രോഗബാധിതനായി മരണത്തെ മുഖാമുഖം കണ്ടു കിടക്കുന്ന എ കെ ജിയെക്കുറിച്ച്, ""കാലന്‍വന്നു വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ"" എന്നു മുദ്രാവാക്യം മുഴക്കിയതില്‍ കോണ്‍ഗ്രസിന്റെ ക്രിമിനല്‍ മനസ്സ് കേരളം തെളിഞ്ഞുകണ്ടു. ത്രിവര്‍ണ പതാക ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പടനയിച്ച, പാവങ്ങളുടെ പടത്തലവനായി രാജ്യത്തെ ജനങ്ങള്‍ ആദരിച്ച എ കെ ജി ശത്രുക്കളുടെയും ആദരം നേടിയിട്ടേയുള്ളൂ. കമ്യൂണിസ്റ്റുകാരോട് എന്നും കയര്‍ത്ത കത്തോലിക്ക സഭപോലും എ കെ ജിയെ മഹാനായ മനുഷ്യസ്നേഹിയായാണ് കണ്ടത്. ആ പ്രോജ്വല ജീവിതം ഇനിയും നീട്ടിക്കിട്ടണമെന്ന് നാട്ടിലെ പാവപ്പെട്ട ജനങ്ങളാകെ ഉള്ളുരുകി ആശിക്കുമ്പോഴാണ്, "രോഗം വന്ന് അവശനായിട്ടും എന്താണ് ഗോപാലന്‍ മരിക്കാത്തതെ"ന്ന ചോദ്യം ഗാന്ധിശിഷ്യന്‍മാരില്‍നിന്നുയര്‍ന്നത്. "മാവിലായി മാടനാ"യിരുന്നു അവര്‍ക്കന്ന് എ കെ ജി. അദ്ദേഹത്തിന്റെ അവസാന നാളുകളിലെ പോരാട്ടം അടിയന്തരാവസ്ഥയിലെ കോണ്‍ഗ്രസ് ഭീകരവാഴ്ചയ്ക്കെതിരായിരുന്നു. രാജനും കണ്ണനും വിജയനും കൊല്ലപ്പെട്ട അടിയന്തരാവസ്ഥ. പൊലീസും കോണ്‍ഗ്രസുകാരും താണ്ഡവമാടിയ നാളുകള്‍. ഖദറിട്ടവര്‍ ആജ്ഞാപിച്ചു-കാക്കിയിട്ടവര്‍ അനുസരിച്ചു. പൊലീസ് സേനയെ ഭരണകക്ഷിയുടെ പാദസേവകരാക്കി അക്രമങ്ങളും കൊലപാതകങ്ങളും സംഘടിപ്പിച്ചു. കേസുകള്‍ അട്ടിമറിച്ചു. സിപിഐ എം നേതാക്കള്‍ കൂട്ടത്തോടെ ജയിലില്‍. കേരള രാഷ്ട്രീയത്തില്‍ ബോംബ് കടന്നുവന്നത് അടിയന്തരാവസ്ഥയിലാണ്. 1976 ജൂണ്‍ അഞ്ചിന് മമ്പറത്തുനിന്ന് രണ്ടുജീപ്പില്‍ ബോംബുകളുമായി കോണ്‍ഗ്രസിന്റെ പ്രമുഖ ഗുണ്ടാസംഘം പുറപ്പെട്ടു. പൊലീസ് അവരെ യാത്രയയച്ചു എന്നു പറയാം. ജീപ്പുകള്‍ നേരെ ചെന്നത് പിണറായിക്കടുത്ത പന്തക്കപ്പാറ ദിനേശ് ബീഡി കമ്പനിയിലേക്കാണ്. തൊഴിലിടങ്ങളും പാര്‍പ്പിടങ്ങളും സുരക്ഷിതമാണെന്ന വിശ്വാസം അന്ന് കോണ്‍ഗ്രസുകാര്‍ തകര്‍ത്തു. ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ച് ബീഡിക്കമ്പനിയിലേക്ക് ഇരച്ചുകയറിയ സംഘം ഇരുമ്പുപാരകളും കൊടുവാളുകളുമായി അഴിഞ്ഞാടി. ബീഡിയിലയും പുകയിലയും ചിതറിപ്പരന്ന നിലത്ത് കൊളങ്ങരത്ത് രാഘവന്‍ എന്ന തൊഴിലാളിയെ വെട്ടിവീഴ്ത്തി. പെരളശ്ശേരി സ്വദേശിയായ, സിപിഐ എമ്മിന്റെ ഉശിരന്‍ പ്രവര്‍ത്തകനായ രാഘവനെ അക്ഷരാര്‍ഥത്തില്‍ വെട്ടിപ്പിളര്‍ക്കുകയായിരുന്നു. കമ്പനിക്കകത്ത് പാലേരി അച്യുതന്റെ ഒന്നര വയസ്സുള്ള കുഞ്ഞുണ്ടായിരുന്നു. ആ കുഞ്ഞിനെ പിടിച്ചുവാങ്ങി ദൂരേക്കെറിഞ്ഞു. അക്രമികള്‍ക്കുപിന്നാലെ പൊലീസ് എത്തി. നിരവധിപേര്‍ സാരമായ പരിക്കോടെ കിടക്കുമ്പോള്‍ അവരെയും ആക്രമിക്കുകയായിരുന്നു അടിയന്തരാവസ്ഥയുടെ പൊലീസ്. രാഘവന്‍ വധക്കേസിലെ പ്രധാന പ്രതി മമ്പറം ദിവാകരന്‍ ഇന്ന് കെപിസിസി സെക്രട്ടറിയാണ്. കൊലക്കേസ് തെളിയിക്കപ്പെട്ട് ഏഴുകൊല്ലം ജയിലില്‍ കിടന്നശേഷവും ഖദര്‍കുപ്പായവും നേതൃപദവിയും മാന്യതയും ദിവാകരന് കല്‍പ്പിച്ചുനല്‍കാന്‍ കോണ്‍ഗ്രസ് മടിച്ചില്ല. ദിവാകരന് സ്തുതി പാടാന്‍ മാതൃഭൂമിയും മനോരമയും ഇന്നും മത്സരിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഭവങ്ങള്‍ അടിയന്തരാവസ്ഥയ്ക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. അതിലൊന്ന് കണ്ണൂര്‍ കുറ്റൂരിലെ സിപിഐ എം പ്രവര്‍ത്തകന്‍ സി പി കരുണാകരന്‍ വധമാണ്. 1967 സപ്തംബര്‍ 11നാണ് കരുണാകരനെ കുത്തിക്കൊന്നത്. പ്രധാന പ്രതികളില്‍ കെ പി നൂറുദീന്‍ എന്ന പേരുണ്ടായിരുന്നു. ആ പ്രതിയെ പിന്നീട് കോണ്‍ഗ്രസ് എംഎല്‍എയാക്കിയും മന്ത്രിയാക്കിയും ആദരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂര്‍ ജില്ലയുടെ യഥാര്‍ഥ ഭരണാധികാരി എന്‍ രാമകൃഷ്ണനായിരുന്നു. അന്നത്തെ കോണ്‍ഗ്രസിന്റെ ഗുണ്ടാകമാന്‍ഡര്‍. ഭീകരഭരണത്തിനിടെ കോണ്‍ഗ്രസുകാരന്‍ കോണ്‍ഗ്രസുകാരനെ കൊല്ലുന്ന അവസ്ഥപോലുമുണ്ടായി. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വിലക്കായിരുന്നു. കാവുമ്പായി രക്തസാക്ഷി ദിനാചരണംപോലും വിലക്കി. അതു വകവയ്ക്കാതെ പതാക ഉയര്‍ത്താന്‍ പോയപ്പോഴാണ് കണാരന്‍വയലിലെ സി എം ജോസിനെ കോണ്‍ഗ്രസ് ഗുണ്ടകള്‍ പിന്തുടര്‍ന്ന് കൊന്നത്. ജോസിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയിലാകെ എല്ലാ ഭീഷണിയെയും അവഗണിച്ച് പണിമുടക്കും പ്രതിഷേധപ്രകടനങ്ങളും നടന്നു. അക്രമത്തിന് പരിശീലനം നല്‍കാന്‍ കോണ്‍ഗ്രസുകാര്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഒരു ക്യാമ്പ് തോലമ്പ്രയിലായിരുന്നു. രാപ്പകലില്ലാതെ അഴിഞ്ഞാടിയ ക്രിമിനലുകളെ സിപിഐ എം പ്രവര്‍ത്തകര്‍ ചെറുത്തു. ആ വിരോധമാണ് 1977 ജൂലൈ 11ന് കുന്നുമ്പ്രോന്‍ ഗോപാലനെ കൊല്ലുന്നതില്‍ കലാശിച്ചത്. ചിറ്റാരിപ്പറമ്പ്, ഇടുമ്പയിലെ സിപിഐ എം പ്രവര്‍ത്തകനായിരുന്നു കുന്നുമ്പ്രോന്‍. കാല്‍ വെട്ടിമാറ്റിയശേഷമാണ് അദ്ദേഹത്തെ കൊന്നത്. കക്കയത്ത് പൊലീസ് ക്യാമ്പിലാണ് നരമേധം നടന്നതെങ്കില്‍, മറ്റു പലേടത്തും സമാനമായ കോണ്‍ഗ്രസ് ഗുണ്ടാ ക്യാമ്പുകള്‍ രാഷ്ട്രീയ എതിരാളികള്‍ക്കുനേരെ ആയുധം രാകി. ആ സമയത്ത്, ഇന്ദിരയുടെ ഇരുപതിനത്തിന് സ്തുതിപാടുകയും അടിയന്തരാവസ്ഥയുടെ മഹത്വം വാഴ്ത്തുകയുമായിരുന്നു മാധ്യമങ്ങള്‍. സിപിഐ എം നേതാക്കള്‍ മിക്കവരും ജയിലിലോ ഒളിവിലോ ആയിരുന്നു അന്ന്. പിണറായി വിജയന്‍ കൂത്തുപറമ്പ് എംഎല്‍എ. അദ്ദേഹത്തെ അര്‍ധരാത്രി വീട്ടില്‍നിന്ന് അറസ്റ്റുചെയ്ത് കൊണ്ടുപോയി കൂത്തുപറമ്പ് ലോക്കപ്പിലിട്ട് നേരം വെളുക്കുവോളം മര്‍ദിച്ചു. അഞ്ചുപേര്‍ മാറിമാറി ബോധരഹിതനാകുംവരെ തല്ലി. പിണറായിയെ അവസാനിപ്പിക്കാന്‍ മമ്പറത്ത് ഗുണ്ടാപ്പട സ്ഥിരമായി തമ്പടിച്ചു. അക്രമങ്ങളില്‍ രോഷാകുലനായ എ കെ ജിക്ക് പെരളശ്ശേരിയിലെ സ്ത്രീകളോട് തിരിച്ചടിക്കാന്‍ ആഹ്വാനംചെയ്യേണ്ടിവന്നു. പശ്ചിമ ബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ മറ്റൊരു പതിപ്പായിരുന്നു അന്ന് കേരളത്തിലാകെ. പക്ഷേ, അന്നും സിപിഐ എമ്മിനെതിരെ കഥകള്‍ പ്രചരിച്ചു. കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും നേതാക്കള്‍പോലും സിപിഐ എമ്മിനെ ഒറ്റുകൊടുത്തു-പൊലീസിനും ഗുണ്ടകള്‍ക്കും. വെളുത്ത ചിരിക്കും നീലംമുക്കിയ ഖദറിനുമുള്ളില്‍ അറവുകാരന്റെ മനസ്സും ക്രൂരതയുമാണെന്നതിന് അടിയന്തരാവസ്ഥയുടെ ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ മതിയാകും. കൊലപാതകത്തിന്റെ, ആക്രമണത്തിന്റെ, പിടിച്ചുപറിയുടെ, കൊടും പീഡനത്തിന്റെ, സ്വാതന്ത്ര്യ നിഷേധത്തിന്റെ, പൊലീസ് താണ്ഡവത്തിന്റെ, ഒറ്റുകൊടുക്കലിന്റെ എണ്ണമറ്റ കഥകള്‍ അതിലുണ്ട്. എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജനെ കക്കയം ക്യാമ്പില്‍ ഉരുട്ടിക്കൊന്നതുപോലെ, അന്ന് കേരളത്തിന്റെ ജനാധിപത്യത്തെയും ഉരുട്ടുകയായിരുന്നു
From: Aniyan <jacobthomas_aniyankunju@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Saturday, May 12, 2012 6:51 AM
Subject: [www.keralites.net] News Tidbits on the T.P. Assassination investigation & Media Campaign
To: Keralites <Keralites@yahoogroups.com>
Sent: Saturday, May 12, 2012 6:51 AM
Subject: [www.keralites.net] News Tidbits on the T.P. Assassination investigation & Media Campaign
ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്താനില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. സംഭവത്തിനുപിന്നില്‍ സിപിഐ എമ്മാണെന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ അവരെ കുറ്റംപറയുന്നത് ശരിയല്ലെന്നും പിള്ള പറഞ്ഞു.
__________________________________________________________________________
ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ മാധ്യമ ഇടപെടലിനെ വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്ട്രേറ്റ് നിശിതമായി വിമര്‍ശിച്ചു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് വിമര്‍ശം. പ്രതികളെന്നു പറഞ്ഞ് ചിലരുടെ ഫോട്ടോകള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ വിമര്‍ശിച്ച മജിസ്ട്ട്രേറ്റ് ജോമോന്‍ ജോണ്‍ പത്രങ്ങള്‍ പലതരത്തില്‍ വാര്‍ത്ത നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് പറഞ്ഞു. തൃശൂര്‍ സ്വദേശി പി ഡി ജോസഫ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
__________________________________________________________________________
ചന്ദ്രശേഖരന്‍ വധക്കേസില്‍ കസ്റ്റഡിയിലെടുത്ത ആര്‍എസ്എസുകാരന് ക്വട്ടേഷന്‍ സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന. കോഴി വ്യാപാരി പാനൂരിനടുത്ത മാക്കുനിയിലെ തയ്യില്‍ ശ്രീജേഷാ(37)ണ് കഴിഞ്ഞദിവസം പിടിയിലായത്. സംഭവത്തില്‍ ഇയാള്‍ക്കുള്ള പങ്ക് എന്താണെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയാറായിട്ടില്ല. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന വായപ്പടച്ചി റഫീഖ് ഉള്‍പ്പെടെയുള്ളവരുമായി ശ്രീജേഷിനുള്ള ബന്ധം പരിശോധിക്കുകയാണ്. വെള്ളിയാഴ്ച ഉന്നതപൊലീസ് സംഘം ഇയാളെ ചോദ്യംചെയ്തു. ---എലാങ്കോട്ട് കോഴിക്കട നടത്തുന്ന ശ്രീജേഷിന് മാഹിയിലെ കോഴിക്കടത്തുമായി ബന്ധമുണ്ട്. ഇങ്ങനെയാണ് ക്വട്ടേഷന്‍ സംഘാംഗം റഫീഖുമായി അടുക്കുന്നത്. മുഖ്യപ്രതികള്‍ക്കായുള്ള അന്വേഷണത്തിനിടെയാണ് ശ്രീജേഷ് പിടിയിലായത്. ഏതാനും വര്‍ഷമായി മാക്കുനിയിലാണ് താമസം. വ്യാഴാഴ്ച വീട്ടിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയും ഭാര്യാസഹോദരനും തലശേരി സ്റ്റേഷനിലെത്തി അന്വേഷിച്ചെങ്കിലും അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണെന്ന സൂചന മാത്രമാണ് ലഭിച്ചത്.
ശ്രീജേഷിന്റെ സഹോദരന്‍ പൊന്ന്യത്തെ തയ്യില്‍ ശ്രീജിത്ത് തലശേരി മേഖലയിലെ ആര്‍എസ്എസ് അക്രമിസംഘത്തില്‍ പ്രധാനിയാണ്. ലോറിമോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയായ ഇയാള്‍ നിരവധി തവണ അറസ്റ്റിലായിട്ടുണ്ട്. പൊന്ന്യം നാമത്ത്മുക്കിലെ സിപിഐ എം പ്രവര്‍ത്തകന്‍ പവിത്രനെ കൊലപ്പെടുത്തിയ സംഘവുമായും ഉറ്റബന്ധമുള്ള ശ്രീജിത്ത് ഈ സമയത്ത് ജയിലില്‍ റിമാന്‍ഡിലായതിനാലാണ് കേസില്‍നിന്ന് രക്ഷപ്പെട്ടത്. മോഷണവും ക്വട്ടേഷനുമാണ് പ്രധാനപരിപാടി.
ചന്ദ്രശേഖരന്‍ കൊലക്കേസില്‍ വിവിധ പാര്‍ടികളില്‍പെട്ട നിരവധിപേര്‍ കസ്റ്റഡിയിലുണ്ട്. ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ചവരും തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിയിലായവരും ഇതിലുള്‍പ്പെടും. വയലാര്‍ രവിയുടെ ബന്ധു നവീന്‍ദാസ്, അഴിയൂര്‍ പൂഴിത്തലയിലെ പൂഴിയില്‍ ഹാരിസ് എന്നിവരെ കൊല നടന്നതിന്റെ പിറ്റേന്ന് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റുചിലരെ കഴിഞ്ഞ ദിവസങ്ങളിലും കസ്റ്റഡിയിലെടുത്തു. സിപിഐ എമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മത്സരിക്കുന്ന പത്രങ്ങളും ചാനലുകളും ആര്‍എസ്എസുകാരനെ കസ്റ്റഡിയിലെടുത്തത് മറച്ചുവച്ചു.
__________________________________________________________________________
ടി പി ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘം ഉപയോഗിച്ചതെന്നു കരുതുന്ന വാഹനത്തിന്റെ ഉടമ നവീന്‍ദാസിന്റെ ഭാര്യാപിതാവ് എ കെ പ്രകാശനെയാണ് തലശേരി കെഎസ്ആര്‍ടിസി ഡിപ്പോ യാഡ് കോണ്‍ക്രീറ്റിങ് ജോലിയില്‍നിന്ന് ഒഴിവാക്കി കരിമ്പട്ടികയില്‍പ്പെടുത്തിയത്. കോണ്‍ക്രീറ്റിങ്ങില്‍ ക്രമക്കേട് കണ്ടതിനെ തുടര്‍ന്നാണ് നടപടി. കരാര്‍ റദ്ദുചെയ്ത കെഎസ്ആര്‍ടിസി അധികൃതര്‍ പ്രകാശന്റെ വീട്ടുപടിക്കല്‍ അന്ന് നോട്ടീസും പതിച്ചിരുന്നു. കരാര്‍ജോലിയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ പ്രകാശന്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ചീഫ് ടെക്നിക്കല്‍ എക്സാമിനറെ കമീഷനാക്കി നിശ്ചയിക്കുകയും ചെയ്തു. കമീഷനും കെഎസ്ആര്‍ടിസിയുടെ നടപടി ശരിവച്ചു. എ കെ ജി മെമ്മോറിയല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റിയുടെ പേരിലാണ് ഇദ്ദേഹം കരാര്‍ ജോലികള്‍ ഏറ്റെടുത്തത്. പ്രകാശന്റെ ഭാര്യയായിരുന്നു സൊസൈറ്റിയുടെ പ്രസിഡന്റ്. സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനം വര്‍ഷങ്ങളായി രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ല. എ കെ ജിയുടെ പേര് ദുരുപയോഗിക്കുന്നതിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ ബന്ധുവിന്റെ പേരാണെന്നും മറ്റും പറഞ്ഞാണ് ഇയാള്‍ തടിതപ്പിയത്. -----
___________________________________________________________________________
ഷൊര്‍ണൂരിലെ എം ആര്‍ മുരളിയെ വകവരുത്താന്‍ "മോഷണ കേസ്" പ്രതിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് മനോരമയുടെ വെള്ളിയാഴ്ചത്തെ ഞെട്ടിക്കുന്ന വാര്‍ത്ത.
[നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ സെല്‍വരാജിനെ ലക്ഷ്യമിട്ട് "പൊഴിയൂര്‍ സംഘ"ത്തെ നിയോഗിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ കണ്ടെത്തല്].
എം ആര്‍ മുരളിയെ പിന്തുടര്‍ന്നത് അഞ്ച് മോഷണ കേസുകളിലെ പ്രതിയായ ഗുണ്ടയാണെന്ന കള്ളക്കഥയ്ക്ക് നിറംപകരാന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലക്കാരനായ മോഷ്ടാവ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പ്രചാരണത്തിന് പോയെന്നും ഇത് സിപിഐ എം ബന്ധത്തിന് തെളിവാണെന്നും മനോരമ ആരോപിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനമേഖലയെപ്പറ്റി മിണ്ടുന്നില്ല.
2008ല്‍ ഗുണ്ടാനിയമം അനുസരിച്ച് ഇയാളെ അറസ്റ്റുചെയ്തിരുന്നുവെന്നും വാര്‍ത്തയില്‍ പറയുന്നു. അന്ന് എല്‍ഡിഎഫാണ് ഭരിച്ചതെന്ന് വ്യാജവാര്‍ത്ത സൃഷ്ടിച്ച തിരക്കില്‍ മറന്നു.
മനോരമ ആഘോഷിച്ചുനല്‍കിയതുപോലുള്ള റിപ്പോര്‍ട്ടൊന്നും പൊലീസിന്റെ അറിവിലില്ല. തങ്ങള്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് പൊലീസ് ഇന്റലിജന്‍സ് വിഭാഗം അറിയിച്ചത്. പരിഹാസ്യമായ ഇത്തരം റിപ്പോര്‍ട്ട് നല്‍കുന്ന മാനസികനിലയുള്ള ആരും ഇന്റലിജന്‍സില്‍ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
__,_._,___
No comments:
Post a Comment