Thursday 7 March 2013

[www.keralites.net] ആനത്തൊട്ടിലില്‍

 

ആനത്തൊട്ടിലില്‍
കുട്ടിയാനകളുടെ അമ്മത്തൊട്ടിലാണ് കോടനാട്.
ജീവദായിനിയായ പെരിയാര്‍ തഴുകി തലോടുന്ന ഈ
ആനനാടിനോട് ആരും ചങ്ങാത്തം കൂടി പോകും




കോടനാടിന്റെ 'ക' എന്നത് ഒരു കൗതുകമാണ്, ഒരു ആനക്കൗതുകം. ഈ നാടിന്റെ പേരില്‍ ഒരാന പോലുമില്ലെങ്കിലും ആനയുടെ പേരിലാണ് കോടനാട് അറിയപ്പെടുന്നത്. ഇതേ കൗതുകം ഇവിടെയെത്തുന്നവരുടെ ഞരമ്പുകളിലും കോടനാട് കുത്തിവെയ്ക്കുന്നു.

കഴിഞ്ഞ ഡിസംബറിലായിരുന്നു ആ വാര്‍ത്ത കേട്ടത്. മലപ്പുറത്തെ കരുവാരക്കുണ്ടില്‍ നിന്നും ഒരാനക്കുട്ടിയെ കിട്ടിയിരിക്കുന്നു. വനാതിര്‍ത്തിയിലുള്ള റബ്ബര്‍ത്തോട്ടത്തില്‍ വേച്ചു വേച്ചു നടന്ന ആനക്കുട്ടി കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോയതായിരിക്കാം എന്നായിരുന്നു നിഗമനം. അതിനെ കോടനാട്ടെ ആനകളുടെ അഭയ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. മൂന്നുമാസം മാത്രം പ്രായമുള്ള അവള്‍ക്ക് വനപാലകര്‍ 'ഗായത്രി' എന്ന് പേരിട്ടു.


സംഭവം നടന്ന് ഒരുമാസത്തിന് ശേഷമാണ് 'ഗായത്രി'യെ കാണാന്‍ പുറപ്പെട്ടത്. കോടനാട്ടെ ആനക്കൊട്ടിലില്‍ രണ്ട് കുഞ്ഞാനകള്‍. അതിലൊന്നായിരിക്കും 'ഗായത്രി'. ഒന്ന് കിടക്കുകയാണ്. ഇടയ്ക്ക് എഴുന്നേല്‍ക്കും കൂടിന് ചുറ്റും ഓടും. മറ്റേത് ഇത്തിരി കൂടി ചെറുതാണ്. സദാസമയം തുമ്പിക്കൈ കൂടിന് പുറത്തേക്ക് നീട്ടി നില്‍ക്കുന്നു. രണ്ടുപേരെയും ചന്ദനക്കുറിയൊക്കെ തൊടുവിച്ചിട്ടുണ്ട്. ഇതിലേതാണ് ഗായത്രി..?

ഉത്തരം കിട്ടിയത് ഡി എഫ് ഒ നാഗരാജനില്‍ നിന്നാണ്. അദ്ദേഹം അല്‍പ്പം വിഷമത്തോടെ പറഞ്ഞു, 'അവള്‍ രണ്ടു ദിവസം മുന്നേ ചെരിഞ്ഞു'. വന്ന അന്നു മുതല്‍ ഭക്ഷണം കഴിക്കുന്നതില്‍ വിമുഖതയായിരുന്നു ഗായത്രിക്ക്. കരിക്കിന്‍ വെള്ളമായിരുന്നു ആദ്യം കൊടുത്തിരുന്നത്. ഒടുവില്‍ അതു പോലും കഴിക്കാതായി. കൂട്ടം തെറ്റിയതാവില്ല തള്ളയാന ഉപേക്ഷിച്ചതാവാനാണ് സാധ്യതയെന്നാണ് അദ്ദേഹം പറയുന്നത്. ഈ 'അമ്മത്തൊട്ടിലിലെ' അഭയം പോലും ആ കുട്ടിയാനയ്ക്ക് തുണയായില്ല.

അവളെ പോലെ ഇവിടെ എത്തിയതാണ് ആറുമാസം പ്രായമുള്ള ഗംഗയും ഒന്നരവയസ്സുകാരന്‍ കൃഷ്ണനും. അവരാണിപ്പോള്‍ ഇവിടുത്തെ ഇളമുറക്കാര്‍. അഞ്ജനയും ആശയും പാര്‍വ്വതിയുമാണ് പിന്നെയുള്ള കുട്ടികള്‍. നീലകണ്ഠന്‍ എന്ന കൊമ്പനും സുനിതയെന്ന പിടിയാനയുമാണ് തലമുതിര്‍ന്ന അംഗങ്ങള്‍. കുട്ടിയാനകളുടെ ഒരു ലോകമായി മാറിക്കഴിഞ്ഞു കോടനാട്.

നമ്മുടെ നാട്ടുകാരേക്കാള്‍ വിദേശികളാണ് അധികവും വരുന്നത്. ആനക്കൂടിനു ചുറ്റും അവര്‍ കൗതുകം നിറഞ്ഞ കണ്ണുകളാല്‍ മറ്റൊരു കൂടു കെട്ടുന്നു. സുനിത സഫാരിക്കുള്ള തയ്യാറെടുപ്പിലാണ്. പുതുതായി തയ്യാറാക്കിയ ചുരല്‍ ഇരിപ്പിടം അവള്‍ക്ക് മേല്‍ കെട്ടിവെയ്ക്കുകയാണ് പാപ്പാന്‍മാര്‍. ആനക്കൂടിന് പിറകിലാണ് അഞ്ജനയും ആശയും പാര്‍വ്വതിയും. പനമ്പട്ട ആവോളം തട്ടുകയാണ്. എങ്കിലും പാപ്പാന്‍മാരോ വനംവകുപ്പ് ജീവനക്കാരോ വരുമ്പോള്‍ ഇവര്‍ വലിയ വായ് പൊളിച്ച് നില്‍ക്കും. അടുത്തു വരുമ്പോള്‍ എപ്പോഴും എന്തെങ്കിലുമൊന്ന് തിന്നാന്‍ കിട്ടണമെന്നാണിവര്‍ക്ക്.
തിരികെ ആനക്കൂടിന് മുന്നിലെത്തിയപ്പോഴേക്കും സന്ദര്‍ശകരുടെ തിരക്ക് കൂടിയിട്ടുണ്ട്. ഒരു കാറില്‍ നിന്നും വീല്‍ ചെയര്‍ എടുത്ത് പുറത്തേക്ക് വെയ്ക്കുന്നു. തൊട്ടുപിന്നാലെ ഒരു സായിപ്പ് ഇറങ്ങി. മുന്‍സീറ്റില്‍ നിന്നും ഒരു യുവതിയെ എടുത്ത് വീല്‍ ചെയറിലിരുത്തി. റഷ്യയിലെ മോസ്‌കോ സ്വദേശികളായ മൈക്കിളും ഡാരിയ കുസ്‌നട്‌സോവയും. കാനണിന്റെ പ്രൊഫഷണല്‍ ക്യാമറയായ ഫൈവ് ഡി മാര്‍ക്ക് ടൂവുമായാണ് ക്യാമറാ ബാഗ് വീല്‍ചെയറിനു പിന്നിലെ ഹാന്‍ഡിലില്‍ കൊളുത്തിയിട്ടിരിക്കുന്നു. മൈക്കിള്‍ വീല്‍ ചെയര്‍ തള്ളാന്‍ തുടങ്ങി. ലെന്‍സൊക്കെ ശരിയാക്കി ഡാരിയ ആനക്കൂടിനെ നോക്കി ക്ലിക്ക് ചെയ്യുന്നുണ്ട്. ആനക്കൂടിന് ചുറ്റും കയര്‍ കെട്ടിയിരിക്കുന്നതിനാല്‍ അടുത്തേക്ക് പോകാന്‍ കഴിയില്ല. നിസ്സഹായ ഭാവത്തോടെ മൈക്കിളിനു നേരെ ഡാരിയയുടെ നോട്ടം.

അവരെ പരിചയപ്പെടണമെന്ന് മനസ്സ് പറഞ്ഞു. മൈക്കിള്‍ എന്‍ജിനിയറാണ്. ഡാരിയ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും. അഞ്ചുവര്‍ഷം മുന്നേ മോസ്‌കോയില്‍ വെച്ചുണ്ടായ കാറപകടത്തെ തുടര്‍ന്നാണ് ഡാരിയയുടെ അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നു പോയത്. പക്ഷെ അവരുടെ മനസ്സ് കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. സ്റ്റുഡിയോ ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. മോസ്‌കോയിലെ പ്രമുഖ മാസികകള്‍ക്ക് വേണ്ടി ചിത്രമെടുക്കുകയാണ് അവരിപ്പോള്‍ ചെയ്യുന്നത്. ഒപ്പം ഒരുപാട് യാത്രകളും. അതിന് കാരണം ഡാരിയയുടെ യാത്രാ പ്രണയവും.

ഫോട്ടോ എടുത്തു കഴിഞ്ഞപ്പോള്‍ ആനപ്പുറത്ത് കയറണമെന്ന ഡാരിയയുടെ മോഹത്തിനും മൈക്കിള്‍ എതിരു പറഞ്ഞില്ല. അവളെ രണ്ടു കയ്യിലും കോരിയെടുത്ത് ആനപ്പുറത്ത് കയറാനുള്ള സ്റ്റാന്‍ഡിന്റെ പടികള്‍ കയറി, ആനപ്പുറത്തെ ഇരിപ്പിടത്തിലിരുത്തി. ഒപ്പം മൈക്കിളും. ഒരു ഫോട്ടോ എടുക്കണേ എന്ന് ഞങ്ങളോടൊരു അഭ്യര്‍ത്ഥനയും.

കാത്തിരുന്നത് ഗംഗയും കൃഷ്ണനും പുറത്തിറങ്ങുന്നത് കാണുവാനായിരുന്നു. അവരെ ദിവസേന നടത്തിക്കാറുണ്ട്, കളിക്കാനുള്ള സ്വാതന്ത്ര്യവും. ഒടുവില്‍ കുട്ടിയാനകള്‍ പുറത്തിറങ്ങി. പാപ്പാന്‍മാരോട് പറ്റിച്ചേര്‍ന്ന് അവര്‍ ഫോറസ്റ്റ് ഓഫീസിനടുത്തുള്ള പുല്‍ത്തകിയിടിലേക്ക് നടന്നു. നിലമ്പൂര്‍ വനത്തിലെ കാഞ്ഞിരപ്പുഴയില്‍ നിന്നാണ് ഗംഗയെ കിട്ടിയത് ഒരാറുമാസം മുന്നെ. പുഴമുറിച്ചു കടക്കുമ്പോള്‍ ഒഴുക്കില്‍പ്പെട്ടതാണ് ഈ കുട്ടിയാന. അന്നത്തെ പേടി അവളെ ഇപ്പോഴും വിട്ടിട്ടില്ലെന്ന് തോന്നുന്നു. പാപ്പാന്റെ കയ്യില്‍ തുമ്പിക്കൈ കൊണ്ട് ചുറ്റിയാണ് നടപ്പ്.

പുല്‍ത്തകിടിയിലെത്തിയപ്പോള്‍ അവരുടെ സ്വഭാവം മാറി. ചെറിയ കുസൃതികളൊക്കെ കാണിച്ചു തുടങ്ങി. ആ സമയം അവിടെയെത്തിയ വിദേശി കുടുംബത്തിന് ഉത്സവമായിരുന്നു. ആറുവയസ്സുകാരന്‍ ജെര്‍മിയും മൂന്നുവയസ്സുകാരി മെഗനും കളിക്കൂട്ടുകാരെ പോലെ ആനകളുമായി ചങ്ങാത്തം കൂടി. ഇതിനിടെ ജെര്‍മിയുടെ മുടിയില്‍ കൃഷ്ണന്‍ തുമ്പിക്കൊണ്ടൊരു പിടുത്തമിട്ടു. പുല്ലാണെന്ന് കരുതിയായിരിക്കും!

രാവിലെ അല്‍പ്പം കൂടി നേരത്തെ എത്തിയിരുന്നെങ്കില്‍ പെരിയാറില്‍ ഒരു ആന നീരാട്ട് കാണാമായിരുന്നു. ആനക്കാഴ്ച്ചകളില്‍ മുങ്ങിനിവരുമ്പോള്‍ വെറുതെ
ചെവിയോര്‍ത്തു, 'ആനത്തൊട്ടിലില്‍' എവിടെയോ ഗായത്രിയുടെ തേങ്ങല്‍ കേള്‍ക്കുന്നുണ്ടോ?




യാത്രക്കാരുടെ ശ്രദ്ധയ്ക്ക്


1.രാവിലെ ഏഴരയ്ക്കാണ് ആനകളെ കുളിപ്പിക്കാനായി കടവിലേക്ക് കൊണ്ട് പോകുക.
2. ടൂറിസ്റ്റുകള്‍ക്ക് ആനകളെ കുളിപ്പിക്കുന്നത് കാണണമെങ്കില്‍ എട്ടുമണിക്ക് മുന്‍പായെങ്കിലും എത്തണം.
3.ആനകളുടെ സമീപത്തേക്ക് പാപ്പാന്‍മാരൊടൊപ്പം മാത്രമേ പോകാവു.
4.ആനസഫാരിക്കുവേണ്ടി ടൂറിസ്റ്റുകള്‍ക്ക് അനായാസമായി ആനപ്പുറത്ത് കയറാന്‍ സ്റ്റാന്‍ഡ് നിര്‍മ്മിച്ചിട്ടുണ്ട്.
5.ആനപ്പുറത്ത് കയറുമ്പോള്‍ പാദരക്ഷകള്‍ അഴിച്ചുവെക്കുക
6.ടൂറിസ്റ്റുകള്‍ കൊണ്ടുവരുന്ന ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, എന്നിവ ആന പരിശീലന കേന്ദ്രത്തിന് സമീപം ഉപേക്ഷിക്കരുത്.
7.കോടനാടിന് അക്കരെയാണ് മലയാറ്റൂര്‍ പള്ളി. കടത്ത് കടന്നാല്‍ മലയാറ്റൂരെത്താം.
8.ആനവളര്‍ത്തല്‍ കേന്ദ്രത്തിന് സമീപം നല്ല ഹോട്ടലുകള്‍ കുറവാണ്.
9.പെരുമ്പാവൂര്‍ ടൗണില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം.

Kodanad
Kodanad, a village set on the southern banks of the River Periyar near Perumbavoor, Ernakulam is one of the largest elephant training centres of Kerala. Earlier, elephants caught from the forests of Malayatoor were trained here. But since the enactment of a law banning catching of elephants, Kodanad has been limited to a training centre. The elephants are trained for safari and are provided with saddles to make the riding comfortable. The place also has a mini zoo, an abode of wild animals which have become unfit for survival in the forest.
Elephant kraal is the place where the newly caught elephants are trained for forestry works and other works. The present kraal is a six roomed one and has been constructed in 1965 replacing the old one. But this kraal is no more used for training; it is retained as a monument of the once famous elephant catching and training centre of the sate of Travancore. Now, there are a total seven elephants in Kodanad training centre, among them five are young.
Location: Dt. Ernakulam, Near Perumbabvoor

By Road: From Ernakulam town, head towards north (NH-47). Turn right from Aluva Jn to Perumbavoor, then proceed to Vallam. From there, turn right. The road leads to Kodanad Elephant Krall. From Cochin International Airport, head towards Kalady and from there to Perumbavoor. Before reaching Perumbavoor, turn left and travel some 5 kilometers to reach Kodanad. 45 km from Ernakulam (Kochi) and 12 km to the east of Perumbavoor town.
By Rail: Aluva (28 km to the west)
By Air: Kochi (22 km north-west)

STD code: 0484
The Divisional Forest Officer, Nagarajan&2649052 , &09447979053, Range office&2281833

Entry time: 8am to 6pm, Elephant Safari timing: 9am to 12.30pm and 3pm to 5pm

Sights around

Malayattoor Church (22 km), Eringol Forest (13km), Kallel Temple (25km), Paniyeli Poru (9 km), Kalady Shankaracharya temple (14km).

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment