Tuesday 11 October 2011

[www.keralites.net] PAVAM POLICEKARAN >>>>>>>............

 

അസിസ്റന്റ് കമ്മീഷണറുടെ ഔട്ട് ഹൌസിനു നേരേ തീപ്പന്തമേറ്



കരുനാഗപ്പള്ളി: കോഴിക്കോടു വിദ്യാര്‍ഥികള്‍ക്കു നേരേ വെടിവച്ച എസിപി കെ. രാധാകൃഷ്ണ പിള്ളയുടെ കുടുംബവീടിനു സമീപത്തെ ഔട്ട് ഹൌസിലേക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തീപ്പന്തമേറു നടത്തി.

മുറിയിലെ കര്‍ട്ടനും എയര്‍ കൂളറും കത്തി നശിച്ചു. തിങ്കളാഴ്ച രാത്രിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടര്‍ന്ന് അര്‍ധരാത്രിയോടെ പ്രവര്‍ത്തകര്‍ എസിപിയുടെ കുലശേഖരപുരം കോട്ടയ്ക്കുപുറം പറങ്ങാട്ടുപുരയിടത്തില്‍ കുടുംബ വീടിനു സമീപത്തെ ഔട്ട് ഹൌസിനു മുന്നിലേക്ക് പ്രകടന മായി നീങ്ങി. കൈയില്‍ കരുതിയിരുന്ന തീപ്പന്തം ഔട്ട് ഹൌസിലേക്കു വലിച്ചെറിയുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കരുനാഗപ്പള്ളി ഡിവൈഎസ്പി ഡി. രാജേന്ദ്രന്‍, എസ്ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണു കര്‍ട്ടനും കൂളറും കത്തിനശിച്ചതായി കണ്ടത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment