ലേഡീസ് ഷോപ്പുകളിലെ തൊഴിലാളികളെ പിരിച്ച് വിടുന്നു ; നൂറ് കണക്കിന് മലയാളികള്‍ക്ക് ജോലി പോകും
വാര്‍ത്ത അയച്ചത്: ചെറിയാന്‍ കിടങ്ങന്നൂര്‍
ദമ്മാം ; സൗദിയില്‍ പര്‍ദകള്‍ , വിവാഹ വസ്‌ത്രങ്ങള്‍ , നിശാ വസ്‌ത്രങ്ങള്‍ ,ലേഡീസ് അടി വസ്‌ത്രങ്ങള്‍ തുടങ്ങിയവ വില്‌പന നടത്തിയിരുന്ന കടയിലെ തൊഴിലാളികളെ കുട്ടത്തോടെ പിരിച്ചുവിടുന്നു .ഇത്തരം വ്യാപാര സ്‌ഥാപനങ്ങളില്‍ ജൂലായ് ഏഴു മുതല്‍ നിര്‍ബന്ധിത വനിതാ വല്‍കരണം പ്രാബല്യത്തില്‍ വരും .
ഇനി മുതല്‍ കടകളില്‍ സൗദി വനിതകള്‍ അല്ലാത്തവര്‍ക്ക് പൂര്‍ണ്ണ വിലക്കുണ്ടാകും . അദ്യ ഘട്ടമായി അടി വസ്‌ത്രങ്ങള്‍ വില്‍ക്കുന്ന കടകളിലാണ് തൊഴില്‍ മന്ത്രാലയം വനിതാവല്‍ക്കരണം നിര്‍ബന്ധിതമാക്കിയിരുന്നത് . രണ്ടാം ഘട്ടമായാണ് പര്‍ദകള്‍ , വിവാഹ വസ്‌ത്രങ്ങള്‍ ,നിശാ വസ്‌ത്രങ്ങള്‍ ,ലേഡീസ് അസസറീസ് എന്നിവ വില്‍ക്കുന്ന കടകളില്‍ കുടി ജൂലായ് ഏഴു മുതല്‍ വനിതാ വല്‌കരണം നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത് . ഈ നിയമം കര്‍ശനമാകുന്നതോടെ നിയമ ലംഘകരായ വിദേശികളെ നാടുകടത്തുന്നതിനും പതിനായിരകണക്കിന് സൗദി വനിതകള്‍ക്ക് തൊഴില്‍ ലഭ്യ മാക്കുകയും ചെയ്യും എന്നാണ് കരുതുന്നത് . വനിതാ വല്‍ ക്കരണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാത്രം ഒന്നര ലക്ഷം സൗദി വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചതായാണ് കണക്ക് .
കഴിഞ്ഞ ദിവസം അല്‍ കോബാര്‍ സുബൈക്കയിലെ പര്‍ദ കടയിലെ ജോലിക്കാരായിരുന്ന മുന്ന് മലയാളികള്‍ക്ക് സ്‌പോണ്‍സര്‍ എക്‌സിറ്റ് അടിച്ചു നല്‍കി . കാരണം ചോദിച്ചപ്പോള്‍ വനിതകളെ നിയമിക്കാന്‍ ആണ് എന്നാണ് പറഞ്ഞത് . എത്രയും വേഗം നാട്ടില്‍ പോകാനാണ് ഇവരോട് ആവിശ്യപെട്ടതെന്ന് ആലപ്പുഴ വളഞ്ഞവഴി സ്വദേശി നാസര്‍ മംഗളത്തോട് പറഞ്ഞു . ഇത്തരത്തില്‍ ആറു കടകള്‍ തങ്ങളുടെ സ്‌പോണ്‌സര്‍ക്കുള്ളതായും അവിടെ പതിനാല് മലയാളികള്‍ ഉള്ളതായും അവര്‍ക്കും എക്‌സിറ്റ് അടിച്ചു ലഭിച്ചതായും നാസര്‍ പറഞ്ഞു .
No comments:
Post a Comment