Friday 3 May 2013

[www.keralites.net] എയര്‍ഹോസ്റസുമാര്‍ വിമാനം നിയന്ത്രിച്ചു ??

 

എയര്‍ഹോസ്റസുമാര്‍ വിമാനം നിയന്ത്രിച്ചു; പൈലറ്റുള്‍പ്പെടെ മൂന്നു പേരെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു



മുംബൈ: എയര്‍ഹോസ്റസുമാരെ വിമാനം നിയന്ത്രിക്കാന്‍ അനുവദിച്ച സംഭവത്തില്‍ പൈലറ്റുള്‍പ്പെടെ മൂന്നു പേരെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. രണ്ട് എയര്‍ഹോസ്റസുമാരാണ് സസ്പെന്‍ഷന് വിധേയമായ മറ്റ് രണ്ടു പേര്‍. അനധികൃതമായി കോക്പിറ്റില്‍ തങ്ങിയെന്ന കാരണത്താലാണ് ഇവരെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് വ്യോമയാന ഡയറക്ടര്‍ ജനറലും (ഡിജിസിഎ) അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞമാസം 12 ന് ബാങ്കോക്കില്‍ നിന്ന് 166 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ പൈലറ്റുമാര്‍ നിരുത്തരവാദപരമായി പെരുമാറിയത്. എയര്‍ഹോസ്റസുമാര്‍ക്ക് നിയന്ത്രണം കൈമാറി പൈലറ്റുമാര്‍ കോക്പിറ്റ് വിട്ട് ബിസിനസ് ക്ളാസില്‍ ഉറങ്ങാന്‍ പോകുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം ഓട്ടോ പൈലറ്റ് മോഡിലേക്ക് (സ്വയം നിയന്ത്രിത സംവിധാനം) മാറ്റിയ ശേഷമായിരുന്നു പൈലറ്റുമാര്‍ കോക്പിറ്റ് വിട്ടത്. 20 മിനിറ്റോളം എയര്‍ഹോസ്റസുമാരായിരുന്നു വിമാനം നിയന്ത്രിച്ചത്. ഇതിനിടെ അബദ്ധത്തില്‍ ഒരു എയര്‍ ഹോസ്റസ് ഓട്ടോ മോഡ് സംവിധാനം ഓഫാക്കുകയും ചെയ്തു. പിന്നീട് പൈലറ്റിനെ വിളിച്ചുണര്‍ത്തി വിമാനത്തിന്റെ നിയന്ത്രണം ഏല്‍പിക്കുകയായിരുന്നു. യാത്രക്കാരുടെ ജീവന് അല്‍പം പോലും വില കല്‍പിക്കാത്ത പൈലറ്റുമാരുടെ പ്രവര്‍ത്തിയെക്കുറിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചത്. അതേസമയം പൈലറ്റുമാര്‍ കോക്പിറ്റ് വിട്ട് പുറത്തുപോയെന്ന ആരോപണം എയര്‍ ഇന്ത്യ നിഷേധിച്ചു. അന്വേഷണത്തില്‍ കാബിന്‍ ക്രൂ ജീവനക്കാര്‍ കോക്പിറ്റില്‍ അധികസമയം തങ്ങിയെന്ന് ബോധ്യമായെന്നും അതിനാലാണ് അവര്‍ക്കെതിരേ നടപടി സ്വീകരിച്ചതെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

Deepika

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment