നൃത്തവേദിയില്‍ വേദനയുടെ പിടച്ചില്‍
സ്‌കൂള്‍ കലോത്സവങ്ങളില്‍ തുടര്‍ച്ചയായി കലാതിലക പട്ടം അണിഞ്ഞുനില്‍ക്കുമ്പോഴും ജീവിതത്തെ നോക്കി സങ്കടം കൊണ്ട ഒരു നര്‍ത്തകിയുടെ കഥ...
രാത്രി പന്ത്രണ്ട് മണി. സ്‌കൂള്‍ കലോത്സവ വേദിയില്‍ കേരളനടന മത്സരം മുറുകുന്നു. ഉറക്കം തൂങ്ങുന്ന കാഴ്ചക്കാര്‍, കോട്ടുവാ ഇടുന്ന വിധികര്‍ത്താക്കള്‍, മേക്കപ്പ് അണിഞ്ഞുകൊണ്ട് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാര്‍വതി അരങ്ങില്‍ ചുവടുവെയ്ക്കുകയാണ്.
ഇപ്പോള്‍ വെളുപ്പിന് നാലുമണി. അണിയറയില്‍ മേക്കപ്പ് തുടച്ചുമാറ്റുമ്പോള്‍ പുറത്ത് അനൗണ്‍സറുടെ മുഴക്കമുള്ള ശബ്ദം കേള്‍ക്കാം. 'കലാതിലകം പാര്‍വതിരാജ്.'
ഒരുപാടുവട്ടം സ്‌കൂള്‍ കലോത്സവ വേദികളില്‍ മുഴങ്ങിയ പേരുകളിലൊന്ന്. തുടര്‍ച്ചയായി കലാതിലകപട്ടമണിഞ്ഞ് പുഞ്ചിരിച്ചു നിന്നു വയനാടിന്റെ ഈ നര്‍ത്തകി. വേദികള്‍ പിന്നെയും മാറുകയാണ്. സ്ഥലം പാലക്കാട്. പാര്‍വതിയുടെ വീട് ജപ്തിയിലായി. നൃത്തം കളിച്ച് കടംകയറി അവള്‍ക്ക് വീട് നഷ്ടപ്പെടുകയാണ്.
അരങ്ങിന്റെ വെള്ളിവെളിച്ചങ്ങള്‍ക്കും ആരാധകരുടെ അഭിനന്ദനങ്ങള്‍ക്കും ഇടയില്‍നില്‍ക്കുമ്പോള്‍ ഒരു നര്‍ത്തകിയുടെ ആരും കാണാതെ പോയ വേദനകളുടെ ചിത്രമാണിത്. ജീവിതത്തില്‍ കുറെ സങ്കടങ്ങള്‍ വന്ന് നൃത്തം ചെയ്തു പോയ കഥ.
'മൂന്നുവയസ്സുമുതല്‍ നൃത്തം പഠിക്കാന്‍ തുടങ്ങിയതാണ്. പ്ലസ്ടുവരെ വയനാട് ജില്ലയില്‍ തുടര്‍ച്ചയായി കലാതിലകമായി. രണ്ടുവര്‍ഷം സംസ്ഥാനത്ത് ടോപ് സ്‌കോറര്‍. പിന്നെ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മൂന്നുവട്ടം കലാതിലക പട്ടം. ഇതൊക്കെ നിങ്ങള്‍ കേട്ടറിഞ്ഞ അരങ്ങിലെ കഥകള്‍. പക്ഷേ പിന്നോട്ട് തിരിഞ്ഞുനോക്കുമ്പോള്‍ അത്ഭുതം തോന്നും. ഇത്ര കാലം കൊണ്ട് എന്തൊക്കെ അനുഭവിച്ചു. ഗുരുക്കന്‍മാര്‍, വിധികര്‍ത്താക്കള്‍, സഹമത്സരാര്‍ത്ഥികള്‍...ഓരോ കാലത്തും പ്രശ്‌നങ്ങളുമായി ഓരോരുത്തരുണ്ടായിരുന്നു.
ചെറുപ്പത്തില്‍ പാലക്കാട്ടും വയനാട്ടിലുമൊക്കെ മാറിമാറിത്താമസിച്ചിട്ടുണ്ട് ഞാന്‍. അച്ഛന്റെ സ്ഥലംമാറ്റങ്ങള്‍ക്കൊപ്പം. എന്നാലും നൃത്തപഠനം തുടര്‍ന്നു. അപ്പോഴേക്കും സാമ്പത്തികമായി ഞങ്ങള്‍ ശോഷിച്ച് വരികയായിരുന്നു.
പണ്ടൊക്കെ കലോത്സവം വന്നാല്‍ ഒരാള്‍ എട്ടിനങ്ങളിലൊക്കെ മത്സരിക്കും. കഥകളി, ഓട്ടംതുള്ളല്‍, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി. എല്ലാം ചെലവുള്ള ഇനങ്ങളാണ്. അന്ന് എല്ലാം ലൈവായി ചെയ്യണം. പാടാനും മ്യൂസിക്കിടാനുമൊക്കെയുള്ള ആര്‍ട്ടിസ്‌ററുകളെ നമ്മള്‍ തന്നെ കൊണ്ടുപോവും. ഒരുവര്‍ഷം സംസ്ഥാനതലത്തിലെത്തുമ്പോഴേക്കും രണ്ടുലക്ഷം രൂപയ്ക്കുമേല്‍ ചെലവായിട്ടുണ്ടാവും. അച്ഛന്റെ പെന്‍ഷനും പിഎഫുമൊക്കെ നൃത്തത്തിനുവേണ്ടി ചെലവായി. ഇതിനിടെ അച്ഛന്‍ ഞങ്ങളില്‍നിന്ന് വേര്‍പെട്ടുപോയി. പ്രയാസം ഇരട്ടിച്ചു. എത്ര ഞെരുക്കം വന്നാലും അമ്മ എങ്ങനെയെങ്കിലും പണം കണ്ടെത്തി. പണമില്ലാത്തതിന്റെ പേരില്‍ മകള്‍ പുറന്തള്ളപ്പെട്ടുപോവരുതെന്ന് നിര്‍ബന്ധമുള്ള പോലെ. മത്സരങ്ങള്‍ക്ക് പണം തികയാതെ വന്നപ്പോള്‍ ഞങ്ങള്‍ ബാങ്കില്‍നിന്ന് ലോണെടുക്കാന്‍ തുടങ്ങി. പാലക്കാട് ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്കില്‍നിന്ന് വീട് പണയപ്പെടുത്തിയാണ് ഒരുതവണ അഞ്ചുലക്ഷം വായ്പയെടുത്തത്. തിരിച്ചടവ് എട്ടുലക്ഷത്തിനടുത്ത് വന്നപ്പോള്‍ പിന്നെ ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ബാങ്കുകാര്‍ വീട് ലേലം ചെയ്തു. കുറച്ചുപണം സംഘടിപ്പിച്ച് വയനാട് ഞങ്ങളൊരു വീട് വാങ്ങി. അതിന് മൂന്നരലക്ഷം രൂപ ലോണെടുത്തു. പക്ഷേ വീണ്ടും സാമ്പത്തികബാധ്യത വന്നപ്പോള്‍ വീടും അമ്മയുടെ നാല്‍പതുപവന്റെ ആഭരണങ്ങളും വില്‍ക്കേണ്ടി വന്നു.

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___