Monday 31 December 2012

[www.keralites.net] കുറ്റപത്രം തയാറായി, കൊലയാളികള്‍ക്ക്‌ വധശിക്ഷ നല്‍കണം

 

കൂട്ടമാനഭംഗം: കുറ്റപത്രം തയാറായി, കൊലയാളികള്‍ക്ക്‌ വധശിക്ഷ നല്‍കണം

 

ന്യൂഡല്‍ഹി: ബസിനുള്ളില്‍ ഡല്‍ഹി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌തും മര്‍ദിച്ചു പുറത്തേക്കു വലിച്ചെറിഞ്ഞും കൊലചെയ്‌ത കേസിലെ പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്ന്‌ ഡല്‍ഹി പോലീസ്‌ ആയിരം പേജ്‌ വരുന്ന കുറ്റപത്രത്തില്‍ നിര്‍ദേശിക്കുന്നു.

കേസ്‌ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും അതിവേഗ കോടതില്‍ വിചാരണ നടത്തണമെന്നും വ്യാഴാഴ്‌ച ദക്ഷിണ ഡല്‍ഹിയിലെ സാകേത്‌ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തില്‍ അഭിപ്രായപ്പെടുന്നു. സ്‌ത്രീകള്‍ക്കെതിരായ അതിക്രമം ചെറുക്കാനും ശിക്ഷാ നടപടി കര്‍ശനമാക്കാനും വേണ്ട നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമിതമായ ജസ്‌റ്റിസ്‌ ജെ.എസ്‌ വര്‍മ കമ്മിഷനുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട്‌ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും കത്തയച്ചു.

16നു രാത്രിയിലാണു പെണ്‍കുട്ടിയേയും കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തിനേയും ആറു പേര്‍ ചേര്‍ന്നു മര്‍ദ്ദിച്ചതും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതും. തുടര്‍ന്ന്‌ ഇരുവരേയും പുറത്തേക്കു വലിച്ചെറിഞ്ഞു. തെളിവു നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പിറ്റേന്നു പോലീസ്‌ അഞ്ചു പേരെ പിടികൂടി. കേസില്‍ പങ്കുള്ള 17-കാരനെ ബിഹാറില്‍ അറസ്‌റ്റ് ചെയ്‌തു. ഇയാള്‍ ജുവൈനല്‍ ഹോമിലും മറ്റുള്ളവര്‍ തിഹാര്‍ ജയിലിലുമാണ്‌.

അഞ്ചു പേര്‍ക്കെതിരായ കുറ്റപത്രത്തിനു പുറമെ ജുവനൈല്‍ ജസ്‌റ്റിസ്‌ ബോര്‍ഡിന്‌ ഡല്‍ഹി പോലീസ്‌ മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിക്കും. സംഭവത്തെത്തുടര്‍ന്ന്‌ രാജ്യം ഇളകിമറിഞ്ഞതോടെയാണ്‌ നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ 15 ലക്ഷം നല്‍കും
ന്യൂഡല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ ഡല്‍ഹി സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്‍കും. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌.

പെണ്‍കുട്ടി ഡെറാഡൂണില്‍ പഠിച്ചിരുന്ന വിദ്യാഭ്യാസസ്‌ഥാപനം മാതാപിതാക്കള്‍ക്കു ഫീസ്‌ തിരികെ നല്‍കും. ഫിസിയോതെറാപ്പി കോഴ്‌സ് പഠിക്കാന്‍ അടച്ച 1.8 ലക്ഷം രൂപയാണു തിരികെ നല്‍കുന്നത്‌. നാലു വര്‍ഷത്തെ പഠനത്തിനു ശേഷം പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുമ്പോഴാണു പെണ്‍കുട്ടി കൊല്ലപ്പെടുന്നത്‌.

ബിഹാര്‍ അതിര്‍ത്തിയില്‍ പെണ്‍കുട്ടിയുടെ പിതാവിന്‌ ഓഹരിയായി ലഭിച്ച സ്‌ഥലം വിറ്റാണു കോഴ്‌സിനുളള ഫീസടച്ചത്‌. ബാച്ചിലര്‍ ഓഫ്‌ ഫിസിയോതെറാപ്പിക്ക്‌ 2008 ലാണു ചേര്‍ന്നത്‌. കോഴ്‌സിന്റെ ഭാഗമായുളള ഇന്റേന്‍ഷിപ്പ്‌ ഡല്‍ഹിയില്‍ ചെയ്‌തു വരികെയാണു ദുരന്തത്തിനിരയായത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment