Friday 3 May 2013

[www.keralites.net] ഒന്നും ഇന്ത്യയില്‍ വേണ്ട: എഡിബി

 

ചുംബനവും കെട്ടിപ്പിടുത്തവും ഒന്നും ഇന്ത്യയില്‍ വേണ്ട: എഡിബി

 

ഗ്രേറ്റര്‍ നോയ്‌ഡ: രാജ്യത്തിന്‌ പുറമേ ബലാത്സംഗത്തിന്റെയും തലസ്‌ഥാനമായി മാറിയതോടെ ഡല്‍ഹിയില്‍ അന്താരാഷ്‌ട്ര സമൂഹത്തിന്‌ ഭയം. ഇന്ത്യയുടെ മാന്യതയ്‌ക്ക് കളങ്കം വരുത്തിയ പീഡനക്കേസുകളെ തുടര്‍ന്ന്‌ ഇന്ത്യാക്കാരില്‍ നിന്നും അകലം പാലിക്കാന്‍ വാര്‍ഷിക സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ക്ക്‌ എഡിബിയുടെ നിര്‍ദ്ദേശം. പീഡനം പോലെയുള്ള കാര്യങ്ങള്‍ ഒഴിവാക്കാന്‍ മര്യാദയ്‌ക്ക് വസ്‌ത്രം ധരിക്കാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തില്‍ ഇന്ത്യാക്കാര്‍ യാഥാസ്‌ഥിതികരും ഏതു കാര്യത്തിലും കൗതുകമുള്ളവരാണെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ആലിംഗനം, ചുംബനം തുടങ്ങിയ വികാരപ്രകടനങ്ങള്‍ പൊതുവേദികളില്‍ നടത്തരുത്‌. ഇതൊക്കെ ഇന്ത്യാക്കാര്‍ പരസ്യ ലൈംഗികതയായി തെറ്റിദ്ധരിക്കും. ദമ്പതികള്‍ കൈകള്‍ പിടിക്കുന്നത്‌ പോലും ഇന്ത്യയില്‍ അത്ര നല്ല ആശയമല്ല. സ്‌ത്രീകള്‍ മാന്യമായി വസ്‌ത്രം ധരിക്കുക. പ്രത്യേകിച്ചും കാലുകളും തോളും മൂടുന്ന വിധത്തില്‍. പാന്റുകള്‍ സ്വീകരിക്കുമെങ്കിലും ചെറിയ പാവാടകളും നിക്കറുകളും പലര്‍ക്കും അസ്വീകാര്യമാണ്‌. പുരുഷന്മാര്‍ ഷര്‍ട്ട്‌ ധരിച്ചിരിക്കണം. അലസമായി വസ്‌ത്രം ധരിക്കാതെ എപ്പോഴും മാന്യമായി ഇരിക്കുന്നത്‌ ബഹുമാനം ലഭിക്കുന്നതിനും ലൈംഗികാതിക്രമത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനും സഹായകരമാകുമെന്നും ഏഷ്യന്‍ ഡവലപ്‌മെന്റ്‌ ബാങ്ക്‌ അവരുടെ വെബ്‌സൈറ്റില്‍ പ്രതിനിധികള്‍ക്ക്‌ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്‌.

ഭക്ഷണം പങ്ക്‌ വെച്ച്‌ കഴിക്കേണ്ടി വന്നാല്‍ അധരം പാത്രങ്ങളില്‍ മുട്ടാതെ സൂക്ഷിച്ചാല്‍ ഹെപ്പറ്റൈറ്റിസില്‍ നിന്നും രക്ഷ നേടാം എന്നാണ്‌ മറ്റൊരു നിര്‍ദ്ദേശം. ഇന്ത്യാക്കാര്‍ പൊതുടെ ജിജ്‌ഞാസാ ഭരിതര്‍ ആയതിനാല്‍ കുടുംബം, ജോലി, വരുമാനം തുടങ്ങിയവയൊന്നും സ്വകാര്യ വിഷയമായി പരിഗണിക്കാറില്ലെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്‌. വിവിധ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി 60 രാജ്യങ്ങളില്‍ നിന്നുമായി 4,400 പ്രതിനിധികളാണ്‌ 46 ാമത്‌ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌. നാല്‌ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഏഷ്യാ പസഫിക്‌ മേഖലയില്‍ നിന്നുള്ളവരും വിവിധ ബിസിനസ്‌ സ്‌ഥാപനങ്ങളുടെ മേധാവികളും പങ്കെടുക്കുന്നുണ്ട്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment