സ്വന്തം പിതാവിന്റെയോ സഹോദരന്റെയോ മുന്നില്‍ പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല. ജുവനൈല്‍ കേന്ദ്രങ്ങളില്‍ പോലും ലൈംഗിക പീഡനങ്ങള്‍ സാധാരണമാവുന്നു. കോട്ടയത്തെ തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമിലെ അന്തേവാസികളുടെ പരാതി ഉദാഹരണം. പട്ടാപ്പകല്‍ പോലും ട്രെയിന്‍ യാത്രക്കും ബസ് യാത്രക്കുമിടയില്‍ വനിതകള്‍ കാമവെറിയന്മാരുടെ ക്രൂരതകള്‍ക്ക് വിധേയരാവുന്നു. ഇത് പുരുഷമാര്‍ക്കെതിരില്‍ മാത്രം വിരല്‍ ചൂണ്ടേണ്ടുന്ന പ്രശ്നമല്ല. ഇത്തരം കേസുകളില്‍ പലപ്പോഴും ഏജന്റുമാരായും കൂട്ടിക്കൊടുപ്പുകാരായും സ്ത്രീകള്‍ തന്നെയാണ് ഉണ്ടാവുക. കാര്യങ്ങള്‍ ഇത്രയേറെ വഷളാവാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
മദ്യവും മയക്കുമരുന്നും
റവന്യൂ വരുമാനത്തിന്റെ പേരില്‍ മദ്യം സുലഭമാക്കുകയും മയക്കുമരുന്നുകളുടെ വ്യാപനത്തിന് നേരെ കണ്ണടക്കുകയും ചെയ്യുന്ന എല്ലാ സര്‍ക്കാറുകളുടെയും നയം ചില്ലറ നഷ്ടമല്ല നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ വരുത്തിവെക്കുന്നത്. ലഹരിയിലമരുന്ന, ബോധം നശിച്ച, മാനവും സ്നേഹവും വഴിയിലുപേക്ഷിച്ച ഒരു വിഭാഗത്തിന് താല്‍ക്കാലിക സുഖത്തിന് സ്വന്തം ചോരയെ തന്നെ വേണോ എന്ന വെളിവ് എവിടെ നിന്നുണ്ടാവാനാണ്. മഹിളാ സമഖ്യ സൊസൈറ്റി, സര്‍വശിക്ഷാ അഭിയാന്‍ പോലുള്ള ഏജന്‍സികളുടെ പഠനങ്ങളില്‍ പറയുന്നത് 95 ശതമാനം ലൈംഗിക പീഡനങ്ങളും രക്ഷിതാക്കള്‍, സഹോദരങ്ങള്‍, അമ്മാവന്മാരെ പോലുള്ള അടുത്ത ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരില്‍ നിന്നാണ് എന്നാണ്. അവയാകട്ടെ കൂടുതലായും സംഭവിക്കുന്നത് ലഹരിക്കടിമപ്പെട്ട അവസ്ഥയിലും. തിന്മകളുടെ മാതാവായ മദ്യത്തിന്റെ ഉപഭോഗത്തില്‍നിന്ന് സമൂഹത്തെ പിന്തിരിപ്പിക്കാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ടോ അതൊന്നും ചെയ്യാതെ ഇത്തരം തിന്മകളുടെ അടിവേരറുക്കാന്‍ ഒരിക്കലും സാധ്യമല്ല.
നിയമപാലകരുടെ ഒത്താശ
യഥാ രാജ തഥാ പ്രജ എന്നത് ഇവിടെയും ബാധകമാണ്. പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്ക് കൂട്ടുനില്‍ക്കുന്നതും അവരുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതും ഒറ്റിക്കൊടുക്കുന്നതും, കേസുകള്‍ തേച്ചുമായ്ച്ചു കളയാനും നീട്ടിക്കൊണ്ടുപോയി പ്രസക്തി നഷ്ടപ്പെടുത്താനും ഇരകളെ കേസന്വേഷണത്തിന്റെ പേരില്‍ വീണ്ടും മാനസികമായും ശാരീരികമായും പീഡിപ്പിക്കാനും മുന്നിട്ടിറങ്ങുന്നതും പോലീസും പട്ടാളവും വക്കീലന്മാരും ജഡ്ജിമാരും രാഷ്ട്രീയക്കാരുമടങ്ങുന്ന നിയമപാലകര്‍ തന്നെയാണ്. പല രാജ്യങ്ങളെയും പോലെ ഇന്ത്യയിലും ബലാത്സംഗം ഭരണകൂടത്തിന്റെ ആയുധം എന്ന നിലക്ക് സൈന്യവും പോലീസും പ്രയോഗിച്ച നിരവധി ഉദാഹരണങ്ങളുണ്ട്. അത്തരക്കാര്‍ക്ക് പ്രമോഷന്‍ നല്‍കുന്ന ഭരണകര്‍ത്താക്കളും നമുക്കുണ്ട്. 12 കൊല്ലത്തിന് ശേഷവും ഇറോം ശര്‍മിള നിരാഹാരസമരം നടത്തുന്നത് ഇതിനെതിരിലാണ്. 1991-ല്‍ ജമ്മു-കശ്മീരിലെ കുനാന്‍ പൊഷ്പോറ എന്ന ഗ്രാമത്തില്‍ സ്ത്രീകളൊന്നടങ്കം സൈനികരുടെ കാമവെറിക്കിരയായി. 2009-ല്‍ ഷോപിയാനില്‍ രണ്ട് സഹോദരിമാര്‍ സൈനികരുടെ പീഡനത്തിനിരയായി മരണപ്പെട്ടതും, 2004-ല്‍ അസം റൈഫിള്‍ സേനയുടെ കൂട്ടബലാത്സംഗത്തിനിരയായി മണിപ്പൂരിലെ മനോരമദേവി കൊല്ലപ്പെട്ടതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അധികാരത്തിന്റെയും ആയുധബലത്തിന്റെയും മുഷ്കില്‍ അത്തരം സംഭവങ്ങള്‍ അപൂര്‍വമായേ പുറത്തറിയാറുള്ളൂ എന്നു മാത്രം.
സ്ത്രീകളോടുള്ള സമീപനം മീഡിയയുടെ ദുഃസ്വാധീനം
ഇത്തരം വിഷയങ്ങളില്‍ ഒരു കാവല്‍ഭടന്റെ റോളില്‍ രംഗത്ത് വരേണ്ട മീഡിയ പലപ്പോഴും എരിതീയില്‍ എണ്ണ ഒഴിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. റേറ്റിംഗ് കൂട്ടാന്‍ തങ്ങള്‍ക്ക് കിട്ടിയ ആയുധം എന്ന നിലക്കാണ് ഇത്തരം സംഭവങ്ങളെ വാര്‍ത്താ ചാനലുകളും ഫേസ്ബുക്കുകള്‍ പോലുള്ള നെറ്റ് വര്‍ക്ക് സംവിധാനങ്ങളും സമീപിക്കുന്നത്. പരമാവധി സെന്‍സേഷണല്‍ ആക്കാന്‍, പൊടിപ്പും തൊങ്ങലും വെച്ച് മാധ്യമങ്ങളില്‍ നടക്കുന്ന മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ ഒരു സീരിയല്‍ കാണുന്ന ആവേശത്തോടെ കണ്ടിരിക്കുന്ന യുവാക്കളില്‍ ഇത്തരം കൃത്യങ്ങള്‍ ചെയ്യാനുള്ള പ്രേരണ ഉണ്ടാവുന്നു എന്നതാണ് വസ്തുത. സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കപ്പെടുന്നു എന്നു മാത്രമല്ല, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും മീഡിയയിലൂടെ മാനസികമായി പിച്ചിച്ചീന്തപ്പെടുന്നു. From: Joseph Varkey <kochumadathil@yahoo.com>
To: Keralites@yahoogroups.com
Sent: Monday, January 7, 2013 11:44 PM
Subject: Re: [www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല
To: Keralites@yahoogroups.com
Sent: Monday, January 7, 2013 11:44 PM
Subject: Re: [www.keralites.net] 'വിവസ്‌ത്രരായി ചോരവാര്‍ന്നു കിടന്നിട്ടും ഞങ്ങളെ ആരും തിരിഞ്ഞു നോക്കിയില്ല
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment