വ്യക്തി എന്നപോലെ രാഷ്ട്രത്തിനുമുണ്ട് ക്ഷമയുടെ അന്തിമരേഖ. വ്യവസ്ഥിതിയുടെ നടത്തിപ്പുകാര്‍ ആ രേഖ ലംഘിക്കുമ്പോഴുണ്ടാകുന്ന പ്രതികരണത്തിനാണ് ദല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സാക്ഷിയായത്. കൂട്ടമാനഭംഗം അതിന് നിമിത്തമായെന്ന് മാത്രം. വന്‍ പ്രവാഹമായി ഒഴുകിയെത്തിയ വിദ്യാര്‍ഥികള്‍ നഗരങ്ങള്‍ കീഴടക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും ഒരു പൊലീസുകാരന്‍െറ മരണത്തിനും പ്രക്ഷോഭം ഹേതുവായി. ജനകീയ സമരങ്ങളെ നേരിടേണ്ടത് ലാത്തിച്ചാര്‍ജിലൂടെയും ജലപീരങ്കി ഉപയോഗിച്ചുമാണെന്ന് ഭരണാധികാരികള്‍ തീരുമാനിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണ്.
ദല്‍ഹിയിലെ കൂട്ട മാനഭംഗമാണ് പൊടുന്നനെ പ്രക്ഷോഭത്തിന് തീകൊളുത്തിയത്. എന്നാല്‍, നീതിനിഷേധിക്കുന്ന, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത ഭരണസംവിധാനത്തിനെതിരെ പുകഞ്ഞുകൊണ്ടിരുന്ന കടുത്ത പ്രതിഷേധമാണ് മേല്‍പറഞ്ഞ സംഭവത്തിലൂടെ ഒരു പൊട്ടിത്തെറിയായി പരിണമിച്ചത്. 70 കളുടെ തുടക്കം മുതല്‍ ഈ രാജ്യം ഭരിച്ച പാര്‍ട്ടികളും മുന്നണികളും സാധാരണക്കാരായ ജനകോടികളെ എത്തിച്ച പതിതാവസ്ഥയാണ് ഇതിനു കാരണം. 'ദാരിദ്ര്യ നിര്‍മാര്‍ജനം' എന്ന മോഹനവാഗ്ദാനത്തിലൂടെ ജനങ്ങളെ കൈയിലെടുക്കുകയും അതേസമയം, സ്വേച്ഛാധിപത്യ മാര്‍ഗങ്ങളിലൂടെ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയുമായിരുന്നു ഇന്ദിരഗാന്ധി. ദുര്‍ബലനായ പ്രധാനമന്ത്രി എന്ന് തെളിയിച്ച ഡോ. മന്‍മോഹന്‍ സിങ്ങിനെതിരെ സ്വേച്ഛാധിപത്യം ആരോപിച്ചുകൂടാ. എന്നാല്‍, ചട്ടപ്പടി കാര്യങ്ങള്‍ നടത്തുന്ന ഒരു ബ്യൂറോക്രാറ്റിന്‍െറ നിലവാരം വിട്ട് ജനങ്ങളിലേക്കിറങ്ങാന്‍ ഒമ്പതു വര്‍ഷത്തെ ഭരണത്തിനിടയില്‍ അദ്ദേഹം ഒരു നീക്കവും നടത്തിയില്ല. ദല്‍ഹി സംഭവത്തെ തുടര്‍ന്ന് രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണം പോലും ഗുണപരമായ ഒരു ചലനം സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടു. ദല്‍ഹി മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, പൊലീസ് കമീഷണര്‍ എന്നിവരുടെ വിഴുപ്പലക്കല്‍ തടയാന്‍പോലും പ്രധാനമന്ത്രിക്കായില്ല.
കൂട്ടമാനഭംഗത്തെ തുടര്‍ന്ന് കുപിതരായി തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ വീഴ്ചവരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടപ്പോള്‍ എങ്ങും തൊടാതെയുള്ള അധികാരികളുടെ പ്രതികരണം അവരെ കൂടുതല്‍ പ്രകോപിതരാക്കി. കുറ്റവാളികള്‍ നിയമ പഴുതിലൂടെ രക്ഷപ്പെടുമെന്നും കാര്യങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം പതിവിന്‍പടിയാകുമെന്നുമുള്ള പൊതുധാരണ ശക്തമായിരുന്നു. കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിച്ച പൊലീസ് കമീഷണര്‍ നീരജ് കുമാറിനെ ഉടന്‍ നീക്കം ചെയ്യേണ്ടിയിരുന്നു. പരാജയം മൂടിവെക്കാനുള്ള അധരവ്യായാമമായിരുന്നു അദ്ദേഹത്തിന്‍െറ വിശദീകരണം. അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള സേനയുടെ വീഴ്ച എങ്ങനെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കും? ക്രമസമാധാന പാലനത്തിനുള്ള മാര്‍ഗം പുതുമയാര്‍ന്ന കാഴ്ചപ്പാടുകളും നൂതന ആശയങ്ങളും അടിസ്ഥാനമാക്കിയാവണം. അല്ലാതെ കാലഹരണപ്പെട്ട അടിച്ചമര്‍ത്തല്‍ രീതി ഇനിയും ഗുണം ചെയ്യും എന്ന് കരുതരുത്. മാനുഷികമായ കാഴ്ചപ്പാടിന്‍െറ അഭാവം ദല്‍ഹി പൊലീസിന്‍െറ പ്രവര്‍ത്തനങ്ങളില്‍ നിഴലിച്ചുനിന്നു.
ചരിത്രത്തിലെ നീറോ ചക്രവര്‍ത്തിയെ ഓര്‍മിപ്പിക്കുന്നതായിരുന്നു ലഫ്. ഗവര്‍ണറുടെ നടപടി. നഗരം കലുഷിതമായ വേളയില്‍ അദ്ദേഹം യാത്രയിലായിരുന്നത്രെ. അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ദല്‍ഹിയില്‍ പൊലീസിന്‍െറ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിനായതിനാല്‍ ലഫ്. ഗവര്‍ണറുടെ ചുമതല ഏറെയാണ്. അവസാനം താഴെക്കിടയിലുള്ള ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള ശ്രമം അദ്ദേഹത്തെ കൂടുതല്‍ പരിഹാസ്യനാക്കി. ഗവര്‍ണര്‍ പദവിയില്‍ രണ്ടാം ടേമും അവസാനിച്ചിരിക്കെ ഇനിയും കടിച്ചുതൂങ്ങുന്നത് എന്തിനാണാവോ?
കൂട്ടമാനഭംഗത്തെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമീഷനെ നിയമിക്കാനുള്ള തീരുമാനത്തോട് ജനങ്ങള്‍ക്ക് തണുത്ത പ്രതികരണമായിരുന്നു. കമീഷന്‍ റിപ്പോര്‍ട്ടുകള്‍ ഏട്ടിലെ പശുവാകുന്ന പതിവ് രീതിയാണ് ഇതിന് കാരണം. ബോംബെ കലാപത്തെ കുറിച്ചു വന്ന ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട്, ബാബരി തകര്‍ച്ചയെ കുറിച്ചുള്ള ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ട് എന്നിവക്ക് എന്ത് സംഭവിച്ചുവെന്നത് പൊതുജനം മനസ്സിലാക്കിയതാണ്. രാഷ്ട്രീയമായി ഏറെ ഉന്നതിയിലുള്ള ആളുകളെയാണ് റിപ്പോര്‍ട്ടുകള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. അതുകൊണ്ടുതന്നെ ദല്‍ഹി സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട കമീഷന്‍ എന്ത് പറഞ്ഞാലും ഒരു പരിവര്‍ത്തനവും ഉണ്ടാക്കില്ല എന്ന ധാരണ പൊതുസമൂഹത്തില്‍ വ്യാപിച്ചിട്ടുണ്ട്.
മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കുന്ന മൊഴിപോലും തങ്ങളുടെ താല്‍പര്യപ്രകാരമാക്കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തി എന്ന പരാതി ഞെട്ടിപ്പിക്കുന്നതാണ്. മുഖ്യമന്ത്രി സംഭവം കേന്ദ്ര ആഭ്യന്തര വകുപ്പിന്‍െറ ശ്രദ്ധയില്‍ പെടുത്തിയതിനാല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലെ അവരുടെ പങ്ക് വെളിപ്പെടേണ്ടതുണ്ട്. ഒച്ചിഴയും വേഗത്തിലുള്ള നടപടിക്രമങ്ങള്‍ ജനങ്ങളില്‍ കോടതികളോടുള്ള ബഹുമാനം നഷ്ടപ്പെടുത്തുകയാണ്. കാലങ്ങള്‍ നീണ്ട വിചാരണക്കു ശേഷമാണ് വിധിന്യായം പുറത്തുവരുന്നതും ശിക്ഷ വിധിക്കപ്പെടുന്നതും.
ഇന്ത്യയിലെ വിവിധ കോടതികളിലായി 400 ഓളം മാനഭംഗ കേസുകളാണ് വിധി കാത്തുകഴിയുന്നത്. ഈ കാലതാമസം ഒഴിവാക്കാന്‍ ഫാസ്റ്റ് ട്രാക് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ പോലും നിയമത്തിലേ പഴുതുകള്‍ കുറ്റവാളികളുടെ രക്ഷക്കായി പിന്നെയും ശേഷിക്കുന്നു. അപ്പീല്‍ കോടതികള്‍ നിലവിലെ രീതി പിന്തുടര്‍ന്നാണ് വിധി പുറപ്പെടുവിക്കുന്നത്. വ്യവസ്ഥിതിയുടെ സമൂലമായ അഴിച്ചുപണി അനിവാര്യമാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വധശിക്ഷ നല്‍കുന്നത് സ്ത്രീപീഡകരെ പിന്തിരിപ്പിക്കില്ല. ഇത്തരക്കാരെ ഷണ്ഡീകരിക്കണമെന്ന ആവശ്യം പൊതുസമൂഹത്തില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു.
സാഹചര്യമനുസരിച്ച പ്രസ്താവനകളുമായി രംഗം കൈയടക്കുന്നതില്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ മുന്‍പന്തിയിലാണ്. കൂട്ടമാനഭംഗ കേസില്‍ ശക്തമായ നടപടി വേണമെന്ന് രണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍, പീഡനക്കേസില്‍ ഉള്‍പ്പെട്ട എം.പിമാര്‍ രാജിവെക്കണമെന്ന ആവശ്യം ഒരു പാര്‍ട്ടിയും ഉയര്‍ത്തിയില്ല. നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനാണെന്നാണ് ഒരു വാദം. പാര്‍ലമെന്‍റിന് എന്തുകൊണ്ട് നടപടി എടുത്തുകൂടാ? ഗുജറാത്ത് നിയമസഭാംഗങ്ങളില്‍ മൂന്നിലൊന്ന് പേര്‍ മാനഭംഗം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസ് പ്രതികളാണെന്നത് കൂട്ടിവായിക്കേണ്ട വസ്തുതയാണ്.
യുവസമൂഹം ഉന്നയിക്കുന്ന കാതലായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിലവിലെ വ്യവസ്ഥയും ഭരണസംവിധാനവും പര്യാപ്തമല്ലെന്ന വസ്തുത രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയേണ്ടതുണ്ട്. സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ട് പിന്നിട്ടിട്ടും ജനസംഖ്യയുടെ വലിയൊരു ശതമാനം ദാരിദ്ര്യത്തില്‍ തുടരുന്നത് എന്തുകൊണ്ടാണ്? വര്‍ഷം പിന്നിടുന്തോറും ദരിദ്രനും സമ്പന്നനും തമ്മിലെ അകലം കൂടിവരുന്നത് എന്തുകൊണ്ടാണ്? ശാസ്ത്ര സാങ്കേതിക മേഖലകളില്‍ രാഷ്ട്രം വന്‍ പുരോഗതി നേടിയിട്ടും മതവും ജാതിയും സമൂഹത്തെ വരിഞ്ഞുമുറുക്കുന്നത് എന്തുകൊണ്ടാണ്? ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളും പ്രതീക്ഷകളും പോലും നിറവേറ്റുന്നതില്‍ ഭരണകൂടം നിരന്തരം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?
സമരംചെയ്യുന്ന യുവാക്കളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, അവരുടെ വിശ്വാസം നേടിയെടുക്കാനും അവരെ സമാധാനിപ്പിക്കാനും കഴിയുന്ന ഒരു നേതാവുമില്ലായിരുന്നു. നേതൃത്വമില്ലാത്ത ആള്‍കൂട്ടമാണ് ദല്‍ഹിയില്‍ സമരത്തിനിറങ്ങിയത്. ഇത് ഏറെ അപകടകരമായ അവസ്ഥയാണ്. നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് സംഘര്‍ഷം ഇളക്കിവിടാന്‍ ഇത്തരം സാഹചര്യം സഹായകമായി. പെട്ടെന്ന് തീ പിടിക്കുന്ന, ആര്‍ക്കും തീ കൊളുത്താവുന്ന ഉപകരണമായി യുവസമൂഹം മാറി.
ഫ്രാന്‍സിലെ ഓസ്ബോണില്‍ അസംതൃപ്തരായ വിദ്യാര്‍ഥികള്‍ വിപ്ളവത്തിന് നാന്ദികുറിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്. പക്ഷേ, സമരക്കാര്‍ക്കിടയിലെ ആശയഭിന്നത പ്രസ്ഥാനത്തെ പരാജയപ്പെടുത്തി. അറബ് വസന്തത്തിലൂടെ സ്വേച്ഛാധിപതികളെ കടപുഴക്കിയത് സമീപകാല സംഭവമാണ്. തെരുവിലിറങ്ങിയ ജനം പൊതുലക്ഷ്യത്തിനായി ഒന്നിക്കുകയായിരുന്നു. അഴിമതിയും കുടുംബവാഴ്ചയും കൈമുതലാക്കിയ ഭരണകൂടങ്ങളെ പിഴുതെറിയുക മാത്രമായിരുന്നു അവരുടെ ഏകലക്ഷ്യം. സമാനമായ രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടിച്ചവരായിരുന്നു ടിയാനെന്‍മെന്‍ സ്ക്വയറില്‍ പിടഞ്ഞുമരിച്ചത്. ജനാധിപത്യവും പൗരാവകാശവും എന്തെന്നറിയാത്ത ചൈനീസ് ഭരണകൂടത്തിന് പ്രക്ഷോഭകരെ കൊന്നുതീര്‍ത്ത് വിപ്ളവം അടിച്ചമര്‍ത്താന്‍ അന്ന് സാധിച്ചു. എന്നാല്‍, ആ കാലം കഴിഞ്ഞുവെന്ന ബോധം എല്ലാ ഭരണാധികാരികള്‍ക്കും ഉണ്ടാവുന്നത് നന്ന്.
ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്നവര്‍ ഇന്ന് എല്ലാ പരിധികളും മറികടന്ന അവസ്ഥയിലാണ്. രാഷ്ട്രത്തിന്‍െറ സങ്കീര്‍ണമായ ഘടനാ സവിശേഷതയാകാം ഇതിനു കാരണം. ജനങ്ങള്‍ക്ക് എല്ലാ കാര്യത്തിലും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍, വ്യവസ്ഥിതി തല്‍സ്ഥിതി തുടരും. ഈ നടപ്പുരീതിക്ക് ഇളക്കം തട്ടുന്നത് ദല്‍ഹിയില്‍ കണ്ടുകഴിഞ്ഞു. പണവും സ്വാധീനവും ഉപയോഗിച്ച് കാര്യം സാധിക്കുക എന്നത് വളര്‍ന്ന് നിയമനിര്‍മാണ സഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളെ പോലും ഹൈജാക്ക് ചെയ്യുന്ന അവസ്ഥയായിരിക്കുന്നു. സമൂലമായ അഴിച്ചുപണിയിലൂടെ മാത്രമേ ഈ ദു$സ്ഥിതി മാറ്റാനാകൂ. പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരുടെ സ്വകാര്യ സേനയായി അധ$പതിച്ച പൊലീസ് സംവിധാനം എങ്ങനെ മുഖംനോക്കാതെ നീതി നടപ്പാക്കും.
പൊതുവായി പറയുമ്പോള്‍ രാഷ്ട്രം ശാന്തമാണ്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഭരണചേരുവയില്‍ നേരിയ ഇടപെടലിന് ജനങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിനാലാണിത്. എന്നാല്‍, ഓരോ തെരഞ്ഞെടുപ്പും ജനങ്ങളുടെ ഈ വിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക ശക്തിയെന്നും ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കുതിച്ചുയരുന്ന രാഷ്ട്രമെന്നുമൊക്കെ ഇന്ത്യയുടെ യശസ്സ് ഉയരുമ്പോഴും ഉടുതുണിക്ക് മറുതുണിയില്ലാതെ കിടപ്പാടമില്ലാതെ ജനകോടികള്‍ ഇനിയുമൊരു 64 വര്‍ഷം തള്ളിനീക്കണമോ? അതിന് കഴിയില്ല. അന്തസ്സും അഭിമാനവുമുള്ള ജീവിതം ഓരോ ഇന്ത്യക്കാരനും ലഭിക്കണം. കൂട്ടമാനഭംഗത്തിനിരയായി ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ ദല്‍ഹിയിലെ ആ പെണ്‍കുട്ടിയും പറഞ്ഞത് അതുതന്നെയായിരുന്നു-'എനിക്ക് ജീവിക്കണം'. അന്തസ്സും സുരക്ഷിതത്വവും ലഭിക്കുന്ന ജീവിതം. അത് എങ്ങനെ ഉറപ്പാക്കാമെന്നത് തീരുമാനിക്കേണ്ടത് ഈ രാജ്യം ഒന്നിച്ചാണ്.

Courtesy: Kuldip Nayyar
Hashid K
Abu Dhabi
No comments:
Post a Comment