Friday 3 May 2013

[www.keralites.net] ആറന്മുള വിമാനത്താവളം വേണ്ടെന്ന് പാര്‍ലമെന്റ് കമ്മിറ്റി

 

ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളം പദ്ധതി ഉപേക്ഷിക്കണമെന്ന് പാര്‍ലമെന്റ് സ്റാന്‍ഡിംഗ് കമ്മിറ്റി. സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് ശിപാര്‍ശകള്‍ നല്‍കിയത്. നിലവിലുള്ള ചട്ടങ്ങള്‍ മുഴുവന്‍ ലംഘിച്ചാണ് വിമാനത്താവളത്തിന് അനുമതി നല്‍കിയത്. 150 കിലോമീറ്ററിനുള്ളില്‍ രണ്ടു വിമാനത്താവളങ്ങള്‍ പാടില്ലെന്നുള്ള ചട്ടം ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ ലംഘിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്നും കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഷിപ്പിംഗ് മന്ത്രാലയം പദ്ധതി ഏറ്റെടുത്ത് നടപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. പദ്ധതിയെ പൂര്‍ണമായും അനുകൂലിക്കുന്ന നിലപാടാണ് കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. പദ്ധതിക്കായി ആദ്യം ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വലിയ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പിന്നോട്ട് പോയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE


.

__,_._,___

No comments:

Post a Comment