Sunday 4 December 2011

Re: [www.keralites.net] കര്‍ഷക ആത്മഹത്യ!!!!!!!!!!

 

കര്‍ഷക ആത്മഹത്യ തുടരുന്നതിനിടെ പൊട്ടാഷ് വില മൂന്നിരട്ടിയിലേക്ക്

പാലക്കാട്: കടക്കെണിയില്‍ പെട്ട് സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ തുടര്‍ന്നുകൊണ്ടിരിക്കെ നെല്‍കര്‍ഷകര്‍ക്കു കനത്ത പ്രഹരം നല്‍കി പൊട്ടാഷ് വില വീണ്ടുമുയര്‍ന്നു. ഒരു ബാഗിന് 50 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ വില 573ല്‍ നിന്ന് 623ലേക്കു കുതിച്ചു. മുന്‍വര്‍ഷം ഒരു ബാഗ് പൊട്ടാഷിന് 261 രൂപ മാത്രമായിരുന്നു വില. 2010നെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വര്‍ധനയിലേക്കാണു പൊട്ടാഷ് വില നീങ്ങിക്കൊണ്ടിരിക്കുന്നത്.
വില നിര്‍ണയാധികാരം വളം കമ്പനികള്‍ക്ക് നല്‍കിയതോടെയാണു കര്‍ഷകരെ വലക്കുന്ന നിലയില്‍ വില കുതിച്ചുയര്‍ന്നു തുടങ്ങിയത്. ഫാക്ടംഫോസ് 100 കിലോ ചാക്കിന് ഒരു വര്‍ഷത്തിനിടെ രണ്ടു മടങ്ങിലേറെയാണു വില കൂടിയത്. 762ല്‍നിന്നു 1,600ലേക്കാണു വില പറന്നുയര്‍ന്നത്. യൂറിയയുടെ വിലനിര്‍ണയം സര്‍ക്കാര്‍ വിട്ടു കൊടുത്തിട്ടില്ലാത്തതിനാല്‍ ഇതിനെ മാത്രമാണു വിലക്കയറ്റം താരതമ്യേന ബാധിക്കാത്തത്. ഇപ്പോഴും യൂറിയ വില ബാഗിന് 300 രൂപയാണ്. മുന്‍വര്‍ഷം ഇത് 253 രൂപയായിരുന്നു. മറ്റു വളങ്ങളെ അപേക്ഷിച്ചു വില കുറഞ്ഞു നില്‍ക്കുന്നതിനാല്‍ കര്‍ഷകരില്‍ ഏറിയ പങ്കും പൊട്ടാഷും ഫാക്ടംഫോസും മാറ്റി വെച്ച് യൂറിയ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് മണ്ണിന്‍െറ രാസഘടനയെ മാറ്റിമറിക്കുമെന്നും നഷ്ടത്തിന്‍െറ കണക്കുകള്‍ മാത്രം നിരത്തുന്ന നെല്‍കൃഷി കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വളംവില ഇതേ തോതിലുയര്‍ന്നാല്‍ അടുത്ത വര്‍ഷം ജൂണോടെ പൊട്ടാഷ് വില ബാഗിന് 1,005 രൂപയാകുമെന്നാണ്  വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതോടെ സംസ്ഥാനത്തെ ചെറുകിട നെല്‍കര്‍ഷകര്‍ രംഗം വിടുമെന്ന സൂചനയും വിദഗ്ധര്‍ നല്‍കുന്നുണ്ട്.
മുന്‍വര്‍ഷം കൃഷി നഷ്ടത്തിലായ കര്‍ഷകരാണു  കടബാധ്യതയേത്തുടര്‍ന്ന് ഇപ്പോള്‍ സംസ്ഥാനത്തു ജീവനൊടുക്കിക്കൊണ്ടിരിക്കുന്നത്. മുന്‍വര്‍ഷത്തേതിന്‍െറ മൂന്നിരട്ടി വില നല്‍കിയാണ് ഇപ്പോള്‍ കര്‍ഷകര്‍ രാസവളവും പൊട്ടാഷും വാങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും പാട്ടത്തിനെടുത്തും സഹകരണ ബാങ്കുകളില്‍നിന്നും ബ്ളേഡ് കമ്പനികളില്‍നിന്നും വായ്പയെടുത്തുമാണ്. ഇവരുടെ വായ്പ തിരിച്ചടക്കാന്‍ നോട്ടീസ് വരിക അടുത്ത വര്‍ഷമാവും. അതിനാല്‍, ഈ വര്‍ഷത്തേക്കാള്‍ വലിയ ദുരന്തമാണു പ്രതീക്ഷിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ചില്ലറ വില്‍പന മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്നതോടൊപ്പം രാജ്യത്തുനിന്നു ചെറുകിട കര്‍ഷകരെ തുടച്ചുനീക്കുന്ന നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ബജറ്റില്‍ രാസവളം സബ്സിഡി നേര്‍പകുതിയായാണു കുറച്ചത്. 2010-11ലെ ബജറ്റില്‍ സബ്സിഡി 90,603 കോടിയായിരുന്നു. കഴിഞ്ഞ ബജറ്റില്‍ ഈ സബ്സിഡി 49,998 കോടിയായി കുറച്ചു. അതേസമയം, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കോര്‍പറേറ്റ് കമ്പനികള്‍ക്ക് രണ്ടു ലക്ഷം കോടി രൂപയുടെ സബ്സിഡിയാണ് സര്‍ക്കാര്‍ നല്‍കിയത്.
വളം വിലവര്‍ധനയിലും കര്‍ഷക ആത്മഹത്യയിലും സംസ്ഥാനമുടനീളം പ്രതിഷേധമുയരുന്നുണ്ട്. കൃഷി മന്ത്രി കെ.പി. മോഹനന്‍ പ്രതിനിധാനം ചെയ്യുന്ന എസ്.ജെ.ഡിയുടെ സംസ്ഥാന സെക്രട്ടറി ജനറല്‍ കെ. കൃഷ്ണന്‍കുട്ടി തന്നെ കഴിഞ്ഞ ദിവസം വകുപ്പിനെതിരെ രംഗത്തു വന്നിരുന്നു.  പൊട്ടാഷ് വിലവര്‍ധന കര്‍ഷകരുടെ നട്ടെല്ലു തകര്‍ക്കുമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകരെ തുണക്കാന്‍ തയാറാകണമെന്നും കൃഷ്ണന്‍കുട്ടി 'മാധ്യമ'ത്തോടു പ്രതികരിച്ചു.


From: Shyam P <keralamed@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, November 24, 2011 11:23 AM
Subject: Re: [www.keralites.net] കര്‍ഷക ആത്മഹത്യ!!!!!!!!!!
കാര്‍ഷിക വികസന ബാങ്ക് പലിശ കൂട്ടി
Posted on: 24-Nov-2011 12:33 PM
തിരു: കടം തിരിച്ചടക്കാനാവാതെ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനിടെ, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് കാര്‍ഷിക വായ്പകളുടെ പലിശനിരക്ക് ഉയര്‍ത്തി. അമ്പതിനായിരം രൂപ വരെയുള്ളതിന് 1.35 ശതമാനവും അതിനു മുകളില്‍ 1.25 ശതമാനവുമാണ് വര്‍ധന. 11.40 ശതമാനം 12.75 ആയും 12.90 എന്നത് 14.25 ആയും ഉയരും. മറ്റു വായ്പകളുടെ പലിശയും കൂട്ടിയിട്ടുണ്ട്. സ്വര്‍ണ്ണ പണയത്തിന് 12 ല്‍ നിന്നും 13 ശതമാനമാക്കി. ചെറുകിട വ്യാപാരികള്‍ക്കുള്ള വായ്പ പലിശ 16.05 ലെത്തി. സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള വായ്പക്ക് 13 ല്‍ നിന്നും 15 ആക്കി. വാഹനവായ്പക്കും മറ്റാവശ്യങ്ങള്‍ക്കുള്ളതിനും 13.05 ല്‍ നിന്നും 15 ശതമാനമാക്കി. സംസ്ഥാനത്ത് കാര്‍ഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ പലിശ നിരക്കുയര്‍ത്തുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും. കടമെടുത്ത തുക തിരിച്ചടക്കാതെ ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യചെയ്യുകയാണ്. 50,000 രൂപക്കു മുകളിലുള്ള തുകക്കെല്ലാം പലിശ വര്‍ധന ബാധകമാണ്. നബാര്‍ഡ് അനുവദിച്ചിട്ടുള്ള വായ്പകള്‍ക്കെല്ലാം പലിശ നിരക്കു വര്‍ധിപ്പിച്ച സാഹചര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന മറുപടിയാണ് സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് അധികൃതര്‍ നല്‍കുന്നത്. കേരളത്തില്‍ ആയിരക്കണക്കിനു കര്‍ഷകര്‍ കോടികളാണ് കാര്‍ഷിക സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തിട്ടുള്ളത്. കൂടുതല്‍പേരും വസ്തുവാണ് ഈടായി നല്‍കിയിരിക്കുന്നത്. ജപ്തി നടപടികള്‍ തുടങ്ങിയാല്‍ കൂടുതല്‍ കര്‍ഷക ആത്മഹത്യകളുണ്ടാവുമെന്ന ഭീതിയിലാണ് പൊതുസമൂഹം

From: abhi mathew <abhiman004@yahoo.co.in>
To: Keralites <Keralites@yahoogroups.com>
Sent: Wednesday, November 23, 2011 1:09 PM
Subject: [www.keralites.net] കര്‍ഷക ആത്മഹത്യ!!!!!!!!!!
 
മാതൃഭൂമി പത്രത്തില്‍ (22/11/2011) മൂന്നു കര്‍ഷക ആത്മഹത്യകളെപ്പറ്റി പറയുന്നുണ്ട്‌. ആത്മഹത്യ ചെയ്തവര്‍ ഏതെങ്കിലും ബാങ്കില്‍ നിന്നും വായ്പയെടുത്തവരാണെങ്കി ല്‍ ബാങ്കുകാരായി കുറ്റക്കാര്‍. ആരു പ്രതിപക്ഷത്താണെങ്കിലും അതു ഭരണപക്ഷത്തിന്റെ വീഴ്ച്ചയെന്നാണ്‌ പ്രതിപക്ഷത്തിന്റെ നിലപാട്‌. ഇന്നത്തെ മൂന്ന് ആത്മഹത്യകളെ മാത്രം വിലയിരുത്താം. ഭേദമാവാത്ത രോഗം, അപകടങ്ങളിലോ മറ്റോ പറ്റിയ ഗുരുതമായ അംഗവൈകല്യം ഇതൊന്നുമല്ലാതെ കൃഷി പോയതിനും കടം കേറിയതിനും മറ്റും ആത്മഹത്യ ചെയ്യുന്നത്‌ വളരെ ചീപ്പ്‌ ആണെന്ന അഭിപ്രായമാണ്‌ ഇതെഴുതുന്നയാള്‍ക്ക്‌ .

ആദ്യത്തെയാള്‍ക്ക്‌ സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുണ്ട്‌. അതില്‍ കൃഷി ചെയ്യുന്നത്‌ കൂടാതെ ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത്‌ ഇഞ്ചിക്കൃഷി ചെയ്തിരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു മാതിരി തൃപ്തിയോടെ ജീവിക്കാന്‍ അത്രയും സ്ഥലത്ത്‌ സ്വന്തം നിലയ്ക്ക്‌ കൃഷി നടത്തിയാല്‍ മതിയാവും. ഒന്നര വര്‍ഷം മുമ്പെടുത്ത രണ്ട്‌ ലക്ഷം രൂപയുടെ കാര്‍ഷികവായ്പ്പയായിരു നു അദ്ദേഹത്തിന്‌ ഉണ്ടായിരുന്നത്‌. കേരളത്തില്‍ സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുള്ളയാള്‍ രണ്ട്‌ ലക്ഷം രൂപയുടെ വായ്പതിരിച്ചടയ്ക്കാന്‍ സ്വല്‍പം സ്ഥലം വില്‍ക്കാതെ ആത്മഹത്യ ചെയ്തത്‌ ബാങ്കുകാരുടെ കുറ്റം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല.

രണ്ടാമത് തെയാള്‍ക്ക്‌ ഒരു ലക്ഷത്തിലേറെ കടമുണ്ടായിരുന്നു, രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചതിനാല്‍ സാമ്പത്തികബാധ്യതയുണ് ടായിരുന്നു.

മൂന്നാമത് തെയാള്‍ 50 സെന്റ്‌ സ്ഥലവും വീടും പണയം വച്ച്‌ അന്‍പതിനായിരം രൂപ വായ്പയെടുത്തു. (അത്രയും വലിയ വായ്പ കാര്‍ഷിക വായ്പ്പയായിരിക്കില്ല .) അദ്ദേഹത്തിനും മകളുടെ വിവാഹത്തെ തുടര്‍ന്ന് വന്‍ സാമ്പത്തിക ബാധ്യതയായിരുന്നത്രേ.

മരിച്ചവരോടുള്ള സകലബഹുമാനവും നിലനിര്‍ത്തിക്കൊണ്ട്‌ പറയട്ടേ, ആരാണ്‌ ഈ മരണങ്ങള്‍ക്ക്‌ ഉത്തരവാദി. പെണ്മക്കളുടെ വിവാഹം എന്തുകൊണ്ടാണ്‌ സാമ്പത്തിക ബാധ്യതയാവുന്നത്‌? എങ്ങനെയാണ്‌ ബാങ്കുകാര്‍ ഇത്തരം മരണങ്ങള്‍ക്ക്‌ ഉത്തരവാദികളാവേണ്ടത്‌ ? അടുത്തുള്ള വീട്ടിലെ അബ്കാരിയും കള്ളപ്പണക്കാരനും എയിഡഡ്‌ സ്കൂള്‍ അധ്യാപകനും മക്കളുടെ വിവാഹം നടത്തുന്നത്‌ കണ്ട്‌ ആ മോടിയോട്‌ മല്‍സരിക്കുകയാണോ അതിനു പാങ്ങില്ലാത്തവന്‍ ചെയ്യേണ്ടത്‌. കുടുംബത്തിന്‌ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന രീതിയില്‍ ഒരു വിവാഹം വേണ്ടെന്ന് പെണ്‍മക്കള്‍ക്ക്‌ പറയാനാവില്ലേ. അതെങ്ങനെ? വിവാഹത്തിനു മുന്‍പ്‌ എതിര്‍ലിംഗക്കാരനായ ഒരാളോടു സംസാരിക്കാനോ പരിചയപ്പെടാനോ ഇവിടെ പാടില്ലല്ലോ, മോറല്‍ പോലീസുണ്ടല്ലോ. എന്നിട്ട്‌ പെണ്ണുകാണലും ചായകുടിയും സ്ത്രീധനമുറപ്പിച്ചുള് ള കച്ചവടവുമായി, നമ്മുടെ നിലയെന്തുമാവട്ടേ അയല്‍ക്കാരന്‍ നടത്തിയതേക്കാള്‍ ഗമയില്‍ മോളുടെ വിവാഹവും നടത്തി, അതിനായി ഒരു കാര്‍ഷികവായ്പയും സംഘടിപ്പിച്ച്‌, ഗതിയില്ലാതെ, മിത്യാഭിമാനം സംരക്ഷിക്കാന്‍ ജീവനൊടുക്കുന്നത്‌, കഷ്ടം തന്നെ.

ബാങ്കുകാര്‍ വായ്പ നല്‍കുന്നത്‌ പലിശയടക്കം തിരിച്ചുപിടിക്കാന്‍ തന്നെയാണ്‌. പണം നിക്ഷേപിച്ചവന്‍ വരുമ്പോള്‍, വായ്പയെടുത്തയാള്‍ തിരിച്ചടച്ചില്ല, അത്‌ അടയ്ക്കുമ്പോള്‍ തരാം എന്നു പറയാനാവില്ലല്ലോ. കൃത്യമായി തിരിച്ചടച്ചവരെ പറ്റിച്ച്‌ ഒന്നും അടയ്ക്കാത്തവര്‍ക്ക്‌ മാത്രമാണ്‌ കഴിഞ്ഞതവണ വായ്പ എഴുതിത്തള്ളിക്കിട്ടി യത്‌. അതുകാരണം കൃത്യമായി തിരിച്ചടയ്ക്കാന്‍ ആര്‍ക്കും താത്പര്യവുമില്ല. അടയ്ക്കാന്‍ പറഞ്ഞുചെല്ലുന്ന ബാങ്കുദ്യോഗസ്ഥരെ തടയുക, ചീത്ത പറയുക എന്നിവയും സാധാരണം.

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വായ്പ എഴുതിത്തള്ളുന്നത്‌, കടത്തിലായവരെ വീണ്ടും ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കുണ്ടാവി ല്ലേ. അപ്പോള്‍ സര്‍ക്കാര്‍ നിലപാട്‌ ജനവിരുദ്ധമാണെന്നു വരും.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment