Tuesday, 5 March 2013

[www.keralites.net] Angeekaaram.

 

അംഗീകാരത്തിന്റെ വില

ആഹാരവുമായി തിടുക്കത്തില്‍ അയാള്‍ ആശുപത്രിയിലെത്തി ...അമ്മയെ ആഹാരം കഴിപ്പിച് അയാള്‍ ഓഫീസിലേക്ക് പോകാന്‍ തുടങ്ങി...മകനോട് രോഗിയായ അമ്മ പറഞ...്ഞു ...'മക്കളെ ,നീ ഇല്ലായിരുന്നെങ്കില്‍ ഈ അമ്മയുടെ അവസ്ഥ എന്താകുമായിരുന്നു ? ...ഈശ്വരന്‍ എനിക്ക് തന്ന നിധിയാണ്‌ നീ ...മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ആ വാക്കുകള്‍ മകന്റെ ഉള്ളില്‍ ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കി...അമ്മ,തന്നില്‍ അത്രമാത്രം പ്രതീക്ഷിക്കുന്നു...തനിക്കെന്തോ ഒരു പ്രാധാന്യം ഉള്ളതുപോലെ..അതുകൊണ്ടുതന്നെ അമ്മയോടുള്ള തന്റെ ഉത്തരവാദിത്തം കൂടിയതുപോലെ..വണ്ടിയോടിക്കുമ്പോള്‍ അമ്മയുടെ വാചകങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു..

ഓഫീസിലെ ക്യാബിനില്‍ എത്തിയപ്പോള്‍ ഇരു കരങ്ങളിലും നിറയെ കനമുള്ള ഫയലുകളുമായി നില്‍ക്കുന്ന പ്യൂണ്‍ മോഹന്‍

അയാള്‍ അറിയാതെ പറഞ്ഞു ...'മോഹന്‍ ..നീ ഉള്ളതുകൊണ്ട് എന്റെ ജോലി എത്ര എളുപ്പമാകുന്നു ..

മോഹനന്റെ കണ്ണുകള്‍ പ്രകാശിക്കുന്നതും മുഖം തുടുക്കുന്നതും അയാള്‍ കണ്ടു ....വിനയവും നന്ദിയും നിറഞ്ഞ ചിരി സമ്മാനിച് മോഹനന്‍ പോയി..തന്റെ വാക്കുകള്‍ മോഹനനില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ അയാള്‍ നേരിട്ട് കണ്ടു...അമ്മ തന്നിലുണ്ടാക്കിയ അതെ ചലനങ്ങള്‍ ...മറ്റുള്ളവരുടെ സാന്നിധ്യത്തെ സത്യമായും വിലമതിക്കാന്‍ പഠിക്കൂ ..നമുക്ക് അവരെക്കൊണ്ട് ലഭിക്കുന്ന നേട്ടത്തെ അംഗീകരിക്കു..അവരില്‍ അതുവഴി ഉണരുന്ന ഊര്‍ജ്ജം നമ്മെ ശക്തരാക്കും ,സന്തുഷ്ടരാക്കും....

അംഗീകാരം കൊടുക്കുന്നതില്‍ കാപട്യം അരുത്...സന്തോഷിപ്പിക്കാനായി പ്രശംസകള്‍ ചൊരിയരുത് ...അത്തരം വാക്കുകള്‍ ചൈതന്യവത്തായിരിക്കില്ല...സത്യസന്ധമായി നാം കൊടുക്കുന്ന അംഗീകാരം നമ്മെ ഉയര്‍ത്തും...ഇവിടെ കൊടുക്കപ്പെടുന്നവന്‍ ഏറെ സമ്പാദിക്കുകയാണ്...


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment