Monday, 31 December 2012

[www.keralites.net] ഇടുക്കിയില്‍ വെള്ളം 48 അടി മാത്രം; പുതുവര്‍ഷത്തില്‍ കേരളം ഇരുട്ടിലാകും

 

ഇടുക്കിയില്‍ വെള്ളം 48 അടി മാത്രം; പുതുവര്‍ഷത്തില്‍ കേരളം ഇരുട്ടിലാകും


രണ്ടുപതിറ്റാണ്ടിലെ കുറഞ്ഞ ജലനിരപ്പ്

കട്ടപ്പന:ഇടുക്കി ഡാമില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനാവുന്ന വെള്ളം 48.64 അടിമാത്രം. 2328.64 അടിയാണ് തിങ്കളാഴ്ച സംഭരണിയിലുള്ള വെള്ളം. ഇതില്‍ 2280 അടിക്കു മുകളിലുള്ള വെള്ളം മാത്രമേ വൈദ്യുതോല്പാദനത്തിന് ഉപകരിക്കു.

രണ്ടുപതിറ്റാണ്ടിനിപ്പുറം ജലനിരപ്പ് ഇത്രതാണിട്ടില്ല. ഇപ്പേഴത്തെ സ്ഥിതി ആശങ്കാജനകമാണ്. 625.59 മില്യന്‍ യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള വെള്ളം മാത്രമേ ഡാമിലുള്ളൂ.

പ്രതിദിനം ശരാശരി 3-4 മില്യന്‍ യൂണിറ്റ് വൈദ്യുതിയാണ് ഉല്പാദിപ്പിക്കാറുള്ളത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 198 ദിവസത്തേക്ക് വൈദ്യുതി ഉല്പാദിപ്പിക്കാനേ കഴിയൂ. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ലഭിക്കുകയോ കേന്ദ്ര പൂളില്‍നിന്ന് അധിക വൈദ്യുതി ലഭിക്കുകയോ ചെയ്തില്ലെങ്കില്‍ പുതുവര്‍ഷത്തില്‍ കേരളം ഇരുട്ടിലാകുമെന്നാണ് സൂചന. സാധാരണ നിലയില്‍ 4-5 മാസം കഴിയാതെ മഴ ലഭിക്കും. ഇത് മുന്നില്‍കണ്ട് ജല-വൈദ്യുത മാനേജ്‌മെന്‍റിന് അധികൃതര്‍ തുടക്കമിട്ടുകഴിഞ്ഞു. 1.445 മില്യന്‍ യൂണിറ്റ് വൈദ്യുതി മാത്രമാണ് തിങ്കളാഴ്ച ഉല്പാദിപ്പിച്ചത്. ഉല്പാദനം കുറയ്ക്കുന്നതിന്റെ തുടക്കമാണിത്.

കഴിഞ്ഞ വര്‍ഷം ഇതേദിവസം 2376.74 അടി വെള്ളം ഡാമില്‍ ഉണ്ടായിരുന്നു.

Mathrubhumi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment