ഇന്ത്യന്‍ ഭവനങ്ങളില്‍ 18000 ടണ്‍ സ്വര്‍ണം
ന്യൂഡല്‍ഹി: സ്വര്‍ണം എന്ന മഞ്ഞലോഹത്തിനോടുള്ള പ്രേമത്തില്‍ ഇന്ത്യക്കാര്‍ എന്നും മുന്നില്‍ തന്നെ. ഇന്ത്യന്‍ ഭവനങ്ങളിലുള്ള സ്വര്‍ണ ശേഖരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇതു ശരിവയ്ക്കുന്നു. ഇന്ത്യയിലെ വീടുകളില്‍ 18,000 ടണ്‍ സ്വര്‍ണമുണ്ടെന്ന് ആഗോള ഗവേഷണ സ്ഥാപനമായ മാക്വയറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള സ്വര്‍ണ ശേഖരത്തിന്റെ 11 ശതമാനം വരുമിത്. ഇതിന്റെ മൂല്യമാകട്ടെ, 950 ബില്യണ്‍ (95,000 കോടി) ഡോളറും. അതായത്, ഏതാണ്ട് 48.5 ലക്ഷം കോടി രൂപ. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ പകുതിക്കു തുല്യമാണിത്.
അമൂല്യനിധിയായാണ് സ്വര്‍ണാഭരണ ശേഖരവും സ്വര്‍ണക്കട്ടികളുമൊക്കെ ഇന്ത്യന്‍ കുടുംബം സൂക്ഷിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും വിറ്റ് പണമാക്കാതെ ഇത് അവര്‍ കൈവശം വെയ്ക്കുന്നു.
സ്വര്‍ണവിലയിലുണ്ടായ വളര്‍ച്ചയും സ്വര്‍ണഉപഭോഗത്തിലുണ്ടായ വര്‍ധനവും മൂലമാണ് സ്വര്‍ണശേഖരം ഇത്ര കണ്ട് ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2010 ജനവരിയ്ക്കും 2011 സപ്തംബറിനുമിടയില്‍ സ്വര്‍ണവിലയില്‍ 64 ശതമാനം വര്‍ധനവാണ് ഉണ്ടായത്. വില ഉയരുമ്പോഴും ഉപഭോഗം വര്‍ധിക്കുന്നതേയുള്ളൂ.
ഇപ്പോഴും ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോഗ രാജ്യമെന്ന് മാക്വയര്‍ ചൂണ്ടിക്കാട്ടി.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment