Monday 31 December 2012

Re: [www.keralites.net] ''പബ്ലിസിറ്റിക്കു വേണ്ടി എന്തും ചെയ്യേണ്ട ഗതികേട്‌ ഇല്ല''

Dear Madam Swetha menon,
I dont know whether you will read this reply.
I read the following message and I pity on you for your ignorance.
You have mentioned two politicians who made some comments.
You have further said that these two are some one in particular( UNNATHARAYAVAR) in society. Who said this. Leave these poilitical beggars and throw their comment in the dust bin. They and their comment even dont deserve your valuble time to read leave alone replying or reacting to it.
So menon Madam, you have millions of fans who appriciate  your invaluable talents and look forward for your bests in the coming years. 
Wish you a happy new year!!!!!!!!!!!!!!!!!!
P.L.Bala
Chennai 75   

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To: Keralites@yahoogroups.com
Sent: Saturday, 29 December 2012 12:32 PM
Subject: [www.keralites.net] ''പബ്ലിസിറ്റിക്കു വേണ്ടി എന്തും ചെയ്യേണ്ട ഗതികേട്‌ ഇല്ല''
 
''പബ്ലിസിറ്റിക്കു വേണ്ടി എന്തും ചെയ്യേണ്ട ഗതികേട്‌ ഇല്ല'': ശ്വേതാമേനോന്‍
 
പ്രസവരംഗത്തില്‍ അഭിനയിച്ച്‌ പബ്‌ളിസിറ്റി നേടിയെടുക്കേണ്ട ഗതികേട്‌ തനിക്കില്ലെന്ന്‌ ശ്വേതമേനോന്‍. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പേ തന്നെ ദേശീയ തലത്തില്‍ അറിയപ്പെടുന്ന ഒരു മോഡലായതാണ്‌ ഞാന്‍. മോഡലിംഗ്‌ ആയാലും അഭിനയമായാലും ചെയ്യുന്ന കര്‍മ്മം നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിക്കണമെന്ന്‌ ആഗ്രഹിഹിക്കുന്ന ഒരു തികഞ്ഞ കലാകാരിയാണ്‌ ഞാന്‍.
എന്നെയും എന്റെ പ്രസവരംഗം ചിത്രീകരിച്ച സിനിമയെയും വിമര്‍ശിക്കുന്നവര്‍ ഞാന്‍ മുമ്പ്‌ അഭിനയിച്ച സിനിമകള്‍ കാണുന്നത്‌ നന്നായിരിക്കും. 'കളിമണ്ണ്‌' എന്ന ഇപ്പോഴും ഗര്‍ഭാവസ്‌ഥയിലായ സിനിമ തീയേറ്ററിലെത്തുമ്പോള്‍ കണ്ടശേഷം അതില്‍ വിവാദ പരാമര്‍ശമായ സംഭവങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടോ എന്ന്‌ പരിശോധിച്ച ശേഷം മതിയായിരുന്നു ബഹുമാനപ്പെട്ട സ്‌പീക്കര്‍ ജി. കാര്‍ത്തികേയനും മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ ജി. സുധാകരനും ആരോപണങ്ങള്‍ ഉന്നയിക്കേണ്ടിയിരുന്നത്‌. എന്തായാലും സമൂഹത്തിലെ ഉന്നതരായ ഈ രണ്ട്‌ വ്യക്‌തികളുടെ പരാമര്‍ശങ്ങളാണ്‌ എനിക്കും സിനിമയ്‌ക്കും കൂടുതല്‍ പ്രശസ്‌തി ഉണ്ടാക്കിത്തന്നിരിക്കുന്നത്‌. ഓര്‍ക്കാപ്പുറത്ത്‌ നല്‍കിയ ഈ പബ്ലിസിറ്റിക്ക്ഇരുവര്‍ക്കും നന്ദി പറഞ്ഞുകൊള്ളട്ടെ.
എന്റെ പ്രസവം ചിത്രീകരിക്കാന്‍ സംവിധായകന്‍ ബ്ലെസ്സിക്ക്‌ അനുവാദം നല്‍കിയതില്‍ വ്യത്യസ്‌ത അഭിപ്രായമുള്ളവരുണ്ടാകും. ഞാന്‍ ചെയ്‌തത്‌ ശരിയാണെന്നും അല്ലെന്നും വാദിക്കുന്നവര്‍ ഉണ്ടാകും. ഓരോരുത്തരും അവരവര്‍ക്ക്‌ തോന്നിയ രീതിയില്‍ അഭിപ്രായം പറയുന്നതിനു മുമ്പ്‌ സിനിമ കാണേണ്ടിയിരുന്നു. എന്നാല്‍ അഭിപ്രായം പറഞ്ഞ ആര്‍ക്കുംതന്നെ ഈ സിനിമ എന്താണെന്നറിയില്ല. രണ്ടേകാല്‍ മണിക്കൂര്‍ സിനിമയില്‍ വെറും 30 സെക്കന്റ്‌ മാത്രമാണ്‌ പ്രസവവുമായി ബന്ധപ്പെട്ട്‌ കാണിക്കുന്ന രംഗം. കച്ചവടത്തിനു വേണ്ടിയാണ്‌ ബ്ലെസ്സി പ്രസവം ചിത്രീകരിച്ചത്‌ എന്നു പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത്‌ ഇതുവരെ ബ്ലെസ്സി ചെയ്‌ത ആറു സിനിമകള്‍ കാണുകയും അതിലെ കച്ചവടം എത്രയുണ്ടെന്ന്‌ കണ്ടെത്തുകയുമാണ്‌. യഥാര്‍ത്ഥത്തില്‍ സത്യമറിയാതെ പ്രതികരിച്ചതല്ലെ മനുഷ്യാവകാശ ലംഘനം?
www.keralites.net

No comments:

Post a Comment