Tuesday 11 October 2011

Re: [www.keralites.net] ബലേ ഭേഷ് ഇവന്‍ ആണു പോലീസ്

 

Well done ACP.  u r the real hero.  like mammoty in king and suresh gopi in commissioner. 

you took a brave decision to shoot the troubling gundas and to save ur colleagues,  you may get a suspension for sure coz their godfathers will start another protest for that.  they always want some issues to occupy the media completely.

now they forgotten balakrishna pillai, attacked school teacher, hiked petrol price, black money, p.c. george etc etc.

these people will not do anything for the poor public.
SELFISH DIRTY POLITICIANS.


--- On Tue, 10/11/11, anish philip <anishklpm@gmail.com> wrote:

From: anish philip <anishklpm@gmail.com>
Subject: [www.keralites.net] ബലേ ഭേഷ് ഇവന്‍ ആണു പോലീസ്
To: "Keralites" <Keralites@yahoogroups.com>
Date: Tuesday, October 11, 2011, 3:28 AM

Fun & Info @ Keralites.net

കോഴിക്കോട്: ''കണ്ണീര്‍വാതക ഷെല്ലും ഗ്രനേഡും കണ്ടു പേടിക്കാത്തവരെ പിന്നെന്തു ചെയ്‌യണം? ഞാന്‍ വെടി വച്ചു. നാലു തവണ. നാലും ആകാശത്തേക്കായിരുന്നില്ല. സമരക്കാര്‍ക്കു നേരെ തന്നെയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പോലും പത്രസമ്മേളനത്തിലൂടെ ആക്രമിച്ചിട്ടും എസ്‌എഫ്‌എെ സമരത്തിനിടെ വെടിയുതിര്‍ത്ത് വിവാദനായകനായ നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഉറച്ച നിലപാടിലാണ്. എസി വെടിയുതിര്‍ത്തത് ആകാശത്തേക്കാണെന്ന് സ്‌പെഷല്‍ ബ്രാഞ്ചും പൊലീസ് മേധാവികളും ആണയിടുന്പോഴാണ് താന്‍ സമരക്കാര്‍ക്കു നേരെ തന്നെയാണ് വെടിവച്ചതെന്ന് രാധാകൃഷ്ണ പിള്ള ആണയിടുന്നത്. വെടിവയ്പ് അനിവാര്യമായിരുന്നെന്നാണ് രാധാകൃഷ്ണപിള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചിരിക്കുന്നത്. സിഎെയുടെ നേതൃത്വത്തില്‍ രാവിലെ ഏഴര മുതല്‍ 72 പൊലീസുകാരെയാണ് കോളജിനു മുന്നില്‍ വിന്യസിച്ചിരുന്നത്. റോഡിന്‍റെ ഇരുവശവും സംഘടിച്ചുനിന്ന സമരക്കാര്‍ പൊലീസിനെ വളഞ്ഞിട്ട് കലെ്ലറിഞ്ഞു. പത്തരയ്ക്ക് താന്‍ ചെല്ലുന്പോള്‍ വനിതാ പൊലീസുകാരടക്കം 32 പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും സമരക്കാര്‍ അനുവദിച്ചില്ല.കണ്ണീര്‍വാതക ഷെല്ലിനും ഗ്രനേഡിനും മുന്നില്‍ പതറാതെ മുന്നോട്ടടുത്ത സമരക്കാരെ നേരിടാന്‍ പിന്നീടുള്ള മാര്‍ഗം റിവോള്‍വര്‍ പ്രയോഗിക്കുകയായിരുന്നു. സമരക്കാര്‍ക്കു നേരെ തോക്കു ചൂണ്ടി നാലു തവണ നിറയൊഴിച്ചു. അതിനു ശേഷമാണ് രംഗം അല്‍പമെങ്കിലും ശാന്തമായതെന്നും രാധാകൃഷ്ണപിള്ള വിശദീകരിച്ചു. ആറു വര്‍ഷം മുന്‍പ് മാങ്കാവ് കചേ്ചരിക്കുന്നില്‍ ഇറങ്ങിയ പുലിയെ വെടിവച്ചു കൊന്നും രാധാകൃഷ്ണപിള്ള വാര്‍ത്ത സൃഷ്ടിച്ചിരുന്നു. അതേസമയം, കണ്ണീര്‍വാതക ഷെല്ലുകളും ഗ്രനേഡും പ്രയോഗിച്ചിട്ടും സമരക്കാര്‍ അക്രമത്തില്‍ നിന്നു പിന്‍വാങ്ങാതിരുന്നതിനാലാണ് വെസ്റ്റ്ഹില്‍ എന്‍ജിനീയറിങ് കോളജിനു മുന്നില്‍ വെടിവയ്പു വേണ്ടി വന്നതെന്ന് തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അസിസ്റ്റന്‍റ് കമ്മിഷണര്‍ കെ. രാധാകൃഷ്ണപിള്ളയുടെ വെടിവയ്പ്, വിവാദമായതിനെത്തുടര്‍ന്ന് കലക്ടര്‍ ഡോ. പി.ബി. സലീമിന്‍റെ നിര്‍ദേശ പ്രകാരം തഹസില്‍ദാര്‍ എന്‍.എം. പ്രേംരാജാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മൂന്നര മാസമായി അടഞ്ഞുകിടന്ന കോളജ് ഇന്നലെ തുറക്കുന്നതു കണക്കിലെടുത്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ തന്‍റെ പ്രതിനിധിയായി തഹസില്‍ദാരെ കലക്ടര്‍ നിയോഗിച്ചിരുന്നു. അതേസമയം, വെടിവയ്ക്കുന്നതിനു മുന്‍പ് അസിസ്റ്റന്‍റ് കമ്മിഷണര്‍ തന്നോട് അനുവാദം വാങ്ങിയിട്ടിലെ്ലന്നും തഹസില്‍ദാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Thanks & Regards
Anish Philip
Bahrain


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment