Friday, 11 January 2013

Re: [www.keralites.net] mangalam dot com

 

Kind Attn, Sri. K.M. Shajahan
Dear sir,
A good analysis of facts.
We can never expect anything from these political class whether it is congress or communist.
 
A) Sir
Do you remember we had a student death in police firing as back as in 1967-69.known as MURALI SAMBAVAM while the CPM was in chair congress was in opposition.
I have participated in the strike under  Kerala students union banner and our present cm Mr Chandy was then the president of KSU. nothing happened and heard about it. afterwards when congress came to power. Mr Karunakaran was the HM from 1971 if I remember right. He did nothing except killing many poeople due his love for fast drive when he was travelling to Guruvayur every month first. During emergency he was responsible for police high handeness.
 
B) Emergency and its attrocities everybody know the hue and cry made by this CPM. Still what happened to Student Rajans Body is a mystery. CPM came to power more than twice after that. In the electiopn campaign they promised the same. But did nothing to unearth the truth. Mr karunakaran had the audacity to file a false affidavit in the court saying rajan was not arrested.
Whewn Prof Eharavarier died Karunakaran asked who is he???????? TO THIS EXTENT OUR POLITICIANS ARE RUTHLESS AND HEARTLESS. 
c) What about SUKUMARA KURUP CASE. MR NAYANAR USED IT AS AN ELECTION HOT CHIP AND CAME TO POWER but did nothing./
EVEN THE GREAT EMS WAS NOT AN EXCEMPTION.
ALL THESE JHONYS ARE SUCKERS OF THE COMMON MAN'S BLOOD. THEY WANT COMMON MAN TO SACRIFISE AND DIE SO THAT THESE BS COULD EXPLOIT AND COME TO POWER AND ENJOY
P.L.BALA
CHENNAI
From: ceekay ck <malayali_uae@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>; "keralites@yahoogroups.com" <keralites@yahoogroups.com>
Sent: Thursday, 10 January 2013 1:31 PM
Subject: [www.keralites.net] mangalam dot com
 

ഇരട്ടത്താപ്പ്‌ എന്തുകൊണ്ടു കാണുന്നില്ല?

 
mangalam malayalam online newspaper
2012 ജനുവരി മൂന്നിനു കേരളം അത്യഭൂതപൂര്‍വമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ചു. അന്നാണ്‌, പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ചുകാരി തിരുവനന്തപുരം വട്ടപ്പാറ സ്വദേശിനിയായ ആര്യയെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തുകൊന്ന കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ രാജേഷ്‌ കുമാറിനു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി ബി. സുധീന്ദ്രകുമാര്‍ വധശിക്ഷ വിധിച്ചത്‌. ഡല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിക്കായി ഈ വിധി സമര്‍പ്പിക്കുന്നു എന്നാണ്‌, കേസ്‌ വാദിച്ച ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ എസ്‌.കെ. അശോക്‌ കുമാര്‍ വധശിക്ഷയോടു പ്രതികരിച്ചത്‌. ഈ സംഭവം അത്യഭൂതപൂര്‍വം എന്നു വിശേഷിപ്പിക്കാന്‍ പലകാരണങ്ങളുണ്ട്‌.
കേരളത്തില്‍ ആദ്യമായാണു പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ ഒരു പ്രതിക്കു വധശിക്ഷ ലഭിക്കുന്നത്‌. വിജയകരമായ പരിസമാപ്‌തിയില്‍ എത്തിയ ശരവേഗത്തിലുളള കേസന്വേഷണവും കോടതി വിചാരണയുമാണ്‌ ഈ സംഭവത്തെ അത്യഭൂതപൂര്‍വമാക്കിയ മറ്റൊരു ഘടകം. 2012 മാര്‍ച്ച്‌ ആറിന്‌ ഉച്ചക്കു രണ്ടരക്കായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം തിരുവനന്തപുരത്തെ വേറ്റിനാട്‌ എന്ന സ്‌ഥലത്തു നടക്കുന്നത്‌.
ഈ സംഭവം നടന്നു കൃത്യം ഒന്‍പതുമാസവും പന്ത്രണ്ടു ദിവസവും പൂര്‍ത്തിയാകുമ്പോള്‍ പ്രതിക്കു വധശിക്ഷ ലഭിച്ചുവെന്നത്‌ ഒരു പക്ഷേ ഇന്ത്യന്‍ കേസന്വേഷണ നീതിനിര്‍വഹണ ചരിത്രത്തില്‍ തന്നെ വജ്രലിപികളില്‍ രേഖപ്പെടുത്തിവക്കാന്‍ കഴിയുന്ന ഒരു അത്ഭുത സംഭവം തന്നെയായിരിക്കും. കേരള പോലീസിന്റെ തൊപ്പിയാല്‍ മറ്റൊരു പെന്‍തൂവല്‍ തന്നെയായിരിക്കും ഈ അന്വേഷണ വിജയം എന്ന കാര്യത്തിലും യാതൊരു തര്‍ക്കവുമില്ല. ടി.പി. വധം, ഷുക്കൂര്‍ വധം, മണിയുടെ അറസ്‌റ്റ്‌, ജയകൃഷ്‌ണന്‍ മാസ്‌റ്റര്‍ വധക്കേസിലെ പുനരന്വേഷണം എന്നീ കേസുകളിലെ തീര്‍ത്തും ശരിയായ നയനടപടികള്‍ക്കു നേതൃത്വം നല്‍കിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ ഇക്കാര്യത്തില്‍ തീര്‍ത്തും അഭിമാനിക്കാന്‍ വകയുണ്ട്‌.
ഹരിഹരവര്‍മ വധക്കേസില്‍ റെക്കാര്‍ഡ്‌ സമയത്തിനുളളില്‍ പ്രതികളെ അറസ്‌റ്റ്‌ ചെയ്യാനായതും വലിയ നേട്ടം തന്നെ. രാഷ്‌ട്രീയ ഇച്‌ഛാശക്‌തിയുളള ഭരണ നേതൃത്വത്തിനു കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ വന്‍ വിജയങ്ങളുണ്ടാക്കാന്‍ കഴിയുന്ന പോലീസ്‌സേനയാണു നമുക്കുളളത്‌ എന്ന്‌ ഈ സംഭവങ്ങള്‍ അടിവരയിടുന്നു.
പെണ്‍വാണിഭ സംഘങ്ങള്‍ക്കെതിരേയും സ്‌ത്രീ പീഡനങ്ങള്‍ക്കെതിരേയും സന്ധിയില്ലാ സമരം പ്രഖ്യാപിച്ച, നിരാലംബരായ പെണ്‍കുട്ടികളെ പീഡനത്തിനു വിധേയരാക്കി കൊലപ്പെടുത്തി വലിച്ചെറിയുന്ന നരാധമന്മാരെ െകെയാമം വച്ചു തെരുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കും എന്നു നാഴികക്കു നാല്‍പതു വട്ടം ഉരുവിട്ട്‌ അധികാരത്തിലേക്കു പാഞ്ഞെത്തിയ ഒരു മഹാനായ നേതാവായിരുന്നു 2006-11 കാലത്തു കേരളം ഭരിച്ചത്‌. എന്നാല്‍ ആ നേതാവിന്റെ ഭരണകാലത്തു ഒരു നരാധമന്റെ മേലും െകെയാമം വീണില്ല. ഒരു നരാധമനും അറസ്‌റ്റ്‌ ചെയ്യപ്പെട്ടില്ല. ഒരു വിചാരണയും നടന്നില്ല. നരാധമന്‍മാരെല്ലാം അന്നു കേരളത്തില്‍ െസെ്വര വിഹാരത്തിലായിരുന്നു. അന്നു മുഖ്യമന്ത്രിയും ഇന്നു പ്രതിപക്ഷ നേതാവും ആയിരിക്കുന്ന അച്യുതാനന്ദന്‍ എത്ര മറന്നാലും സ്വബോധമുളള ഒരു കേരളീയനും എത്ര ശ്രമിച്ചാലും മറക്കാന്‍ കഴിയാത്ത മൂന്നു പേരുകളാണ്‌ ശാരിയും അനഘയും െഷെനിയും.
ഈ മൂന്നു പെണ്‍കുട്ടികളും അച്യുതാനന്ദന്റെ ഭാഷയില്‍ നരാധമന്‍മാര്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിരാലംബരായ പെണ്‍കുട്ടികളായിരുന്നു. ഇവര്‍ എങ്ങനെ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ടു, ഇവരെ പീഡിപ്പിച്ചവര്‍ ആരൊക്കെ എന്നൊക്കെ നമ്മോടു വിളിച്ചു പറഞ്ഞത്‌ 2001- 06 കാലത്തു പ്രതിപക്ഷനേതാവായിരുന്ന അച്യുതാനന്ദനായിരുന്നു. ഈ നിരാലംബരായ പെണ്‍കുട്ടികളുടെ മരണമായിരുന്നു 2006 ലെ തെരഞ്ഞെടുപ്പു കാലത്തെ അച്യുതാനന്ദന്റെ വജ്രായുധം. തെരഞ്ഞെടുപ്പുകാലത്തെ ഓരോ വേദികളിലും അച്യുതാനന്ദന്‍ ഈ പെണ്‍കുട്ടികളുടെ പീഡനകഥ വിശദമായി വിവരിച്ചു. എന്നിട്ടു തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പീഡനം നടത്തിയ നരാധമന്‍മാരെ െകെയാമം വച്ചു തെരുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കും എന്നു പ്രഖ്യാപിച്ചു. ജനം ഈ പ്രഖ്യാപനം കേട്ട്‌ അതീവ സന്തുഷ്‌ടരായി.
എന്നാല്‍ അധികാരത്തിലെത്തിയ അച്യുതാനന്ദന്‍ ചെയ്‌തെന്താണ്‌? കിളിരൂരിലെ പീഡനത്തിനിരയായി മരിച്ച ശാരിയുടെ കുഞ്ഞുമായി മാതാപിതാക്കള്‍ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായതിനു തൊട്ടുപിന്നാലെ 2006 ജൂണ്‍ 16ന്‌ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. അന്നു അച്യുതാനന്ദന്‍ മാധ്യമങ്ങളുടെ മുന്നില്‍ എല്ലാ സഹായങ്ങളും ശാരിയുടെ കുടുംബത്തിനു വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ അച്യുതാനന്ദന്‍ പിന്നീട്‌ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്‌തില്ല. തുടര്‍ന്നു ശാരിയുടെ അച്‌ഛന്‍ സുരേന്ദ്രന്‍ 2007 ഓഗസ്‌റ്റ്‌ 21നു മുഖ്യമന്ത്രി അച്യുതാനന്ദന്‌ ഒരു തുറന്ന കത്തെഴുതി. തന്റെ മകളുടെ ചികിത്സയെകുറിച്ചു വിശദമായി അന്വേഷിക്കണം, കുട്ടിയെ വീണ്ടും പോസ്‌റ്റുമോര്‍ട്ടം ചെയ്യണം, ലതാനായരേയും ഡ്രൈവര്‍മാരെയും ശാസ്‌ത്രീയമായി ചോദ്യം ചെയ്യണം എന്നീ ആവശ്യങ്ങളാണു സുരേന്ദ്രന്‍ കത്തിലൂടെ ആവശ്യപ്പെട്ടത്‌. മൗനമായിരുന്നു ഇത്തവണയും അച്യുതാനന്ദന്റെ മറുപടി.
പിന്നീടാണ്‌ അച്യുതാനന്ദന്റെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഏറ്റവും നീചമായ പ്രതികരണം ഉണ്ടാകുന്നത്‌. പീഡനത്തില്‍ മരിച്ച ശാരിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനമായിരുന്നു 2009 നവംബര്‍ 13. തന്റെ മകളുടെ പീഡനവും തുടര്‍ന്നുളള ദാരുണമായ മരണവും മുഖ്യ തെരഞ്ഞെടുപ്പു വിഷയമാക്കി അധികാരത്തിലേറിയ അച്യുതാനന്ദന്‍, മുഖ്യമന്ത്രിയായതിനുശേഷം ഈ വിഷയം ചവറ്റുകൊട്ടയില്‍ എറിഞ്ഞതില്‍ മനംനൊന്തു ശാരിയുടെ അച്‌ഛന്‍ സുരേന്ദ്രന്‍, അഞ്ചു വയസായ കുഞ്ഞിനോടും ഭാര്യയോടും ഒത്തു മകളുടെ ചരമവാര്‍ഷിക ദിനത്തില്‍ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ സമാധാനപരമായി സത്യഗ്രഹം നടത്താനെത്തി. എന്തായിരുന്നു എന്നോ അച്യുതാനന്ദന്റെ പ്രതികരണം? െകെക്കുഞ്ഞുമായി തന്റെ ഔദ്യോഗിക വസതിക്കു മുന്നില്‍ സമാധാനപരമായി സത്യഗ്രഹത്തിനെത്തിയ ശാരിയുടെ കുടുംബത്തെ പോലീസിനെക്കൊണ്ട്‌ അറസ്‌റ്റ്‌ ചെയ്യിക്കുകയാണ്‌ അച്യുതാനന്ദന്‍ ചെയ്‌തത്‌. ഇതിനേക്കാള്‍ വലിയൊരു ഇരട്ടത്താപ്പുണ്ടോ?
െലെംഗിക പീഡനവുമായി ബന്ധപ്പെട്ട്‌ ആത്മഹത്യ ചെയ്‌ത കവിയൂരിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അനഘ ഉള്‍പ്പെടെ അഞ്ചംഗ കുടുംബത്തിന്റെ ആത്മഹത്യ സംബന്ധിച്ചും തികച്ചും ഇരട്ടത്താപ്പു നിറഞ്ഞ സമീപനമാണ്‌ അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാഴ്‌ചവച്ചത്‌. ഈ വിഷയത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന കാര്യത്തിലും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അച്യുതാനന്ദന്‍ ചെറുവിരല്‍ പോലും അനക്കിയില്ല. പിന്നീടു വര്‍ഷങ്ങള്‍ക്കുശേഷം, പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകള്‍ അനഘയെ അച്‌ഛനായ നാരായണന്‍ നമ്പൂതിരി, ആത്മഹത്യക്കു മണിക്കൂറുകള്‍ക്കു മുമ്പു ഭാര്യയുടേയും ഇളയ രണ്ടുകുട്ടികളുടെയും മുന്നില്‍ ക്രൂരമായി െലെംഗികമായി പീഡിപ്പിച്ചുവെന്ന, പരിഷ്‌കൃത സമൂഹം കേട്ടാല്‍ അവിശ്വസനീയം എന്നു വ്യക്‌തമാക്കി തളളിക്കളയുന്ന, നാണംകെട്ട വാദവുമായി രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. രംഗത്തെത്തിയപ്പോഴും അച്യുതാനന്ദന്റെ പ്രതിരോധം അര്‍ഥഗര്‍ഭമായ മൗനമായിരുന്നു! പീഡനത്തിനു ഇരയായി മരിച്ച ശാരിയുടെയും ആത്മഹത്യ ചെയ്‌ത അനഘയുടെയും കേസുകള്‍ ഏറ്റെടുത്തു പോരാടാന്‍ കൂട്ടാക്കാത്ത, ആ കേസ്‌ നടത്തിപ്പിനായി നയാെപ്പെസപോലും സ്വരൂപിക്കാന്‍ തയാറാകാത്ത അച്യുതാനന്ദന്‍, കുഞ്ഞാലിക്കുട്ടിക്കെതിരേ റൗഫുമായി ചേര്‍ന്നു വലിയ പെണ്‍വാണിഭ വിരുദ്ധ സമരം നടത്തുമ്പോള്‍ എങ്ങനെയാണ്‌ നാം മൂക്കത്തു വിരല്‍ വച്ചുപോകാതിരിക്കുക!.
താന്‍ നടത്തുന്ന പെണ്‍വാണിഭ വിരുദ്ധ സമരത്തോട്‌ അച്യുതാനന്ദന്‌ എന്തെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നുവെങ്കില്‍, ആര്യ വധക്കേസ്‌ അന്വേഷണത്തേയും തുടര്‍ന്നുണ്ടായ വിധിയേയും പ്രശംസിച്ചു ഒരുവരി പ്രസ്‌താവന ഇറക്കാനെങ്കിലും അദ്ദേഹം തയാറാകുമായിരുന്നു. എന്നാല്‍ അങ്ങനെയൊരു പ്രസ്‌താവന ഇതുവരെ കണ്ടില്ല. എന്നാല്‍ സൂര്യനെല്ലി പെണ്‍കുട്ടിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടി എന്നു പ്രഖ്യാപിച്ചു രംഗത്തെത്തുകയാണ്‌ അച്യുതാനന്ദന്‍ ചെയ്‌തത്‌. സൂര്യനെല്ലിക്കേസില്‍ പ്രതികളെയെല്ലാം വെറുതേവിട്ട കേസില്‍ അപ്പീലുമായി പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചതു 2005ലായിരുന്നു. ഈ കേസ്‌ വേഗത്തിലാക്കി പ്രതികളെ ശിക്ഷിക്കാന്‍ 2006- 11 കാലത്തു താന്‍ മുഖ്യമന്ത്രിയായിരുന്ന അവസരത്തില്‍ ചെറുവിരല്‍ പോലും അനക്കാതിരുന്ന അച്യുതാനന്ദന്‍ ഇപ്പോള്‍ ഈ 2012 ല്‍, ഈ വിഷയത്തില്‍ ആരോപണങ്ങളുമായി രംഗത്ത്‌ വരുമ്പോള്‍ എങ്ങനെയാണ്‌ വീണ്ടും അത്ഭുതപ്പെട്ടു മൂക്കത്തു വിരല്‍ വയ്‌ക്കാതിരിക്കാനാവുക?
Mangalam Malayalam News കടപ്പാട്
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment