Saturday 26 January 2013

[www.keralites.net] News Makers of PuthuppaLLy

 

കോട്ടയം: പുതുപ്പള്ളിയില്‍ ഒരു സംഘം ആളുകള്‍ പിരിവെടുത്തു KSRTC ബസ്‌ തടഞ്ഞ്‌ നിര്‍ത്തി ഡീസലടിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരേ പോലീസ്‌ കേസ്‌ എടുത്തു. ബസ്‌ തടഞ്ഞുനിര്‍ത്തി ബലമായി ഡീസല്‍ അടിക്കുകയായിരുന്നെന്ന ഡ്രൈവറുടെ മൊഴിയെ തുടര്‍ന്നാണ്‌ കേസെടുത്തത്‌. വാകത്താനം പോലീസാണ്‌ കേസെടുത്തിരിക്കുന്നത്‌.

ഇന്നലെയാണ്‌ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ പിരിവെടുത്ത്‌ ബസിന്‌ ഡീസലടിച്ചത്‌. കാലങ്ങളുടെ കാത്തിരിപ്പിനു ശേഷം പുതുപ്പള്ളി വഴി സര്‍വീസ്‌ തുടങ്ങിയ KSRTC ബസ്‌, ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ ഓട്ടം നിര്‍ത്താന്‍ അനുവദിക്കില്ലെന്ന്‌ പറഞ്ഞായിരുന്നു നടപടി. പത്തു ലിറ്റര്‍ ഡീസലാണ്‌ ബസിനു അടിച്ചുനല്‍കിയത്‌.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment