മുതലാളിക്കിട്ട് 'പണി കൊടുക്കാന്‍' സൗദിയിലേക്ക് ഏലസ് വരുത്തിച്ച ഇന്ത്യക്കാരന്‍ പിടിയില്‍
ജിദ്ദ: പണി നല്‍കിയയാള്‍ക്ക് പണി കൊടുക്കാന്‍ നാട്ടില്‍നിന്ന് മന്ത്രവാദം ചെയ്‌ത ഏലസ് തപാല്‍മാര്‍ഗം വരുത്തിച്ച ഇന്ത്യക്കാരന്‍ സൗദിയില്‍ അറസ്‌റ്റില്‍.
പെട്ടെന്ന് സമ്പന്നനാകുന്നതിനും ജീവിതത്തില്‍ അഭിവൃദ്ധി ലഭിക്കുന്നതിനും സ്‌പോണ്‍സര്‍ക്കെതിരേ മാരണം ചെയ്യണമെന്ന ഉപദേശത്തെത്തുടര്‍ന്നാണ് ആഭിചാരത്തിനുള്ള വസ്‌തുക്കള്‍ അടങ്ങുന്ന ഏലസ് ഇന്ത്യയില്‍നിന്നു വരുത്തിച്ചതെന്ന് പിടിയിലായ യുവാവ് സൗദി സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും മതകാര്യ പോലീസ് അധികാരികള്‍ക്കും മൊഴിനല്‍കി. അറസ്‌റ്റിലായ 33 വയസുകാരനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
തപാലില്‍ എത്തിയ കവറിലെ വസ്‌തുക്കളെക്കുറിച്ച് സംശയം തോന്നിയ ഉദ്യോഗസ്‌ഥന്‍ സുരക്ഷാ ഉദ്യോഗസ്‌ഥരെ വിവരം അറിയിച്ചു.
തുടര്‍ന്ന് പാഴ്‌സല്‍ സ്വീകരിക്കാന്‍ മേല്‍വിലാസക്കാരനെ പോസ്‌റ്റ് ഓഫീസിലേക്കു വിളിച്ചു വരുത്തി.
കവര്‍ സ്വീകരിച്ച യുവാവ് അമിത സന്തോഷം പ്രകടിപ്പിച്ചതോടെ ഉദേ്യാഗസ്‌ഥന്‍ കാരണം ആരാഞ്ഞു.
തന്റെ ജീവിതം മാറിമറിയാന്‍ പോവുകയാണെന്നും ഉടന്‍ സമ്പന്നന്‍ ആകുമെന്നും യുവാവ് മറുപടി നല്‍കി.
തുടര്‍ന്ന് യുവാവിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നെന്ന് ജിദ്ദ പോലീസ് മേധാവി നവാഫ് അല്‍ ബുഖ് പറഞ്ഞു. ശരിയത്ത് നിയമപ്രകാരം ആഭിചാരം, കൂടോത്രം തുടങ്ങിയവ ശിക്ഷാര്‍ഹമാണ്
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net