Sunday, 4 December 2011

Re: [www.keralites.net] പാമ്പിനെയിറക്കി പാമ്പാട്ടിയുടെ സമരം

ഇതിലേതാണ് സത്യം?

----- Forwarded Message -----
From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites <Keralites@yahoogroups.com>
Sent: Sunday, 4 December 2011, 15:51:11
Subject: [www.keralites.net] പാമ്പിനെയിറക്കി പാമ്പാട്ടിയുടെ സമരം

പാമ്പിനെയിറക്കി പാമ്പാട്ടിയുടെ സമരം.

ലഖ്‍നൊ: ഘോരാവോ നടത്തിയും ഉപരോധിച്ചും കല്ലെറിഞ്ഞുമൊക്കെ സമരം നടത്തുന്നവരെ നാം കണ്ടിട്ടുണ്ടാവും. എന്നാല്‍ ഉത്തര്‍പ്രദേശിലെ ബസ്റ്റി ജില്ലയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സമരം കാണാന്‍ തന്നെ ലേശം ചങ്കൂറ്റം വേണം.

പാമ്പുകളെ സൂക്ഷിക്കാന്‍ സ്ഥലം പാട്ടത്തിനു നല്‍കണമെന്നാവശ്യപ്പെട്ടു പ്രദേശത്തെ ഒരു പാമ്പാട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാലിത് അംഗീകരിയ്ക്കാന്‍ റവന്യൂ ജീവനക്കാര്‍ തയാറായില്ല. ഇതില്‍ പ്രതിഷേധിച്ച് ഇയാള്‍ ഓഫിസിലേക്കു പാമ്പുകളെ തുറന്നുവിട്ടു. ഹരൈനയിലെ താലൂക്ക് ഓഫിസിലാണു സംഭവം.

മൂര്‍ഖന്‍ ഉള്‍പ്പെടെ നാല്‍പ്പതോളം ഉഗ്രവിഷമുള്ള പാമ്പുകളെയാണ് ഇയാള്‍ ഓഫീസിനുള്ളില്‍ തുറന്നു വിട്ടത്. ഇതോടെ ഓഫിസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും ജനങ്ങളും ഭീതിദരായി.

സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തിയാണു സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഭൂരിഭാഗം പാമ്പുകളെയും പിടിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. മറ്റുള്ളവയ്ക്കായി തെരച്ചില്‍ തുടരുകയാണ്.

ബൈറംഗള്‍ സ്വദേശി ഹക്കുളാണു പ്രതിഷേധം നടത്തിയത്. പാമ്പുകളെ സൂക്ഷിക്കാന്‍ സ്ഥലം അനുവദിക്കാന്‍ നിയമം ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതാണ് ഇയാളെ ചൊടിപ്പിച്ചത്. ഹക്കൂളിനെ കസ്റ്റഡിയിലെടുത്തു. കുറച്ച് മാസം മുമ്പ് മറ്റൊരു പ്രശ്‌നത്തിന്റെ പേരില്‍ ഇയാള്‍ നൂറോളം പാമ്പുകളെ ലഖ്‌നൊ ദേശീയപാതയില്‍ തുറന്നുവിട്ടിരുന്നു
.


www.keralites.net

No comments:

Post a Comment