Wednesday 16 May 2012

[www.keralites.net] സാഹിത്യകാരന്മാര്‍ക്ക് വാ തുറക്കാന്‍ പേടിയും മടിയും- സക്കറിയ

 

സാഹിത്യകാരന്മാര്‍ക്ക് വാ തുറക്കാന്‍ പേടിയും മടിയും- സക്കറിയ

Fun & Info @ Keralites.netമലയാളത്തിലെ എഴുത്തുകാര്‍ക്ക് വാ തുറക്കാന്‍ പേടിയും മടിയുമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ. ടി.പി.ചന്ദ്രശേഖരന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നൂ സക്കറിയ. ''കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിണങ്ങിയാലോ എന്ന് പല എഴുത്തുകാര്‍ക്കും ഭയമുണ്ടെന്ന് സക്കറിയ പറഞ്ഞു. പാര്‍ട്ടിയെ അനുസരിച്ച് ജീവിച്ചാല്‍ സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പല എഴുത്തുകാരും നില കൊള്ളുന്നത്. അതുകൊണ്ടാണ് മിണ്ടാതിരിക്കുന്നത്.'' പ്രതികരിക്കാന്‍ ഭയമാണെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതില്‍ ശരിയുണ്ടെന്നും സക്കറിയ കൂട്ടിച്ചേര്‍ത്തു. ''നേരിട്ടല്ലെങ്കിലും ക്വട്ടേഷന്‍ നല്കി എതിര്‍ക്കുന്നവരെ വധിക്കാന്‍ മടിക്കാത്ത പാര്‍ട്ടിയായി സിപിഎം മാറിക്കഴിഞ്ഞു.''

നേരത്തേ ഫേസ്ബുക്കില്‍ സി.ആര്‍ .പരമേശ്വരന്‍ ഇടതുപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ''കേസ് വഴി തെറ്റിക്കാനാകുമെന്നു കരുതി 'അള്ളാ തുണക്കട്ടെ!'എന്ന വാചകം ഇന്നോവ കാറിന്റെ പിന്നില്‍ ഒട്ടിച്ച റഫീക്കിന്റെയും അന്ത്യേരി സുരയുടെയും ബുദ്ധിശക്തി മാത്രമേ അവരുടെ അന്നദാതാവായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉള്ളൂ'' എന്ന് സി.ആര്‍ .പരമേശ്വരന്‍ ഫേസ്ബുക്കില്‍ എഴുതി. ''പിണറായി വിജയന്‍ പൊതുരംഗത്ത് ഏറെക്കാലം തുടര്‍ന്നാല്‍ കമ്മ്യൂണിസ്റ്റുകാരില്‍ മനുഷ്യമുഖം ഉള്ളവര്‍ ഉണ്ടായിരുന്നില്ല എന്ന് ഭാവി തലമുറ തെറ്റിദ്ധരിച്ചു വശാകും. അതിനാല്‍ ഇടയ്ക്കിടയ്ക്ക് എ.കെ.ജി മുതല്‍ ഈയിടെ അന്തരിച്ച ചന്ദ്രപ്പന്റെ വരെയുള്ള കുറെ മനുഷ്യമുഖങ്ങള്‍ പ്രസിദ്ധീകരിക്കുക. ഇപ്പോള്‍ ബുദ്ധന്റെ നിര്‍മ്മമത അഭിനയിക്കുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് കൊല നടന്ന പിറ്റേന്നാണ് പാര്‍ട്ടിയുടെ പോഷകസംഘടനയുടെ യോഗത്തില്‍ കവിതയവതരിപ്പിക്കാന്‍ പോയത് ലജ്ജാവഹമാണ്.'' സച്ചിദാനന്ദനെയും എം.മുകുന്ദനെയും അശോകന്‍ ചരുവിലിനെയും സി.ആര്‍.പരമേശ്വരന്‍ വിമര്‍ശിക്കുന്നുണ്ട്. ആഗോളവല്‍ക്കരണകാലത്ത് മതതീവ്രവാദ സംഘങ്ങളുടെയും മൂലധനശക്തികളുടെയും തോളില്‍ കൈയ്യിട്ട് നടക്കുന്ന പാര്‍ടികളുടെ സൗഹൃദം പിന്തുടരുന്നവരായി മിക്ക കലാകാരന്മാരും മാറിക്കഴിഞ്ഞതായി പരമേശ്വരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

http://www.mathrubhumi.com/books/story.php?id=1625&cat_id=520

With Regards
Abi

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment