തിരുവനന്തപുരം: വനംമന്ത്രി ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രാജിക്കത്ത് കൈമാറി. പരസ്ത്രീബന്ധം ആരോപിക്കപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ സാഹചര്യത്തിലാണ് രാജി. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ.
രാജിക്കത്ത് കൊടുത്ത കാര്യം മന്ത്രിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സ്ഥിരീകരിച്ചു. ചീഫ് വിപ്പായി പി.സി ജോര്‍ജ് തുടരുമ്പോള്‍ മന്ത്രിയായിരിക്കാന്‍ താനില്ലെന്നാണ് ഗണേഷിന്റെ നിലപാട്. നാളെ നടക്കുന്ന യുഡിഎഫ് യോഗം കേരള കോണ്‍ഗ്രസ് ബിയുടെ മന്ത്രിയെ പിന്‍വലിക്കണമെന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ കത്ത് ചര്‍ച്ച ചെയ്യാനിരിക്കെയാണ് സ്ത്രീ വിവാദത്തില്‍ കുടുങ്ങി ഗണേഷ് രാജിക്കത്ത് നല്‍കിയത്.
കാമുകിയുടെ ഭര്‍ത്താവ് മന്ത്രിവസതിയില്‍ കയറി മന്ത്രിയെ മര്‍ദ്ദിച്ചുവെന്ന് ഒരു പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഗണേഷിന്റെ രാജിയില്‍ കലാശിച്ച സംഭവങ്ങളുടെ തുടക്കം. മര്‍ദ്ദനമേറ്റത് മന്ത്രി ഗണേഷിനാണെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് ആണ് വെളിപ്പെടുത്തിയത്. നെല്ലിയാമ്പതി വിഷയത്തില്‍ ഗണേഷുമായി ഉടക്കി നില്‍ക്കുന്ന ജോര്‍ജ് തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍ ഗണേഷിനെ കുറിച്ച് ഭാര്യ ഡോ.യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ മന്ത്രിയുടെ നില കൂടുതല്‍ പരുങ്ങലിലായി. കൂടുതല്‍ വിവരങ്ങള്‍ വ്യാഴാഴ്ച പുറത്തുവിടുമെന്ന പി.സി ജോര്‍ജിന്റെ ഭീഷണിയും ഇതിനിടെ ഗണേഷിനെ സമ്മര്‍ദ്ദത്തിലാക്കി. ഇതാണ് മന്ത്രിയെ രാജിക്കത്ത് നല്‍കാന്‍ നിര്‍ബന്ധിതനാക്കിയത്. യു.ഡി.എഫ് യോഗത്തില്‍ ബാലകൃഷ്ണപിള്ളയുടെ കത്ത് പരിഗണനക്കെടുത്ത് അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയെ രാജിവെച്ചതായി വെളിപ്പെടുത്തി ഗണേഷിന്റെ മുഖം രക്ഷിക്കാനാണ് മുഖ്യമന്ത്രിയും മറ്റും ശ്രമിക്കുന്നത്.
--
Anees
No comments:
Post a Comment