മാനാഭിമാനമുണ്ടെങ്കില്‍ ഇനി ആഭ്യന്തരമന്ത്രി തുടരരുത് : പി സി ജോര്‍ജ് കോട്ടയം : ഭൂമിതട്ടിപ്പുകേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശം ആഭ്യന്തര വകുപ്പിന്റെ വീഴച മൂലമാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. മാനാഭിമാനമുണ്ടെങ്കില്‍ ഇനിയും ആഭ്യന്തമന്ത്രി ആ സ്‌ഥാനത്ത് തുടരരുതെന്നുംപി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഭൂമിതട്ടിപ്പുകേസ് പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെ സംസ്‌ഥാനത്തെ പോലീസ് മേധാവിയ്‌ക്ക് ഭയമാണ്, എന്ന നിലയിലുള്ള പരാമര്‍ശങ്ങളായിരുന്നു ഇന്ന് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. സംസ്‌ഥാനത്ത് എന്ത് ജനാധിപത്യമാണ് നടക്കുന്നതെന്നും കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനു പുറമേ മുഖ്യമന്ത്രിയാണെന്ന നിലയിലാണ് സലിം രാജിന്റെ പ്രവര്‍ത്തനങ്ങളെന്നും ഹൈക്കോടതി നിരീക്ഷിച്ചു. www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment