Saturday 23 February 2013

[www.keralites.net] കേസെടുത്തില്ലെങ്കില്‍ പരാതി സ്വീകരിച്ച ഉദ്യോഗസ്‌ഥനെതിരേ കേസു

 

സൂര്യനെല്ലി: കേസെടുക്കില്ലെന്നു പറഞ്ഞില്ലെന്ന്‌ എസ്‌.പി

 

font-family:Meera">കോട്ടയം: പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പി.ജെ. കുര്യനെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്ന്‌ സൂര്യനെല്ലി പെണ്‍കുട്ടി കോട്ടയം ജില്ലാ പോലീസ്‌ മേധാവിക്കു രജിസ്‌ട്രേഡ്‌ തപാലില്‍ അയച്ചു. അഡ്വ. സുരേഷ്‌ബാബുതോമസിനെ ഈ കേസില്‍ പബ്ലിക്‌പ്രോസിക്യൂട്ടറാക്കണമെന്നാവശ്യപ്പെട്ട്‌ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു കത്തയയ്‌ക്കുകയും ചെയ്‌തു.
സംഭവം വിവാദമായതോടെ, പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ കുര്യനെതിരെ കേസെടുക്കില്ല എന്ന നിലപാടില്‍ നിന്നു പോലീസ്‌ ചുവടുമാറ്റം നടത്തി. കേസെടുക്കില്ലെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും നിയമോപദേശം ലഭിച്ച ശേഷമേ അടിയന്തര നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും ജില്ലാ പോലീസ്‌ മേധാവി സി. രാജഗോപാല്‍ പറഞ്ഞു. കേസെടുത്തില്ലെങ്കില്‍ വെട്ടിലാകുമെന്നു വ്യക്‌തമായതിനെ തുടര്‍ന്നാണ്‌ നിലപാടുമാറ്റമെന്ന്‌ അറിയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഓര്‍ഡിനന്‍സ്‌ അനുസരിച്ചു പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തേ തീരൂവെന്നു നിയമവൃത്തങ്ങള്‍ പറയുന്നു. അതിക്രമങ്ങള്‍ക്ക്‌ ഇരയായ പെണ്‍കുട്ടി പരാതി നല്‍കിയാല്‍ കേസെടുത്തില്ലെങ്കില്‍ പരാതി സ്വീകരിച്ച ഉദ്യോഗസ്‌ഥനെതിരേ കേസുണ്ടാവുമെന്നുമാണു വ്യവസ്‌ഥ. ഇതിന്‌ ഒരു വര്‍ഷംവരെ തടവു ശിക്ഷ ലഭിക്കാം.
വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ ഓഫീസര്‍ പരാതി കേട്ട്‌ കേസ്‌ ചാര്‍ജ്‌ ചെയ്യണം. ഇക്കാര്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും വേണം. ഏതെങ്കിലും സാഹചര്യത്തില്‍ ഇരയ്‌ക്ക്‌ സ്‌റ്റേഷനില്‍ വരാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഫോണില്‍ വിളിച്ചറിയിച്ചാല്‍ പോലും പോലീസ്‌ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുക്കണം.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment