സലിംരാജിനെ ഡിജിപിയ്‌ക്ക് ഭയം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കൊച്ചി : മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ് പ്രതിയായ ഭൂമിതട്ടിപ്പുകേസില്‍ ഡിജിപിയ്‌ക്കും ആഭ്യന്തരവകുപ്പിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തട്ടിപ്പുകേസ് പ്രതി സലിം രാജിനെ സംസ്‌ഥാന പോലീസ് മേധാവിയ്‌ക്ക് ഭയമാണോ എന്ന് കേസ് പരിഗണിക്കവേ ഹൈക്കോടതി ചോദിച്ചു. സലിം രാജിന്റെ ഫോണ്‍വിളി സംബന്ധിച്ച രേഖകള്‍ നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇതേ കേസ് മൂന്നാം തവണ പരിഗണിച്ച കോടതി കടുത്ത വിമര്‍ശനമാണ് നടത്തിയത്. താനാണ് മുഖ്യമന്ത്രി എന്ന രീതിയിലാണ് സലിം രാജിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരു പോലീസ് കോണ്‍സ്‌റ്റബിളിനെ പോലും ഭയക്കണമെന്ന സ്‌ഥിതിയാണ് സംസ്‌ഥാനത്തെ ജനങ്ങള്‍ക്ക്. ഇത്തരത്തില്‍ മുന്നോട്ടുപോകുന്ന സംസ്‌ഥാനത്ത് എന്ത് ജനാധിപത്യമാണ് നടക്കുന്നത് എന്നും ഹൈക്കോടതി വിമര്‍ശിച്ചു. മുമ്പ് കേസ് രണ്ടു തവണ വിളിച്ചപ്പോഴും സലിം രാജിന് അനുകൂലമായ നിലപാടുകളായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഭൂമി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സലിംരാജിന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യമുയര്‍ന്നപ്പോള്‍ അത് വ്യക്‌തി സ്വാതന്ത്രത്തിനുലേുള്ള കടന്നുകയറ്റമാണ് എന്നരീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. Abdul Jaleel
Office Manager www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment