കൊച്ചി: കുറഞ്ഞ നിരക്കുകളുമായി ചുരുങ്ങിയ നാളുകള്‍ കൊണ്ട് വിമാന യാത്രാക്കാരുടെ ഇഷ്ട സര്‍വീസായി മാറിയ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രവര്‍ത്തനം ജനുവരി ഒന്നു മുതല്‍ കൊച്ചിയില്‍ നിന്നും ആരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഓപ്പറേഷന്‍സ്, ഫ്ളൈറ്റ് സേഫ്റ്റി, കൊമേഴ്സ്, ഫിനാന്‍സ്, ഫ്ളൈറ്റ് കോ-ഓര്‍ഡിനേഷന്‍ എന്നീ വിഭാഗങ്ങള്‍ കൊച്ചിയിലെ മുഖ്യ ഓഫിസ് കേന്ദ്രമായിട്ടാകും പ്രവര്‍ത്തിക്കുക. കസ്റമര്‍ സര്‍വീസ് യൂണിറ്റ്, എയര്‍പോര്‍ട്ട് സര്‍വീസ് കേന്ദ്രം, കോള്‍ സെന്റര്‍ എന്നിവയും കൊച്ചിയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കും. കമ്പനിയുടെ ഭൂരിഭാഗം വിമാനങ്ങളും കേരളത്തിലും മംഗലാപുരത്തുമായാണ് സര്‍വീസ് നടത്തുന്നത്. എയര്‍ ഇന്ത്യയുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ജനുവരി ഒന്നു മുതല്‍ നാടന്‍ ഭക്ഷണമാകും വിളമ്പുക. ഇടിയപ്പം, കടലക്കറി, തട്ടുദോശ, സാമ്പാര്‍, നെയ്ചോറ്, വെജിറ്റബിള്‍ ബിരിയാണി തുടങ്ങിയവ ഇനി യാത്രയ്ക്കിടെ വിമാനത്തില്‍ ലഭിക്കും. സാന്‍വിച്ചിനു പകരം വെജിറ്റബിള്‍ കട്ടി റോള്‍ വിതരണം ചെയ്യും. ചിപ്സ്, കോക്കനട്ട് ബര്‍ഫി ഉള്‍പ്പെടെയുള്ളവയും മെനുവിലുണ്ടാകും. എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നത് അധികവും മലയാളികളായതിനാലാണ് നാടന്‍ ഭക്ഷണവും മറ്റും ഏര്‍പ്പെടുത്തുന്നത്. എയര്‍ ഇന്ത്യ എക്സ്പ്രസിനെ മലയാളവത്കരിക്കുന്നതിന്റെ ഭാഗമായി യാത്രക്കാര്‍ക്കായുള്ള അറിയിപ്പുകള്‍ ഇനിമുതല്‍ മലയാളത്തിലും മുഴങ്ങും. നിലവില്‍ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളില്‍ ഇംഗ്ളീഷിലും ഹിന്ദിയിലുമാണ് അറിയിപ്പുകള്‍. കേന്ദ്രവ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാലിന് യാത്രക്കാരില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്കാരങ്ങള്‍. പഞ്ചനക്ഷത്ര നിലവാരമുള്ള ഭക്ഷണമായിരിക്കും വിതരണം ചെയ്യുകയെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞു.
deepika
അടിക്കുറിപ്പ്
കരിമല കയറ്റം കഠിന മെന്റയ്യപ്പ നന്ദകുമാര്‍ |
No comments:
Post a Comment