കുന്നത്. ഇടതുപക്ഷം ദരിദ്രരും പാര്‍ശ്വവല്‍കൃതരും അടക്കമുള്ള ജനസാമാന്യത്തിെന്‍റയും. ഇവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും സാധിച്ചുകൊടുക്കാനും അധികാരവികേന്ദ്രീകരണവും വികസന അജണ്ടയും അതെക്കുറിച്ചെല്ലാം വ്യാപകമായ ചര്‍ച്ചയും ആവശ്യമാണ്.
 
വന്‍കിടക്കാര്‍ക്ക് 4.6 ലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര ധനമന്ത്രിക്ക് ബജറ്റ് പ്രസംഗത്തില്‍ ഏതാനും വാചകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മതി. മുതലാളിത്ത ശക്തികളാണ് തങ്ങളില്‍നിന്ന് അകലുന്നവരെ അടക്കം കൂടെ നിര്‍ത്താനായി നവസാമൂഹ്യ പ്രസ്ഥാനങ്ങളും സ്വത്വസംഘടനകളും മറ്റും രൂപീകരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത്. സാമ്രാജ്യത്വ ഏജന്‍സികള്‍ ഇതില്‍ വലിയ തോതില്‍ ഇടപെടുന്നു. സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്നും ലോകബാങ്ക് ആദിയായ സാമ്രാജ്യത്വ ഏജന്‍സികളില്‍നിന്നും അവയ്ക്കു പലതിനും വലിയ തോതില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുമുണ്ട്. അങ്ങനെയാണെങ്കില്‍പോലും ജനസാമാന്യത്തിനു പ്രയോജനകരമായ പ്രവര്‍ത്തനത്തില്‍ നവസാമൂഹ്യ പ്രസ്ഥാനങ്ങളുമായി സഹകരിക്കാന്‍ ഇടതുപക്ഷം മടികാണിക്കാറില്ല. എന്നാല്‍ , ഈ പ്രസ്ഥാനങ്ങള്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഇടപെടുമ്പോള്‍ ഇടതുപക്ഷം അക്കാര്യം തുറന്നുപറയാറുണ്ട്, അവയെ ചെറുക്കാന്‍ ജനങ്ങളോടൊപ്പം നില്‍ക്കാറുമുണ്ട്. മധ്യവര്‍ഗത്തില്‍ ഒരു വിഭാഗത്തെ കൂടെ നിര്‍ത്താന്‍ നവഉദാരവല്‍ക്കരണ - ആഗോളവല്‍ക്കരണ ശക്തികള്‍ കിണഞ്ഞു ശ്രമിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ അങ്ങനെയല്ലാതെ ആ ശക്തികള്‍ക്ക് ജനങ്ങളെ ചൂഷണം ചെയ്യാനാവില്ല. അതേസമയം ആ ശക്തികളാല്‍ വഞ്ചിതരാകുന്ന ഇടത്തരക്കാര്‍ ജനസാമാന്യത്തോടും ഇടതുപക്ഷത്തോടുമൊപ്പം അണിനിരക്കുന്നു. ഇത് തടയാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആഗോളവല്‍ക്കരണ ശക്തികള്‍ ജാതി - മത സംഘടനകളെ ഉപയോഗപ്പെടുത്തുന്നു. ഇരുപത് വര്‍ഷംമുമ്പ് ഇന്ത്യയില്‍ ആഗോളവല്‍ക്കരണം കൊടികയറിയപ്പോള്‍ അതിനെ എതിര്‍ത്ത ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താന്‍ മധ്യവര്‍ഗത്തെ ആഗോളവല്‍ക്കരണ ശക്തികള്‍വലിയതോതില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചു. അത് കാര്യമായി വിലപ്പോയില്ല. ഇപ്പോള്‍ , മധ്യവര്‍ഗങ്ങളില്‍നിന്ന് വിലക്കയറ്റം, അഴിമതി, ആഗോളതലത്തിലെ ധനപ്രതിസന്ധി, വ്യാപകമായ തൊഴിലില്ലായ്മ മുതലായവ മൂലം അവര്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. അങ്ങനെ വ്യാമോഹമോചിതരായി വരുന്ന മധ്യവര്‍ഗങ്ങളുമായി സംവാദത്തിനും പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും ഇടതുപക്ഷം തയ്യാറാണ്. പക്ഷേ, മധ്യവര്‍ഗത്തിനു ചാഞ്ചാട്ടസ്വഭാവം ഉള്ളതിനാലും അവരില്‍ ചിലരെങ്കിലും ഏതു സമയവും വലതുപക്ഷത്തിെന്‍റ ആകര്‍ഷണത്തിനും സമ്മര്‍ദ്ദത്തിനും വിധേയരാകാം, സാധാരണക്കാരെ വഞ്ചിക്കാം എന്നതിനാലും ഈ ഐക്യം ഉറയ്ക്കാന്‍ കുറച്ചു സമയമെടുത്തേക്കും. മധ്യവര്‍ഗത്തില്‍ ഒരു ചെറിയ വിഭാഗം സമ്പന്നരോടൊപ്പം പോയേക്കാനും മതി. എന്നിരുന്നാലും ഒരിക്കലും സഹകരിക്കാന്‍ വരുന്നവരെ ഇടതുപക്ഷം ആട്ടിപ്പായിക്കുന്ന സ്ഥിതി ഉണ്ടാവില്ല. വലതുപക്ഷ ആകര്‍ഷണ വലയത്തില്‍നിന്നു വിട്ടുവരുന്നവരുമായി തുറന്ന മനസ്സോടെ സംവാദം നടത്താനും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും അങ്ങനെ യോജിപ്പിെന്‍റ മേഖല വിപുലപ്പെടുത്താനും ഇടതുപക്ഷം എന്നും തയ്യാറായിട്ടുണ്ട്. അപ്പുറത്തുനിന്നു വരുന്നവര്‍ അവരുടെ പഴയ ധാരണകളും നിലപാടുകളും ഉപേക്ഷിച്ച് ജനാധിപത്യപരമായ മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവുമായി യോജിക്കുന്നത് അത്തരത്തിലാണ്. ഇത് തങ്ങള്‍ക്ക് ആപല്‍കരമാകുമെന്നു കണ്ട് വലതുപക്ഷ ശക്തികള്‍ ചിലപ്പോള്‍ ഈ പ്രക്രിയയെ കീഴ്മേല്‍ മറിക്കുകയും ജനങ്ങള്‍ ഇടതുപക്ഷവുമായുള്ള യോജിപ്പില്‍ വിശ്വാസം നശിപ്പിക്കത്തക്കവിധം കള്ളപ്രചരണം നടത്തുകയും ചെയ്യാറുമുണ്ട്. നവസാമൂഹ്യ പ്രസ്ഥാനങ്ങളടക്കം അത്തരം സന്ദര്‍ഭങ്ങളില്‍ ഇടതുപക്ഷവുമായുള്ള ഐക്യം നിലനിര്‍ത്താനാണോ, വലതുപക്ഷ പ്രചരണത്തിെന്‍റ പിറകെ പോകാനാണോ ശ്രമിച്ചിട്ടുള്ളത് എന്ന് അവര്‍ ആത്മപരിശോധന നടത്തട്ടെ. മുമ്പ് ഐക്യപ്പെടാതിരുന്നവര്‍ ഐക്യമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അവരില്‍ ഇടതുപക്ഷം മാത്രം പൊളിച്ചെഴുത്ത് നടത്തണമെന്ന് നിര്‍ദ്ദേശിക്കുന്നവര്‍ സ്വയം ഈ പ്രക്രിയക്ക് തയ്യാറല്ല എന്ന സൂചന നല്‍കുന്നു. അപ്പോള്‍ ഐക്യം അവര്‍ നിര്‍ദേശിക്കുന്ന വ്യവസ്ഥകളില്‍ വേണ്ടിവരും. അതിനു പലപ്പോഴും സമൂഹത്തില്‍ ഏറ്റവും പിന്നണിയില്‍ കിടക്കുന്നവരുടെ താല്‍പര്യങ്ങള്‍ ബലികഴിക്കേണ്ടിവരും. ഇടതുപക്ഷത്തിന് അങ്ങനെയൊരു നിലപാട് കൈക്കൊള്ളാനാവില്ല.
 
"പണമുതലാളിത്ത ഭൂതം" ആ വ്യവസ്ഥ നിലനില്‍ക്കുന്ന സമൂഹങ്ങളിലെ എല്ലാവരെയും ആവേശിക്കാന്‍ ശ്രമിക്കും. അതുണ്ടാകും എന്ന തിരിച്ചറിവ് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനു നല്‍കി എന്നതാണ് മാര്‍ക്സിെന്‍റ ആശയപരമായ സംഭാവനകളില്‍ ഒന്ന്. ആ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ആ പ്രവണതയ്ക്കെതിരെ പാര്‍ടിക്കുള്ളില്‍ തെറ്റുതിരുത്തല്‍ പ്രക്രിയ വഴിയും മറ്റും സമരം നടത്തുന്നത്. ആഗോളവല്‍ക്കരണവും പണത്തിനു മറ്റെല്ലാറ്റിലും ഉപരിസ്ഥാനം നല്‍കലും സ്വന്തം നിലനില്‍പിനുവേണ്ടി മുതലാളിത്തം പ്രയോഗിക്കുന്ന ഏറ്റവും ഒടുവിലത്തെ അടവാണ്. മുതലാളിത്തം ലോകത്താകെ വ്യാപിച്ചിട്ടുള്ളതിനാല്‍ സിപിഐ എമ്മിനും പൊതുവില്‍ കമ്യൂണിസ്റ്റുകാര്‍ക്കും ഈ പ്രതിഭാസത്തില്‍നിന്ന് ഋഷ്യശൃംഗനെപ്പോലെ ഒളിച്ചിരിക്കാനാവില്ല. അതിനെ മുഖാമുഖം നേരിടേണ്ടിവരും. അതിനിടെ ചില സഖാക്കള്‍ക്ക് കാലിടറി എന്നു വന്നേക്കാം.
 
ഒട്ടകപ്പക്ഷിനയംകൊണ്ട് മുതലാളിവര്‍ഗത്തെ നേരിടാനാവില്ല. കാലിടറുന്നവരെ തിരുത്തി തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും മുന്നോട്ടുപോകും; സോഷ്യലിസത്തിലേക്ക്. അങ്ങനെ ലക്ഷ്യബോധമൊന്നും ഇല്ലാത്തവര്‍ അന്യരെ അവരുടെ ഓരോ ചുവടുവെപ്പിലും വിമര്‍ശിച്ചുകൊണ്ടിരിക്കും. മാനവ പുരോഗതിയില്‍ താല്‍പര്യമുള്ളവര്‍ പ്രവര്‍ത്തിച്ചുകൊണ്ട് മുന്നേറും. ഇടയ്ക്ക് തെറ്റോ പാളിച്ചയോ ഉണ്ടായാല്‍ തിരുത്തും

From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, December 7, 2011 5:28 PM
Subject: [www.keralites.net] പരിപ്പുവടയും കട്ടന്‍ചായയും ഉപേക്ഷിച്ച ഇ.പി ജയരാജന്‍ കംപ്യൂട്ടര്‍ വിപ്ലവത്തിനും ആഹ്വാനം നല്‍കുന്നു
 
പരിപ്പുവടയേയും കട്ടന്‍ ചായയേയും തള്ളിപ്പറഞ്ഞ് പണ്ടേ സി.പി.എമ്മില്‍ പരിഷ്‌കരണത്തിനു തുടക്കമിട്ട ഇ.പി ജയരാജന്‍ ഇതാ കംപ്യൂട്ടര്‍ വിപ്ലവത്തിനും ആഹ്വാനം ചെയ്യുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിനു പഴയരീതികള്‍ പോരെന്നും ഇന്നത്തെക്കാലത്ത് കംപ്യൂട്ടര്‍ പഠനം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജനം നിരക്ഷരരാകാതിരിക്കണമെങ്കില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം കൊടുക്കണം. കംപ്യൂട്ടര്‍ പഠിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. അതിനു ചെറുപ്പക്കാര്‍ നേതൃത്വം കൊടുക്കണം. കാലഘട്ടത്തിന്റെ ശാസ്ത്രവളര്‍ച്ചയ്ക്ക് അനുസരിച്ച് അറിവ് ആര്‍ജിക്കുകയാണു വേണ്ടത്. ആധുനിക കാലത്തിന്റെ മുഴുവന്‍ വളര്‍ച്ചയും മനസ്സിലാക്കി മുന്നോട്ടു പോകണം. പാര്‍ട്ടി പ്രവര്‍ത്തനവും അങ്ങനെ വേണം. പാര്‍ട്ടിക്കു പുതിയ ഓഫിസുകള്‍ വരുന്നതെല്ലാം ഇതിന്റെ ഭാഗമാണെന്നും ഓഫിസുകളെ ആ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും തോട്ടട വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി ഓഫിസായ എന്‍. പവിത്രന്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ.പി. ജയരാജന്‍ പറഞ്ഞു.
തങ്ങളുടെ നിയന്ത്രണത്തിലുളള പാര്‍ട്ടി ഘടകങ്ങളില്‍ സമ്മേളനത്തിന് പരിപ്പുവടയും കട്ടന്‍ചായയും നിര്‍ബന്ധമാക്കാന്‍ സിപിഎമ്മിലെ വിഎസ് പക്ഷം ഒരുങ്ങുന്നു. ആഡംബരങ്ങള്‍ ഒഴിവാക്കി പരമാവധി ലാളിത്യത്തോടെ സമ്മേളനം നടത്തി പാരമ്പര്യവാദികളുടെ പിന്തുണ നേടാനാണ് ശ്രമം. നേരത്തെ പരിപ്പുവടയും കട്ടന്‍ചായയും ഉപേക്ഷിച്ച് സഖാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്ന ജയരാജന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ ഔദ്യോഗികപക്ഷത്തെ കരുത്തനായ ജയരാജനെതിരേ വി.എസ് വിഭാഗം ഇത് വലിയ ആയുധമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വി.എസ് വിഭാഗത്തിന് മേധാവിത്വമുള്ള പാര്‍ട്ടി കമ്മിറ്റികളില്‍ കട്ടന്‍ചായയും പരിപ്പുവടയും വിതരണം ചെയ്യുകയും പതിവായിരുന്നു. ബൂര്‍ഷ്വാ വിഭവങ്ങള്‍ പരമാവധി ഒഴിവാക്കി സമ്മേളനം നടത്തുമെന്നായിരുന്നു ഇതിനു പിന്നാലെ നിര്‍ദേശം.
ആഡംബരമുളളവയും ലാളിത്യമുളളമുളളവയുമെന്ന് സമ്മേളനങ്ങളെ മാധ്യമങ്ങള്‍ തരംതിരിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമായ തരംഗമുണ്ടാക്കുമെന്നാണ് വിഎസ് വിഭാഗത്തിലെ ബുദ്ധികേന്ദ്രങ്ങള്‍ കരുതിയിരുന്നത്. വിഎസ് പക്ഷത്തിന് ആധിപത്യമുളള കമ്മിറ്റികള്‍ കളങ്കിതരായ ആരുടെയും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാതെ സമ്മേളനം നടത്താനും ശ്രമിച്ചിരുന്നു. മിനറല്‍ വാട്ടര്‍ ഉപേക്ഷിച്ച് പതിമുഖം തിളപ്പിച്ച വെളളമായിരുന്നു പ്രതിനിധികള്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നത്.. പാര്‍ട്ടിയില്‍ പണാധിപത്യം പിടിമുറുക്കുന്നുവെന്നും കമ്മ്യൂണിസ്റ്റ് ജീവിതരീതിയും ലാളിത്യവും അടിയറ വയ്ക്കുന്നുവെന്നുമാണ് ഔദ്യോഗിക വിഭാഗത്തിനു നേരെ വിഎസ് പക്ഷം ഉയര്‍ത്തുന്ന ആരോപണം. തങ്ങള്‍ ആ ഗണത്തില്‍ പെടുന്നവരല്ലെന്ന് തെളിയിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.
ാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയില്‍ കംപ്യൂട്ടര്‍ വിപ്ലവത്തിനു തുടക്കം കുറിച്ച കാലത്ത് അതിനെ നഖശിഖാന്തം എതിര്‍ത്ത പാരമ്പര്യമായിരുന്നു കമ്യുണിസ്റ്റുകള്‍ക്ക് എന്നുതും ഈ പ്രസ്താവനയോടു ചേര്‍ത്തുവായിക്കണമെന്നാണ് ജയരാജന്റെ വിമര്‍ശകര്‍ പറയുന്നത്.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment