Wednesday, 16 May 2012

[www.keralites.net] കേരളം ഓണത്തിനു 'തുരുമ്പു'വണ്ടികള്‍ ഇറക്കും

 

ദീര്‍ഘദൂര സര്‍വീസുകളില്‍ കര്‍ണാടക ഹൈടെക്‌ ആകുന്നു; കേരളം ഓണത്തിനു 'തുരുമ്പു'വണ്ടികള്‍ ഇറക്കും

തൃശൂര്‍: അന്തര്‍സംസ്‌ഥാന സര്‍വീസുകളില്‍ ഹൈടെക്‌ ബസുകളിറക്കി കര്‍ണാടക 'കളം' പിടിക്കാനൊരുങ്ങുമ്പോഴും കെ.എസ്‌.ആര്‍.ടി.സി. കൊണ്ടുവരുന്നതു 'തുരുമ്പു'വണ്ടി. മള്‍ട്ടി ആക്‌സില്‍ വോള്‍വോ എ.സി ബസുകളില്‍ കെമിക്കല്‍ ടൊയ്‌ലറ്റും അടുക്കളയും പരീക്ഷിക്കാനാണു കര്‍ണാടകയുടെ നീക്കം. നാലു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ നാലാമത്തെ ടിക്കറ്റിനു 30% ഇളവും നല്‍കും. അന്തര്‍ സംസ്‌ഥാന സര്‍വീസുകളില്‍ കര്‍ണാടക പതിനെട്ടടവും പയറ്റുമ്പോള്‍ കേരളം സെമി സ്ലീപ്പര്‍ നോണ്‍-എ.സി. സൂപ്പര്‍ ഡീലക്‌സുകളിറക്കിയാണു പ്രതിരോധിക്കുന്നത്‌. ബസിനുള്ളില്‍തന്നെ കാന്റീന്‍ തുടങ്ങുന്നത്‌ കര്‍ണാടക സര്‍വീസുകളുടെ ജനപ്രീതി വര്‍ധിപ്പിക്കും.

ഭക്ഷണം കഴിക്കാന്‍ വഴിയില്‍ നിര്‍ത്തുമ്പോള്‍ വരുന്ന സമയനഷ്‌ടവും നികത്താം. കെമിക്കല്‍ ടോയ്‌ലറ്റും ഏറെ ഉപകാരപ്പെടും. എ.സിയുടെ കുളിര്‍മയില്‍ സുഖയാത്ര കര്‍ണാടക മുന്നോട്ടുവയ്‌ക്കുമ്പോള്‍ കേരളവണ്ടികളില്‍ 'വിയര്‍ത്തുകുളിച്ച്‌' എത്രപേര്‍ യാത്രചെയ്യുമെന്നു കണ്ടറിയണം. കേരളം അമ്പതു സൂപ്പര്‍ ഡീലക്‌സുകളാണ്‌ ഓണക്കാലത്ത്‌ ഇറക്കുന്നത്‌. നിലവില്‍, കേരളത്തിന്റെ അന്തര്‍സംസ്‌ഥാന ബസുകള്‍ 'തുരുമ്പു'വണ്ടികളായിട്ടുണ്ട്‌. യാത്രാസുഖം നല്‍കാത്ത ബസുകളെ ദീര്‍ഘദൂര യാത്രക്കാര്‍ കൈയൊഴിഞ്ഞിട്ടുണ്ടെന്നു ജീവനക്കാര്‍തന്നെ സമ്മതിക്കുന്നു.

വിരലിലെണ്ണാവുന്ന സൂപ്പര്‍ ഡീലക്‌സ് ബസുകളും സൂപ്പര്‍ എക്‌സ്പ്രസ്‌, സൂപ്പര്‍ഫാസ്‌റ്റ് ബസുകളും മാത്രമാണ്‌ കേരളത്തിന്റേതായി ഓടുന്നത്‌. ഒരു വോള്‍വോ ഗരുഡ ബസ്‌ ഉണ്ടെങ്കിലും ദിവസങ്ങളായി കട്ടപ്പുറത്താണ്‌. കഴിഞ്ഞ സര്‍ക്കാര്‍ വോള്‍വോ ബസുകള്‍ക്കു പകരം ടാറ്റയുടെ 'ഗ്ലോബസ്‌' ഇറക്കി. ഇരുപതു ബസുകള്‍ നിരത്തിലിറക്കിയിട്ടും എ.സി പ്രവര്‍ത്തിക്കാത്തതടക്കം നിരവധി പ്രശ്‌നങ്ങളുണ്ടായി. അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും ഗുണമുണ്ടാകാതെ ഇവ പിന്‍വലിച്ചു. തുടര്‍ന്ന്‌ എയര്‍ സസ്‌പെന്‍ഷനോടെ ടാറ്റയുടെ എക്‌പ്രസ്‌ ബസുകളും ജനം നിരസിച്ചു. സെമി സ്ലീപ്പര്‍ സീറ്റുകള്‍ പോലും മുപ്പതു ബസുകളില്‍ ഇല്ലായിരുന്നു. ഇതു മുതലെടുത്തു കര്‍ണാടക സര്‍ക്കാരും കേരളത്തിലെ സ്വകാര്യ ബസുകളും സര്‍വീസ്‌ ആരംഭിച്ചു. ഇതിലൂടെ ആയിരക്കണക്കിനു യാത്രക്കാരെയാണ്‌ 'ആന'വണ്ടിക്കു നഷ്‌ടായത്‌.

മെഴ്‌സിഡസിന്റെയും വോള്‍വോയുടേയും മള്‍ട്ടി ആക്‌സില്‍ സെമി സ്ലീപ്പര്‍ ബസുകള്‍, ഐരാവത്‌ എന്ന വോള്‍വോ, വോള്‍വോയുടെ തന്നെ കോറോണ എന്ന സ്ലീപ്പര്‍ ബസ്‌, രാജഹംസ (എ.സി. സെമി സ്ലീപ്പര്‍) തുടങ്ങിയവയാണ്‌ ബംഗളുരു റൂട്ടിലോടുന്ന കര്‍ണാടക ബസുകള്‍. കേരളത്തിലെ നിരക്കുകള്‍തന്നെ ഇവര്‍ ഈടാക്കാറുണ്ടെങ്കിലും മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ആളുകള്‍ വഴങ്ങുന്നു. ഓണത്തിനെത്തുന്ന കേരള സൂപ്പര്‍ ഡീലക്‌സുകള്‍ക്കു രാജഹംസയാകും എതിരാളി. അപ്പോഴും എ.സി. സര്‍വീസുകളെ പ്രതിരോധിക്കാന്‍ കേരളത്തിന്‌ ബസില്ല. ഐ.ടി. പ്രഫഷണലുകളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന പതിനായിരക്കണക്കിനുപേര്‍ കര്‍ണാടക സര്‍വീസുകളെ ആശ്രയിക്കുന്നു.

JAVADTHODIYOOR
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment