പൃഥ്വി ഷാരൂഖ് ഖാനും ബച്ചന്‍സിനുമൊപ്പം!
ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍ എന്നീ ബോളിവുഡിലെ വമ്പന്‍മാര്‍ക്കൊപ്പം ഒരു ബിഗ്‌ബജറ്റ് ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജെന്ന് മുംബൈ റിപ്പോര്‍ട്ടുകള്‍.
ഫറാ ഖാന്‍ സംവിധാനം ചെയ്യുന്ന 'ഹാപ്പി ന്യൂ ഇയര്‍' എന്ന പുതിയ ബോളിവുഡ് ചിത്രത്തിലാണ് ബോളിവുഡ് അതികായര്‍ക്കൊപ്പം പൃഥ്വി അഭിനയിക്കാന്‍ പോകുന്നത്.
റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സംവിധായിക ഫറാ ഖാനും ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ചേര്‍ന്നാണ് നര്‍മ്മത്തിന് പ്രാധാന്യം നല്‌കി ഒരുക്കുന്ന പ്രണയ ചിത്രം നിര്‍മ്മിക്കുന്നത്. ഷാരൂഖ്, അഭിഷേക്, അമിതാഭ്, പൃഥ്വി എന്നിവരെക്കൂടാതെ ബൊമാന്‍ ഇറാനിയും ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് അറിവ്. സംവിധായിക ഫറാ ഖാന്റെ തന്നെ കഥയ്‌ക്ക് അല്‍ത്തിയ കൗശലാണ് തിരക്കഥാഭാഷ്യം ചമച്ചിരിക്കുന്നത്. വിശാല്‍-ശേഖറാണ് സംഗീത സംവിധാനം. ഇര്‍ഷാദ് കാമിലും വിശാല്‍ ദദ്‌ലാനിയും ചേര്‍ന്നാണ് ഗാനരചന. മനുഷ് നന്ദനാണ് ക്യാമറാമാന്‍.
ചിത്രത്തിന്റെ പ്രതീക്ഷിക്കുന്ന ബജറ്റ് 48 കോടിയാണ്. തന്റെ കരിയറിലെ മൂന്നാമത്തെ ഹിന്ദിച്ചിത്രത്തിലഭിനയിക്കാന്‍ പോകുന്ന കാര്യം പൃഥ്വി ഇതുവരെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ താരം 'ഹാപ്പി ന്യൂ ഇയറി'ലഭിനയിക്കാന്‍ കരാറൊപ്പിട്ടു കഴിഞ്ഞുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‌കുന്ന സൂചന.
ഭാര്യ സുപ്രിയയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ഫ്രാന്‍സിലാണ് പൃഥ്വിയിപ്പോള്‍. അമ്മ മല്ലികാ സുകുമാരന്‍ ദോഹയിലാരംഭിക്കാന്‍ പോകുന്ന പുതിയ റസ്‌റ്റോറന്റിന്റെ ഉദ്‌ഘാടനവും കൂടി കഴിഞ്ഞിട്ട് ജനുവരി 15 -ാം തീയതിയേ പൃഥ്വി ഇന്ത്യയിലേക്ക് മടങ്ങൂ. 2013 ഏപ്രിലില്‍ ഹാപ്പി ന്യൂ ഇയറിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയുന്നത്.
റാണി മുഖര്‍ജിയുടെ നായകനായഭിനയിച്ച 'അയ്യ' ആയിരുന്നു പൃഥ്വിയുടെ ആദ്യ ഹിന്ദിച്ചിത്രം. രണ്ടാം ചിത്രമായ 'ഔറംഗസേബി'ന്റെ ജോലികള്‍ പുരോഗമിക്കുകയാണ്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment