ഡോക്ടര്‍ക്ക് ആളുമാറി; മൈമൂനക്ക് മൂന്ന് പല്ല് പോയി
ShareThis
കോഴിക്കോട്: ഒരേ പേരുകാരുടെ ഒ.പി ശീട്ട് മാറിയപ്പോള്‍ വെളിമുക്ക് സ്വദേശിനി മൈമൂനക്ക് നഷ്ടമായത് മുന്‍നിരയിലെ മൂന്ന് പല്ലുകള്‍. ഇവരുടെ കേടുള്ള അണപ്പല്ലിന് പകരം മുന്‍വശത്തെ മൂന്ന് നല്ല പല്ലുകളാണ് കോഴിക്കോട് ഗവ. ഡെന്‍റല്‍ കോളജില്‍ നിന്ന് പറിച്ചു മാറ്റിയത്.
വെളിമുക്ക് മൈമൂന(30)യുടെ ഒ.പി ടിക്കറ്റിന് പകരം ഒളവട്ടൂര്‍ സ്വദേശി മൈമൂനയുടെ(42) ഒ.പി ടിക്കറ്റില്‍ ചികിത്സിച്ചതാണ് അബദ്ധത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒളവട്ടൂരിലെ മൈമൂനയെ വിളിച്ചപ്പോള്‍ വെളിമുക്കിലെ മൈമൂനയാണ് ഡോക്ടര്‍ക്കു മുന്നിലെത്തിയത്.
ഒളവട്ടൂര്‍ മൈമൂന ഉള്ളിലിരിക്കുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പല്ലു പറിക്കുന്നതിന് മുമ്പായി വേദന അറിയാതിരിക്കാന്‍ ഇന്‍ജക്ഷന്‍ വെച്ചപ്പോള്‍ തന്നെ തന്‍െറ അണപ്പല്ലാണ് കേടെന്ന് മൈമൂന പറഞ്ഞിരുന്നത്രേ. എന്നാല്‍, ഒ.പി ടിക്കറ്റിലേതു പ്രകാരമാണ് ചെയ്യുന്നതെന്ന് പറഞ്ഞാണ് മുന്‍വശത്തെ പല്ലുകള്‍ എടുത്തത്.
രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് 70 രോഗികളെ ചികിത്സിക്കാന്‍ ഉണ്ടായിരുന്നത്. മറ്റെല്ലാം വിദ്യാര്‍ഥികളായിരുന്നു. അശ്രദ്ധയാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്.
തെറ്റ് മനസ്സിലായിട്ടും അത് നിസ്സാരമാക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്തതെന്നും രോഗി രാവിലെ മുതല്‍ വൈകുന്നേരം വരെ വേദന സഹിച്ച് ഡെന്‍റ ല്‍ കോളജിന്‍െറ വരാന്തയില്‍ കിടന്നിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍, തുന്നിട്ടിട്ടുണ്ടെന്നും ഉണങ്ങിയതിനുശേഷമേ വെപ്പുപല്ല് വെക്കാനാവൂവെന്നും അവരോട് വീട്ടില്‍ പോകാന്‍ പറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു വായില്‍നിന്ന് രക്തം വരുന്നത് നിലക്കുന്നില്ലെന്നും രോഗി വേദനകൊണ്ട് പുളയുമ്പോള്‍ നിരുത്തരവാദപരമായി സംസാരിക്കുന്നത് ശരിയല്ലെന്നും അവിടെയെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഡോക്ടര്‍മാരെ അറിയിച്ചു. രോഗിക്ക് പല്ല്വെച്ച് നല്‍കുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. രമേശ് കുമാറിനെ വളഞ്ഞുവെച്ചു.
രോഗിക്ക് വേണ്ട ചികിത്സ നല്‍കുമെന്നും അനാസ്ഥ കാണിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രേഖാമൂലം ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. ശേഷം രോഗിയെ അത്യാഹിത വിഭാഗം നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment