ലോകത്താദ്യമായി ഡി ടി എച്ചിലൂടെ ഫിലിം റിലീസ് ചെയ്ത് ചരിത്രം സൃഷ്ടിക്കാം എന്ന് കരുതി ഇറങ്ങിയ ഉലകനായകന് തിരിച്ചടി. കമലഹാസന്റെ പുതിയ ചിത്രം വിശ്വരൂപം തിയേറ്റര്‍ ഉടമകളില്‍ നിന്നും വിതരണക്കാരില്‍ നിന്നും ഉയര്‍ന്ന വന്‍ പ്രതിഷേധത്തിന് ഒടുവില്‍ തിയേറ്ററുകളില്‍ ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. നൂതന സാങ്കേതിക വിദ്യയുടെ പ്രയോജനം ഉപയോഗപ്പെടുത്തി വിശ്വരൂപം ഡി ടി എച്ചിലൂടെ ആദ്യം പ്രേക്ഷകരില്‍ എത്തിക്കാനായിരുന്നു കമലഹാസന്‍ തീരുമാനിച്ചിരുന്നത്. ഡി ടി എച്ച് റിലീസിംഗ് നടത്തുന്ന സിനിമകളുമായി സഹകരിക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലായിരുന്നു തമിഴ്നാട്ടിലെ തിയ്യേറ്റര്‍ ഉടമകളും വിതരണക്കാരും. ഇതേ തുടര്‍ന്ന് ചുരുക്കം ചില തിയ്യേറ്ററുകള്‍ മാത്രമാണ് വിശ്വരൂപം റിലീസ് ചെയ്യാന്‍ തയ്യാറായി മുന്നോട്ട് വന്നിരുന്നത്.
കമല്‍ഹാസനുമായി തമിഴ്നാട്ടിലെ തിയ്യേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍ണ്ണായകമായ ഈ തീരുമാനം പുറത്തുവന്നത്. ചര്‍ച്ചകള്‍ ഇന്നും തുടരുമെന്നും സിനിമയുടെ റിലീസിംഗ് തിയതി ഇന്ന് പ്രഖ്യാപിക്കുമെന്നും അസോസിയേഷന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇതോടെ നാളെ ഡി ടി എച്ചിലൂടെ റിലീസ് ചെയ്യാമെന്ന് കരുതി വന്‍ തോതില്‍ ബുക്കിംഗ് സ്വീകരിച്ച എയര്‍ടെല്‍ പോലുള്ള ഡി ടി എച്ച് കമ്പനികളും വെട്ടിലായി. പുതിയ സംഭവവികാസങ്ങളുടെ പഞ്ചാത്തലത്തില്‍ ബുക്കിംഗ് നിര്‍ത്തിവച്ചതായി എയര്‍ടെല്‍ സി ഇ ഒ ശശി അറോറ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി. കേരളത്തില്‍ ഡി ടി എച്ച് റിലീസിംഗില്‍ പ്രതിഷേധിച്ച് പ്രദര്‍ശനത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ എ ക്ലാസ് തിയ്യേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment