Saturday 26 January 2013

[www.keralites.net] എസ് ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു

 

എസ് ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു


ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ഗായിക
Fun & Info @ Keralites.net
എസ്.ജാനകി പദ്മഭൂഷണ്‍ ബഹുമതി നിരസിച്ചു. പദ്മ അവാര്‍ഡുകളില്‍ ഉത്തരേന്ത്യക്കാര്‍ക്ക് അമിത പരിഗണന കൊടുത്തതില്‍ പ്രതിഷേധിച്ചാണ് ബഹുമതി നിരസിക്കുന്നതെന്ന് അവര്‍ വാര്‍ത്താ ഏജന്‍സിസായ ഐ.എ.എന്‍.എസ്സിനോട് പറഞ്ഞു.

'എനിക്ക് ഏറെ നിരാശയുണ്ട്. ദക്ഷിണേന്ത്യയെ അപേക്ഷിച്ച് ഉത്തരേന്ത്യയില്‍ നിന്നുള്ളവര്‍ക്കാണ് പദ്മ അവാര്‍ഡുകളില്‍ കൂടുതല്‍ പരിഗണന നല്‍കിയത്. അതുകൊണ്ട് തന്നെ പദ്മഭൂഷണ്‍ ബഹുമതി സ്വീകരിക്കില്ല'-ജാനകി പറഞ്ഞു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള കലാകാരന്മാരെ അവഗണിച്ചതിലുള്ള പ്രതിഷേധം മൂലമാണ് ബഹുമതി നിരസിക്കുന്നതെന്ന് അവര്‍ കുടുംബാംഗങ്ങളെയും അറിയിച്ചു

കേരളം പദ്മ അവാര്‍ഡുകള്‍ക്കായി 41 പേരുടെ പേരുകളാണ് കേന്ദ്രത്തിന് ശുപാര്‍ശ ചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് മുതിര്‍ന്ന നടന്‍ മധുവിന് (പദ്മശ്രീ) മാത്രമാണ് ബഹുമതി ലഭിച്ചത്.

50 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന തനിക്ക് ഈ ബഹുമതി വളരെ വൈകിയാണ് ലഭിച്ചതെന്ന് അവര്‍ 'മാതൃഭൂമി ന്യൂസി'നോട് പറയുകയുണ്ടായി.

Mathrubhumi

അടിക്കുറിപ്പ്

വരും വര്‍ഷങ്ങളില്‍ രണ്ടു അവാര്‍ഡുകള്‍ കൂടി പരിഗണിക്കാന്‍ വഴിയുണ്ട്. 1. കാമദേവ അവാര്‍ഡ്‌ 2. തസ്കരശ്രീ അവാര്‍ഡ്‌. എന്‍ .ഡി . തീവാരി , പീ .ജെ .ജോസഫ്‌ , കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് മുന്‍ഗണന .രണ്ടാമത്തെ അവാര്‍ഡിന് പരിഗണിക്കുമ്പോള്‍ അഴിമതിയില്‍ മുങ്ങി കിടക്കുന്ന മന്ത്രിമാരുടെ കൂട്ടത്തില്‍ ബണ്ടി ചോര്‍ നെ വിട്ട് കള യരുതെ


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment