Wednesday 6 March 2013

Re: [www.keralites.net] ഗണേഷ്‌കുമാര്‍ രാജിസന്നദ്ധത അറിയിച്ചു

ഒരു വെടിക്ക് അനേകം പക്ഷിക്കള്‍....
1. ഗണേഷിന്റെ രാജി വഴി മാടമ്പി പിള്ളയെ സന്തോഷിപ്പിക്കാം. 
2. പിള്ളയുടെ ആളുകള്‍ക്ക് ഗണേഷിന്റെ വകുപ്പുകളിലെ നിയമനം. 
3. നെല്ലിയാമ്പതി മുഴുവനും വനം കൈയേറ്റക്കര്‍ക്ക് തിരിച്ചു കിട്ടും. 
4. സുകുമാരന്‍ നായര്‍ക്ക് സര്‍ക്കാരിന്റെ വക ആശ്വാസം.
5. വീണ്ടും മദയാനയായി വിഴുപ്പിനു ഞെളിഞ്ഞു നടക്കാം. 
6 പൊതുജനത്തിന്റെ മുന്‍പില്‍ സര്‍ക്കാരിന്റെ നിലവാര തകര്‍ച്ച. 
7. സ്ത്രി വിഷയത്തില്‍ പെടുത്തിയാല്‍ party മാറുമെന്ന പഴുതും അടച്ചു.
ഇനിയും എത്രയോ എത്രയോ കാരണങ്ങള്‍..


From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Wednesday, 6 March 2013 9:06 AM
Subject: [www.keralites.net] ഗണേഷ്‌കുമാര്‍ രാജിസന്നദ്ധത അറിയിച്ചു

 
ഗണേഷ്‌കുമാര്‍ രാജിസന്നദ്ധത അറിയിച്ചു
 
തിരുവന്നതപുരം: വിവാഹേതര ബന്ധത്തെ ചൊല്ലി വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ രാജിസന്നദ്ധത അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ടാണ് ഗണേഷ് രാജിവയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. വസ്തുതകള്‍ മുഖ്യമന്ത്രി നേരിട്ട് മനസ്സിലാക്കിയശേഷം തീരുമാനമെടുക്കാമെന്ന് ഗണേഷ് അറിയിച്ചു. മുഖ്യമന്ത്രി ഈ നിലപാട് സ്വീകരിച്ചതായാണ് സൂചന.
അതേസമയം, രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഗണേഷ്‌കുമാര്‍ പങ്കെടുക്കുന്നുണ്ട്. മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനമുണ്ടാകും.
അതിനിടെ, ഗണേഷ് കുമാറും ഭാര്യ യാമിനി തങ്കിച്ചിയും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഗണേഷ്‌കുമാര്‍ ഇന്നലെ രാത്രിയിലും ഭാര്യ ഇന്നു രാവിലെയുമാണ് മുഖ്യമന്ത്രിയെ കണ്ടത്.
 
 

www.keralites.net


No comments:

Post a Comment