സൈനസ് രോഗങ്ങളും പരിഹാരവും.
തലയോട്ടിയിലെ വായു അറകളെയാണ് സൈനസ് എന്ന് പറയുന്നത്. പ്രധാനമായും നാലുതരം സൈനസുകളാണ് മനുഷ്യശരീരത്തിലുള്ളത്. മാക്സിലറി സൈനസ്- കണ്ണിന് താഴെയുള്ളത്, ഫ്രോൻടൽ സൈനസ്- കണ്ണിന് മുകളിലുള്ളത്, എത്തോമോട് സൈനസ്- കണ്ണിന് ചുറ്റുമുള്ളത്, സ്പെഹിനോയ്ഡ് സൈനസ്- തലയോട്ടിയിൽ ഏറ്റവും പിന്നിലുള്ള സൈനസുകൾ. ഈ സൈനസുകളെല്ലാം തന്നെ മൂക്കുമായി ബന്ധപ്പെട്ടിരിക്കുന്നു.
സൈനസിൽ നിന്നും മൂക്കിലേക്കുള്ള ദ്വാരം അടയുമ്പോൾ സൈനസിലുള്ളിലെ കഫം അണുബാധയേൽക്കുകയും സൈനസൈറ്റിസ് എന്ന രോഗം പിടിപെടുകയും ചെയ്യുന്നു. അണുബാധയേൽക്കുന്നതനുസരിച്ച് ഇവയെ മൂന്നായി തരം തിരിക്കാം. ബാക്ടീരിയൽ, വൈറൽ, ഫംഗൽ. അസുഖത്തിന്റെ ദൈർഘ്യം അനുസരിച്ച് ഇവയെ നാലായി തരം തിരിക്കാം.
അക്യൂട്ട് സൈനസൈറ്റിസ്- നാല് ആഴ്ച വരെ, സബ് അക്യൂട്ട് സൈനസൈറ്റിസ്- നാല്- എട്ട് ആഴ്ച വരെ, ക്രോണിക് സൈനസൈറ്റിസ്- എട്ട് ആഴ്ചയിൽ കൂടുതൽ റെക്കറന്റ് സൈനസൈറ്റിസ്- ഒരു വർഷം പലതവണ വരുമ്പോൾ
കാരണങ്ങൾ: നിയന്ത്രണാതീതമായ അലർജി, പ്രതിരോധശേഷി കുറയുമ്പോൾ, സൈനസിൽ നിന്നും മൂക്കിലേക്കുള്ള ദ്വാരം അടയുമ്പോൾ, പ്രമേഹം പോലുള്ള രോഗങ്ങൾ, ജോലി സ്ഥലത്തെ പൊടിയും പുകയും, കാലാവസ്ഥ വ്യതിയാനങ്ങൾ, മൂക്കിനുള്ളിലെ ദശ വളർച്ച, കേടുള്ള പല്ല്.
ലക്ഷണങ്ങൾ
വിട്ടുമാറാത്ത മൂക്കടപ്പ്, ജലദോഷം, തലവേദന, തൊണ്ടയിൽ കഫം ഇറങ്ങുക, മുഖത്തും മുകളിലത്തെ പല്ലിന് ചുറ്റും വേദന അനുഭവപ്പെടുക, വാസന അറിയാതിരിക്കുക, മൂക്കിൽ നിന്നും രക്തം വരുക.
മേൽപറഞ്ഞ വിഷമങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. പെട്ടെന്നുണ്ടാവുന്ന അക്യൂട്ട് സൈനസൈറ്റിസ് ആന്റിബയോട്ടിക്സ് പോലുള്ള മരുന്നുകൾ കൊണ്ട് മാറ്റി എടുക്കാം.
രോഗി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മൂക്ക് ശക്തിയായി ചീറ്റരുത്. ശക്തിയായി ചീറ്റുമ്പോൾ ഒരു സൈനസിൽ നിന്നും മറ്റൊരു സൈനസിലേക്ക് അണുബാധ പടരും. രോഗാണുക്കൾ അന്തരീക്ഷത്തിൽ വ്യാപിക്കുകയും മറ്റൊരാൾക്ക് രോഗം പിടിപെടാനുള്ള സാധ്യതയുമുണ്ട്. മിതമായി ചൂടുള്ള ആവി പിടിക്കുക. അമിതമായ ചൂട് മൂക്കിനുള്ളിലും സൈനസിനുള്ളിലും ഉള്ള ആവരണം നശിക്കാൻ ഇടയാവും. നിത്യേനയുള്ള കുളി ഒഴിവാക്കുക, കുളിക്കുമ്പോൾ അധികം എണ്ണ ഉപയോഗിക്കാതിരിക്കുക. തണുത്ത ആഹാര പദാർത്ഥങ്ങൾ ഒഴിവാക്കുക. എ.സി കഴിവതും ഒടിവാക്കുക, അഥവാ പ്രവർത്തിപ്പിക്കുകയാണെങ്കിൽ 25 ഡിഗ്രി താഴാതെ നോക്കുക. പുകവലി ഒഴിവാക്കുക, വെള്ളം ധാരാളം കുടിക്കുക.
പരിശോധനകൾ
നേസൽ എൻഡോസ്കോപി
ഒരു ചെറിയ കുഴൽ എൻഡോസ്കോപ് വഴി മൂക്കിനുള്ളിൽ പരിശോധന നടത്തുന്നതിലൂടെ മൂക്കിലേയും സൈനസിലുള്ളിലെയും പ്രശ്നങ്ങൾ മനസ്സിലാക്കാൻ സാധിക്കും. കൂടാതെ മൂക്കിനുള്ളിലെ പഴുപ്പ് കൾച്ചർ ടെസ്റ്റ് എടുക്കുവാനും ദശയുണ്ടെങ്കിൽ ബയോപ്സി ടെസ്റ്റ് എടുക്കുവാനും സാധിക്കും.
സി.ടി. സ്കാൻ, എക്സ് റേ തുടങ്ങിയ പരിശോധനയിലൂടെ ഏതൊക്കെ സൈനസിലാണ് അസുഖം ബാധിച്ചിരിക്കുന്നത് എന്ന് വ്യക്തമാകും. കൂടാതെ ഓപ്പറേഷന് മുന്നേ സി.ടി. സ്കാൻ നോക്കി മനസ്സിലാക്കിയിരിക്കേണ്ടത് ആവശ്യമാണ്.
പരിഹാരങ്ങൾ
ആന്റിബയോട്ടിക്കുകൾ, അലർജിക്കുള്ള മരുന്നുകൾ, മൂക്കിലൊഴിക്കുന്ന തുള്ളിമരുന്നുകൾ, സ്റ്റീറോയ്ഡ് നേസൽ സ് പ്രേ, ഓറൽ സ്റ്റിറോയ്ഡ് തുടങ്ങിയ മരുന്നുകളാണ് സാധാരണയായി സൈനസൈറ്റിസിന് നിർദ്ദേശിക്കാറുള്ളത്.
ഫംഗൽ സൈനസൈറ്റിസ് ആണെങ്കിൽ ആന്റിഫംഗൽ ടാബ് ലറ്റും, അലർജിക് ഫംഗൽ സൈനസൈറ്റിസ് ആണെങ്കിൽ സ്റ്റിറോയ്ഡ് നേസൽ സ്പ്രേകളും കൂടുതൽ കാലം ഉപയോഗിക്കേണ്ടി വരും. എല്ലാതരം സൈനസൈറ്റിസിനും സലൈൻ നേസൽ സ്പ്രേകളും ഉപയോഗിക്കേണ്ടിവരും.
എല്ലാതരം സൈനസൈറ്റിസിലും സലൈൻ നേസൽ സ്പ്രേകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. മരുന്ന് കൊണ്ട് പരിഹരിക്കാൻ പറ്റാത്ത സൈനസൈറ്റിസിന് ഓപ്പറേഷൻ നിർദ്ദേശിക്കാറുണ്ട്.
ഓപ്പറേഷൻ കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മൂക്കിൽ വിരലിട്ട് ഇളക്കരുത്, മൂക്ക് ശക്തിയായി ചീറ്റരുത്, സലൈൻ നേസൽ സ് പ്രേ സ്ഥിരമായി ഉപയോഗിക്കുക, ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്ന് ഉപയോഗിക്കുക.
ഡോ. ശങ്കർ മഹാദേവൻ
ഡോ. ശങ്കേഴ്സ് ഇ.എൻ.ടി സെന്റർ
കോഴിക്കോട്
9847262702
Abdul Jaleel
Office Manager
: 00966 (1) 2116891 | |
: www.alrajhibank.com.sa |
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment