വേതനം കൂട്ടി ; സ്വകാര്യ ബസ് സമരം ഒത്തുതീര്‍പ്പായി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന് മുഹമ്മദും തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ദിവസക്കൂലിയില്‍ 60 രൂപ കൂടുതല്‍ നല്കാന് ചര്‍ച്ചയില്‍ തീരുമാനമായി. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ പ്രശ്നം പഠിക്കാന്‍ ശമ്പള കമ്മിഷനെ നിയമിക്കാനും കമ്മിഷന് റിപ്പോര്‍ട്ടു വരെ ഈ ദിവസക്കൂലി നല്‍കാനും തീരുമാനമായി സ്വകാര്യ ബസ് തൊഴിലാളികളുടെ സമരം ഒത്തുതീര്‍ന്നു. മന്ത്രിമാരായ ഷിബു ബേബിജോണും ആര്യാടന് മുഹമ്മദും മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. തൊഴിലാളികള്‍ക്ക് ദിവസം 60 രൂപയുടെ വേതന വര്‍ദ്ധനയുണ്ടാകുമെന്ന ഉപാധിയിലാണ് സമരം ഒത്തുതീര്‍ന്നത്. ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് വരുന്നതുവരെ ഈ വേതനം തുടരും. ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചിരുന്നത്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment