Tuesday 5 March 2013

Re: [www.keralites.net] KSRTC - യെ ഒരു തരത്തിലും കരകേറ്റാനാവില്ലേ?

 


 

ഞാന്‍ ഒരു ശരാശരി മലയാളി ആയ തിരുവനന്തപുരത്ത് കാരന്‍ ആണ്. ഇപ്പോള്‍ വിദേശത്താണ് ജോലി. പറയാന്‍ വന്നത് എന്തെന്നാല്‍, ഞാന്‍ ഒരു വര്‍ഷത്തില്‍ ഒരു നാല് പ്രാവശ്യം ചെറു അവധിയില്‍ നാട്ടില്‍ വരും. തിരുവനന്തപുരം സെന്‍ട്രല്‍ അതായത് നമ്മുടെ തമ്പാനൂര്‍ ബസ്‌ നിലയത്തില്‍ നിന്നും നാഗര്‍കോവില്‍ ഭാഗത്ത്‌ പോകേണ്ട ബസ്‌ സ്റ്റാന്‍ഡില്‍ ഞാന്‍ വരാറുണ്ട് എന്റെ ബന്ധു വീടിലേക്ക്‌ പോകാന്‍. ഈ കഴിഞ്ഞ ജനുവരി മാസം ഒരു ദിവസം ഇതേ ബസ്‌ നിലയത്തില്‍ വന്നു. നമ്മുടെ സര്‍കാര്‍ വാഹനത്തോട് എനിക്ക് ബഹുമാനം ഉണ്ട്. അതിനാല്‍ പരമാവധി തമിള്‍ നാട് ബസ് ഒഴിവാക്കി നമ്മുടെ പാവം സര്‍കാര്‍ ബസ്സില്‍ തന്നെയാ യാത്ര.  കേരള ബസ്സിനു വേണ്ടി ഞാന്‍ കാത്ത് നിന്ന് ഒരു അര മണികൂര്‍. ഈ സമയം കൊണ്ട് തമിള്‍ നാടിന്റെ കുറഞ്ഞത്‌ 5 ബസ്സ്‌ ഫുള്‍ ആയി കടന്നു പോയി.  ഈ കേരള സര്‍കാര്‍ ബസില്‍ ഇരുന്ന ഒട്ടു മിക്ക യാത്രക്കാരും ഇറങ്ങി തമിള്‍ നാട് ബസ്സില്‍ കയറി. കൂടത്തില്‍ ഈ സ്ഥാപനം നന്നാകില്ല എന്നാ കമന്റും പാസ് ആകി.  ഞാന്‍ ഇരുന്ന ബസ്‌ സ്റ്റാന്‍ഡില്‍ നിനും കുറച്ചു അകലെ ഉപെഖ്ഷിച്ച  നിലയില്‍ ആണ് ഇട്ടിരുന്നത്. സമീപത്തു ആണെങ്കില്‍ ദുര്‍ഗന്ധം വമിക്കുന്ന ഒരു ചാലും. നാഗര്‍കോവില്‍ എന്നാ ബോര്‍ഡ്‌ ഉള്ളതിനാല്‍ എന്നെപോലെ കേരള സര്‍കാര്‍ വാഹനത്തെ സ്നേഹിക്കുന്ന ചിലര്‍ മാത്രം അവശേഷിച്ചു.

 

നമുക്ക് മനസ്സിലാകാത്ത ഒരു കാര്യം, ഈ സര്‍കാര്‍ സ്ഥാപനം നല്ലപോലെ നടത്തണം എന്ന് ആര്‍കും ഒരു ആഗ്രഹവും ഇല്ല എന്നുണ്ടോ ? അയാള്‍ സംസ്ഥാനങ്ങളില്‍ ലാഭത്തില്‍ നടക്കുന്ന സ്ഥാപനം, എന്തേ കേരളത്തില്‍ മാത്രം നഷ്ടത്തിന്റെ കണക്കു മാത്രം പറയുന്നു ? ഈര്കില്‍ പാര്‍ടികള്‍ ധാരാളം ഉള്ള കേരളത്തില്‍, ആര്‍ക്കും കൊട്ടാവുന്ന ചെണ്ട ആയി മാറി ഇരിക്കുന്നു നമ്മുടെ ഈ സ്ഥാപനം. ഒരു കഷ്ണം നിറമുള്ള തുണിയും ഒരു ചുള്ളി കമ്പും ഉണ്ടെങ്കില്‍ അതിനും ഒരു രാഷ്ട്രിയ നിറം കിട്ടും നമ്മുടെ നൂറു ശതമാനം സാക്ഷരത ഉണ്ടെന്നു അഭിമാനിക്കുന്ന ഈ കൊച്ചു കേരളത്തില്‍. അവര്‍ക്കൊക്കെ തച്ചുടക്കാന്‍ ഈ സര്‍കാര്‍ ബസ്സുകള്‍ യഥേഷ്ടം ഉണ്ടല്ലോ. ഇതൊകെ നമ്മുടെ പൊതു സ്വത്താണെന്നും ഈ ഈര്കില്‍ പാര്‍ടികള്‍ക്ക് തച്ചുടച്ചു വിനോദിക്കാനുള്ള കളിപ്പാട്ടം അല്ല എന്നും ഈ വിദ്യാ സമ്പന്നര്‍ മനസ്സിലാക്കണം. ഒരാള്‍ ഒന്ന് ഉറക്കെ തുമ്മിയാല്‍ ബന്ദും ഹര്‍ത്താലും ആചരിക്കാന്‍ നോക്കി ഇരിക്കുന്ന വൃത്തികെട്ട നാറിയ കുറച്ചു ഈര്കില്‍ പാര്‍ടികള്‍ നമുക്കുണ്ടല്ലോ. അവരുടെ നോട്ടം ഈ നഷ്ടം കൊണ്ട് നട്ടം തിരിയുന്ന ബസ്സുകള്‍ തന്നെ.

തകര്‍ക്കപ്പെടുന്ന ബസ്സിന്റെ ഓരോ ഭാഗങ്ങളുടെയും വില ഈ ബന്ധു വിളിച്ചു കൂടുന്ന തല്ലിപ്പൊളി രാഷ്ട്രിയ പാര്‍ട്ടിക്കാര്‍ ഓര്‍ക്കുനുണ്ടോ ആവോ ?

 

ബസ്സുകള്‍ യഥാ സമയം രേപൈര്‍ ചെയ്യാനാവാതെ, എല്ലാം കട്ടപ്പുറത്ത് വിശ്രമിക്കുന്നു. പിന്നെ ജീവനക്കാരുടെ അനാസ്ഥ, മാനേജ്‌മന്റ്‌ തിരിഞ്ഞു നോക്കാറില്ല പിന്നെ എങ്ങനെ ഈ സ്ഥാപനത്തെ സംരക്ഷിച്ചു നിര്തനാവും ? സര്‍കാരിന്റെ കേടു കാര്യസ്തത ഒന്ന് കൊണ്ട് മാത്രം നാശത്തിലേക്ക് പോകുന്ന ഒരു സ്ഥാപനം. നിയമം അനുസരിക്കാത്ത ജീവനക്കാര്‍, തള്ളി തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഈര്കില്‍ പാര്‍ട്ടിക്കാര്‍.  നിയമം അനുസരിക്കനുല്ലാത്ത, അതിനെ ചോദ്യം ചെയ്യാനുള്ളതല്ല.

 

അയാള്‍ സംസ്ഥാനത്തെ നോക്ക്. ഇന്വിടെ മാസത്തില്‍ എല്ലാ ആഴ്ചയും ഒരു ബന്ദ്‌  ഉണ്ടാകും. അവിടെ വര്‍ഷത്തില്‍ ഒന്ന് ഉണ്ടായാല്‍ അത് അതിശയം ആണ്. എന്ത് ബന്ദ്‌ ഉണ്ടായാലും അവര്‍ പൊതു മുതല്‍ നശിപ്പിക്കില്ല. കാരണം നിയമം ഉണ്ട് ശിക്ഷിക്കാന്‍. നിയമത്തെ ഭയക്കുന്നു അവര്‍. ഇവിടെയോ ?

 

ഞാന്‍ ഒരു രാഷ്ട്രിയ പാര്‍ടിയിലും ഉള്ള ആള്‍ അല്ല. ആര് നല്ലത് ചെയ്താലും അത് അഭിനന്ദിക്കും. ഈ അടുത്ത കാലങ്ങളില്‍ എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗണേഷ് കുമാര്‍ ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ മാത്രം തന്നെ. നല്ല കഴിവുള്ള മന്ത്രി ആണ് അദ്ദേഹം. കഴിവുള്ളവരെ പുകച്ചു പുറത്തു ചാടിക്കാന്‍ ആണല്ലോ നമ്മുടെ മന്ത്രിസഭയില്‍ ചിലര്‍ ശ്രമിക്കുന്നത് തന്നെ.

 

നമ്മള്‍ എല്ലാ കേരളീയരും ഒന്ന് ചേര്‍ന്ന് മനസ് വച്ചാല്‍ ഈ സ്ഥാപനം നല്ല രീതിയില്‍ നടത്തിക്കൊണ്ട് പോകാം. ജീവനക്കാരും വിചാരിക്കണം. അവരുടെ ചോറാണ് ഈ സ്ഥാപനം,എന്ന്. ഓരോ ജീവനക്കാരും ഓര്‍ക്കണം ഈ ബസ്‌ എന്റെതാണ്, ഇത് നല്ല രീതിയില്‍ ഓടണം എന്ന്, മറിച്ച് ഇത് സര്‍കാര്‍ ബസ്‌ ആണല്ലോ, ഓടിയാല്‍ ഏതാ ഇല്ലെങ്കില്‍ എന്താ, എന്റെ ശമ്പളം മുണ്ടാങ്ങതെ കിട്ടുന്നുണ്ടല്ലോ എന്ന് ചിന്തിക്കരുത്. ഉപദേശിക്കുക അല്ല, അപേഖ്ഷ ആണ്.  ആത്മാര്‍ഥതയോടെ ജോലി ചെയ്യുക. ഓരോരുത്തരും ഇത് ശീലിച്ചാല്‍ നോക്ക്, മറ്റുള്ളവര്‍ നമ്മെ മാതൃക ആക്കില്ലേ ?  ജോലിക്ക് നിര്‍ദേശിച്ചിട്ടുള്ള  സമയത്ത് വരിക, ഈ ജോലി എന്റേത് ആണ്  8 മണിക്കൂര്‍ ദിവസം ജോലി ചെയ്യുന്നതിനാ എനിക്ക് സര്‍കാര്‍ ശമ്പളം തരുന്നേ. ആ ഒരു വിചാരം എപ്പോളും ഉണ്ടാകണം. 

ഞാന്‍ ആരെയും കുറ്റപ്പെടുത്തിയതല്ല. നമ്മള്‍ അടുത്ത ആളിന് മാതൃക ആകണം എന്നാ ഉദേശിച്ചത്‌ സഹോദര.  നമ്മുടെ കേരളത്തില്‍ ഒരുപാട് പോരായ്മകള്‍ ഉണ്ട്. നിക്ഷേപ സൌഹൃദ സംസ്ഥാനം ആകി എടുക്കാന്‍ നാം ഓരോരുത്തരും ശ്രമിക്കണം. ഇന്ന് നമുക്ക് വേണ്ടി,അത് നാളെ നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി.

 

// ഒരു മലയാളി //


2013/3/4 Sadanandan Kp <kpsadanand@gmail.com>
 


there are lot ways to run ksrtc a profitable one.  no body wants to do it. everybody wants to loot maximum from this corp. most of the conductors and drivers are rogue when they are dealing with the commuters.  once you board in ksrtc most of them will not board it again.  dedication should be there for the job. you can see in the bustand people will not know where the bus is parked, when the bus will start.  driver will come in the parked vehicle, you can see within a span of time bus will disappear from the bustand.  for whom the bus is running for the sake of drivers and conductors or the people.  change the attitude of conductors and drivers and come down to earth definitely they make profit.  

On Sun, Mar 3, 2013 at 5:50 PM, Jinto P Cherian <jinto512170@yahoo.com> wrote:
 


ഒരു ബസ്സ് കൊണ്ട് മാത്രം ഉപജീവന മാര്‍ഗ്ഗം നടത്തുന്നവരുണ്ട് നമ്മുടെ സമൂഹത്തില്‍. അവരില്‍ പലരും ആദ്യത്തെ ബസ്സില്‍നിന്നുള്ള വരുമാനത്തില്‍ നിന്നും രണ്ടാമത്തെ ബസ്സെടുത്തവരെയും കാണാന്‍ സാധിക്കും.

പക്ഷെ നമ്മടെ KSRTC മാത്രമെന്തേ നഷ്ടത്തില്‍?

ആത്മാര്‍ഥത തീരെയില്ലാത്ത തൊഴിലാളികളും മാനെജുമെന്റും, ലാഭ നഷ്ടക്കണക്കുകള്‍ പരിശോധിച്ച് സര്‍വീസുകള്‍ ഉറപ്പാക്കാത്തതും, കാലഹരണപ്പെട്ട ബസ്സുകള്‍ യഥാസമയം ലേലം ചെയ്തു വില്‍ക്കാത്തതും, സെന്ട്രലയിസ്‌ പര്ചെസിലൂടെ സ്പെയര്‍ പാര്‍ട്സ് വാങ്ങാത്തതും മറ്റും പ്രധാനപ്പെട്ട പോരായ്മകളാണ്.

പിന്നെ മറ്റൊരു പ്രധാന കുഴപ്പം അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാരാണ്. മിക്കപ്പോഴും ഗിയര്‍ മാറുന്നത് ക്ലച്ചുപോലും ചവിട്ടാതെയാണ്.

ഇപ്പോഴുത്തെ നിരക്കുപോലും ആളുകള്‍ക്ക് താങ്ങാവുന്നതിലും വളരെ മുകളിലാണ്. അപ്പോള്‍ ചാര്‍ജു വര്‍ധന ഒരു പോംവഴിയല്ല.

KSRTC യുടെ കീഴിലുള്ള സ്ഥലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തി അതില്‍ നിന്നും ലാഭമുണ്ടാക്കി ഈ നഷ്ടം നികത്താനാകും. പരസ്യങ്ങളിലൂടെയും, വാടക ഇനങ്ങളായും വരുമാനമുണ്ടാക്കണം. 

പാര്‍ട്ടി ഏതുമാകട്ടെ ശ്രീ ഗണേഷ്കുമാര്‍ മാത്രമാണ് കുറെയെങ്കിലും ഇതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.

www.keralites.net



__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment