കൊച്ചി: ഓട്ടോയാണോ? അല്ല; ടാക്സിയാണോ? അതുമാകാന്‍ വഴിയില്ല; നാലു ചക്രമുണ്ട്, പക്ഷേ മുന്‍വശത്തു ഡ്രൈവര്‍ക്കു മാത്രമേ ഇരിക്കാനാകൂ. കാണാന്‍ ഒരു ലുക്കൊക്കെയുണ്ട്. എങ്കില്‍ പിന്നെ ഇതിനെ ഓട്ടോ ടാക്സിയെന്നു വിളിക്കാം..!
അങ്ങനെ ആരോ പേരിടല്‍കര്‍മം നിര്‍വഹിച്ച ഓട്ടോ ടാക്സികള്‍, നാട്ടിലും നഗരത്തിലും നിരത്തിലെ നിറസാന്നിധ്യമാകുന്നു. കേരളത്തിലെ ഓട്ടോറിക്ഷ സ്റാന്‍ഡുകളുടെ പരിസരത്ത് അല്പം തലയെടുപ്പോടെ ഓട്ടോ ടാക്സികള്‍ സജീവമായിക്കഴിഞ്ഞു. സാധാരണക്കാരനു ഓട്ടോറിക്ഷയുടെ നിരക്കില്‍ പുത്തന്‍ യാത്രാനുഭവം പകരുന്നുവെന്നതു തന്നെയാണ് നിരത്തിലെ ഈ പുതുമുഖതാരത്തിന്റെ മുഖ്യ ആകര്‍ഷണീയത.
ഓട്ടോറിക്ഷയുടെ മിനിമം നിരക്കായ 15 രൂപ തന്നെയാണ് ഓട്ടോ ടാക്സിക്കാരും ഈടാക്കുന്നത്. മൂന്നു പേര്‍ക്കു സുഖകരമായി യാത്ര ചെയ്യാനാകുന്ന വാഹനത്തില്‍ കാറിന്റേതിനടുത്ത യാത്രാനുഭവം കിട്ടുമെന്നാണ് ഉടമകള്‍ അവകാശപ്പെടുന്നത്.
പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റയാണ് ഐറിസ് എന്ന പേരില്‍ ഓട്ടോ ടാക്സികള്‍ കേരളത്തിലെ നിരത്തിലെത്തിച്ചിരിക്കുന്നത്. കമ്പനി ഓട്ടോ ടാക്സി എന്നു വാഹനത്തെ വിളിക്കുന്നില്ലെങ്കിലും ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്നു ഈ പേര് ഏറ്റെടുത്തുകഴിഞ്ഞു. ഓട്ടോ ടാക്സിക്കു പ്രിയം കൂടി വരികയാണെന്നു വാഹനത്തിന്റെ കേരളത്തിലെ പ്രധാന ഡീലര്‍മാരില്‍ ഒന്നായ ഫോക്കസ് മോട്ടോര്‍സിലെ ജെ. ജലേഷ് പറയുന്നു. ഓള്‍ കേരള പെര്‍മിറ്റാണെന്നതും മികച്ച എയര്‍ സസ്പെന്‍ഷന്‍ ലഭിക്കുമെന്നതും വാഹനത്തെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കല്‍ ഓട്ടോ ടാക്സിയില്‍ കയറിയവര്‍ പിന്നീട് യാത്രയ്ക്കു ഈ വാഹനം മാത്രമേ വിളിക്കൂ എന്നാണ് ചന്തിരൂര്‍ സ്റാന്‍ഡില്‍ ഓട്ടോ ടാക്സി സര്‍വീസ് നടത്തുന്ന ഷാഹുല്‍ ഹമീദ് അവകാശപ്പെടുന്നത്. ഒരു ദിവസത്തെ വിനോദയാത്രയ്ക്കു മൂന്നാറിലേക്കും മറ്റുമൊക്കെ ഇതില്‍ പോകുന്നവരുണ്ട്. വാഹനത്തില്‍ മിനിമം പതിനഞ്ചു രൂപയെന്നു എഴുതിയിട്ടുള്ളതിനാല്‍ യാത്രക്കാര്‍ക്കു കണ്‍ഫ്യൂഷനില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഡോറൊക്കെ തുറന്ന് അകത്തു കയറിയിരുന്നു യാത്ര ചെയ്യുമ്പോള്‍ ഒരു പ്രത്യേക ഗമയാണെന്ന് യാത്രക്കാരനായ സജീവന്‍.
ഡീസലുപയോഗിച്ചു ഓടുന്ന ഓട്ടോ ടാക്സിക്കു ലിറ്ററിനു 31 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്നുണ്െടന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. ഓട്ടോറിക്ഷയേക്കാള്‍ വില അല്പം കൂടും. ഓട്ടോ ടാക്സി നിരത്തിലിറങ്ങുമ്പോള്‍ 2.37 ലക്ഷമാവും. പെര്‍മിറ്റെടുക്കാന്‍ ഓട്ടോറിക്ഷയേക്കാല്‍ മുന്നൂറു രൂപയോളം അധികമാവും. ഇന്‍ഷ്വറന്‍സിനും ഓട്ടോയുടേതിനേക്കാള്‍ ഇരട്ടി തുക വേണ്ടിവരും.
Deepika
Nandakumar |
No comments:
Post a Comment