സൗദി അറേബ്യയില്‍ ഇന്ന് ഏഴു പേരുടെ തല വെട്ടും -ആംനസ്റ്റി
റിയാദ്: പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് ചെയ്ത കുറ്റത്തിന് സൗദ്യ അറേബ്യ ഇന്ന് ഏഴു പേരുടെ വധശിക്ഷ നടപ്പാക്കുമെന്ന് ആംനസ്റ്റി ഇന്‍്റര്‍നാഷണല്‍ അറിയിച്ചു. ഉറങ്ങാന്‍ സമ്മതിക്കാതെ 24 മണിക്കൂറും നിര്‍ത്തി ഭക്ഷണവും വെള്ളവും നിഷേധിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് യുവാക്കള്‍ പറഞ്ഞതായി ബ്രിട്ടന്‍ ആസ്ഥാനമായ ആംനസ്റ്റി പറയുന്നു.
2006ല്‍ നടത്തിയ സായുധ കവര്‍ച്ചയെത്തുടര്‍ന്ന് 2009ലാണ് ഏഴ് പേരെ വധശിക്ഷക്ക് വിധിച്ചത്. ഫെബ്രുവരിയില്‍ അബ്ദുള്ള രാജാവ് വധശിക്ഷ വിധി അംഗീകരിക്കുകയും ചെയ്തു. ദക്ഷിണ മേഖലയിലെ അഷിര്‍ പ്രദേശത്തു നിന്നുള്ളവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട ഏഴു പേരും.
ആംനസ്റ്റിയുടെ റിപ്പോര്‍ട്ടിനോട് സൗദി ആഭ്യന്തര വകുപ്പ് പ്രതികരിച്ചില്ലെങ്കിലും പ്രതികളെ പീഡിപ്പിച്ചുവെന്ന വാദം നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
ഈ വര്‍ഷം ഇതുവരെ 17 പേരെ സൗദി അറേബ്യ വധശിക്ഷക്ക് വിധേയരാക്കിയിട്ടുണ്ട്. 2011ല്‍ 82 പേരെ രാജ്യത്ത് വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment