Thursday 7 March 2013

[www.keralites.net] ഐ-റോഡ്, ടൊയോട്ടയുടെ പരീക്ഷണ വാഹനം

 

റോഡ്, ടൊയോട്ടയുടെ പരീക്ഷണ വാഹനം



നഗരപാതകളിലൂടെ ഹൃസ്വദൂരം സഞ്ചരിക്കുന്നവര്‍ക്കായി ടൊയോട്ട ഐ-റോഡ് എന്ന പേരില്‍ ഒരു മുച്ചക്ര പെഴ്‌സണല്‍ മൊബിലിറ്റി വെഹിക്കിള്‍ (പി.എം.വി.) അവതരിപ്പിക്കുന്നു. ജനീവ മോട്ടോര്‍ ഷോയിലൂടെയാവും ലോകം ഈ പീക്ഷണവാഹനം കാണുക. മുച്ചക്ര വാഹനമെന്ന് കേള്‍ക്കുമ്പോള്‍ ഓട്ടോറിക്ഷയെ ഓര്‍മ വരുമെങ്കിലും ഐ-റോഡ് സത്യത്തില്‍ ഓട്ടോറിക്ഷ തിരിച്ചിട്ടതു പോലെയാണ്. അതായത് മുമ്പില്‍ രണ്ട് ചക്രവും പുറകില്‍ ഒന്നും എന്നര്‍ത്ഥം. രണ്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന വണ്ടിക്ക് അളവുകളെല്ലാം ഏതാണ്ട് ബൈക്കുകളുടെ തന്നെ - 85 സെന്റിമീറ്റര്‍ വീതിയും 2.35 മീറ്റര്‍ നീളവും. 



മനുഷ്യരുടെ ഗതാഗതാവശ്യങ്ങള്‍ക്ക്, അല്‍പം മാത്രം ഊര്‍ജം ഉപയോഗിക്കുന്ന പരിസ്ഥിതിസ്‌നേഹിയായ വാഹനങ്ങള്‍ക്കായി 40 വര്‍ഷമായി ടൊയോട്ട നടത്തുന്ന ഗവേഷണ വികസന പരിശ്രമങ്ങളിലെ ഏറ്റവും പുതിയ സന്താനമാണ് ഐ-റോഡ്. ദീര്‍ഘദൂര യാത്രക്കാരെ ഉദ്ദേശിച്ചല്ല ഈ വാഹനം രൂപകല്‍പന ചെയ്തത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 50 കിലോമീറ്ററോടും, വീട്ടിലെ വൈദ്യുത പ്ലഗില്‍ മൂന്ന് മണിക്കൂര്‍ കുത്തിയിട്ടാല്‍ ബാറ്ററി ഫുള്‍ ചാര്‍ജാവും. ഒരു ടു-വീലറിനേക്കാള്‍ സുഖസൗകര്യങ്ങളും, കാലാവസ്ഥാ സംരംക്ഷണവും ഐ-റോഡ് പ്രദാനം ചെയ്യുന്നു. വളവുകള്‍ തിരിയുമ്പോള്‍ മോട്ടോര്‍ സൈക്കിള്‍ പോലെ റോഡിലേക്ക് ചായാനുള്ള ശേഷിയാണ് ഐ-റോഡിന്റെ മറ്റൊരു സവിശേഷത. വാഹനത്തിന് വലിയ വീതിയില്ലാത്തതിനാല്‍ കാറിലെ പോലെ സമാന്തരമായ രണ്ട് സീറ്റുകളിലല്ല ഡ്രൈവറും സഹയാത്രികനും ഇരിക്കുക, ഒരാള്‍ അപരന് അല്‍പം പിറകിലായിരിക്കും.









































www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment