എ.ജിയുടെ സത്യവാങ്മൂലത്തില് തെറ്റില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിലപാടാണ് എ.ജി കോടതിയെ അറിയിച്ചത്. എന്നാല്‍ ഓപ്പണ്‍ കോര്‍ട്ടില്‍ കോടതിയുടെ ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാന്‍ എ.ജിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടക്കുന്ന കെ.പി.സി.സി നിര്‍വാഹക സമിതി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അണക്കെട്ടിന്റെ കാലപ്പഴക്കം, ജലനിരപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കോടതിയെ അറിയിക്കാന്‍ അഡ്വക്കേറ്റ് ജനറലിന് കഴിഞ്ഞില്ല. അടുത്തിടെ നടന്ന ഭൂചലനങ്ങളെക്കുറിച്ചും എ.ജി കോടതിയെ ബോധ്യപ്പെടുത്തേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ഇത് തന്റെ വ്യക്തിപരമായ നിലപാടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment