കൊച്ചി പഴയ കൊച്ചിയല്ല, കേരളം പഴയ കേരളവും... നമ്മുടെ നാടാകെ മാറി. ഇനി മരുഭൂമിയില്‍ കിടന്ന് കഷ്ടപ്പെടേണ്ട. ശിഷ്ടകാലം നാട്ടിലെത്തി കുടുംബത്തോടൊപ്പം സുഖമായി കഴിയാനുള്ളത് ഇവിടെ കിട്ടും. നിങ്ങള്‍ തന്നെ നെയ്‌തെടുത്ത ഉയര്‍ച്ചയിലേക്ക് തള്ളിവിട്ട കേരളം ഇന്ന് നിങ്ങളെ തിരിച്ചുവിളിക്കുകയാണ്. എല്ലാ തൊഴില്‍ മേഖലകളും വളര്‍ന്നു വികസിച്ചു. ബാര്‍ബര്‍ഷോപ്പു മുതല്‍ ഐടി കമ്പനികള്‍ വരെ കേരളത്തില്‍ തഴച്ചുവളരുകയാണ്. തൊഴിലവസരങ്ങളും ധാരാളമുണ്ട്. ഒരുനേരത്തെ അന്നത്തിനു വേണ്ട വക തരാന്‍ ഇനി നമ്മുടെ നാടിനു കഴിയും. നിങ്ങളുടെ അഭാവത്തില്‍ അന്യദേശതൊഴിലാളികള്‍വരെ ഇവിടെയെത്തി തൊഴിലവസങ്ങള്‍ തേടിപ്പിടിക്കുകയാണ്. അവരുടെ സ്വപ്‌നങ്ങളിലെ ഗള്‍ഫ് കേരളമായി മാറിക്കഴിഞ്ഞു.
അവര്‍ ആവശ്യത്തിലും അധിലധികവും സമ്പാദിക്കുന്നുണ്ട്. അതില്‍ വലിയൊരു പങ്കും നിങ്ങളുടെ അധ്വാനവും വിയര്‍പ്പുമാണ്. ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കും, വിദേശത്തേക്കുമുള്ള മലയാളിയുടെ പറിച്ചുനടീലിന്റെ ഒരു പ്രധാനകാലഘട്ടമാണ് 1920കളും മുപ്പതുകളും. ആഗോളമുതലാളിത്തത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി വിശേഷിപ്പിക്കുന്ന മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷന്റെ കാലത്താണ് ദുബായ്, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവടങ്ങളിലേക്കുള്ള മലയാളി കൂടിയേറ്റത്തിന്റെ പ്രഭവകാലം. നാണ്യവിളകളെ ആശ്രയിച്ചുടലെടുത്ത കാര്‍ഷിക സമ്പദ് വ്യവസ്ഥ തകര്‍ന്നതോടെ ഉപജീവനത്തിനുപോലും ബുദ്ധിമുട്ടായ സ്ഥിതിയിലാണ് വിദേശത്തേക്കും, സ്വദേശത്തേക്കും കുടിയേറുവാന്‍ മലയാളികള്‍ അക്കാലം നിര്‍ബന്ധിതരാവുന്നത്. ഒരു ഭാഗത്ത് ആഴിയും മറുഭാഗത്ത് പശ്ഛിമഘട്ടമലനിരകളുമായിരുന്നു നിങ്ങളുടെ ലക്ഷ്യം.
കടലിനും മലനിരകള്‍ക്കുമപ്പുറമുള്ള ഒരു ലോകം സ്വപ്‌നംകണ്ട നിങ്ങള്‍ ഈ ലോകംതന്നെ കീഴടക്കി. നാടിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തുടങ്ങുന്ന മലയാളിയുടെ വിദേശങ്ങളിലേക്കുള്ള കുടിയേറ്റം അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത് 1970കളില്‍ തുടങ്ങിയ ഗള്‍ഫ് കുടിയേറ്റത്തോടെയാണ്. 1960കളുടെ അവസാനത്തോടെ ഒറ്റപ്പെട്ട നിലയില്‍ തുടങ്ങിയ ഗള്‍ഫിലേക്കുളള കുടിയേറ്റം 1970-80 കളില്‍ മലയാളിയുടെ സാമൂഹികജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന വന്‍പ്രവാഹമായി മാറി. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ തുറന്നുകിട്ടിയ ഈ തൊഴില്‍ വിപണി 21ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ മുരടപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുവാന്‍ തുടങ്ങി.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയുടെ ഏറ്റക്കുറച്ചിലുകളും, തീവ്രമായ രാഷ്ട്രീയ സംഘര്‍ഷങ്ങളും മൂര്‍ച്ഛിച്ചത് പശ്ചിമേഷ്യ മലയാളികള്‍ക്ക് അനന്തകാലം നിലനില്‍ക്കുന്ന തൊഴില്‍ വിപണിയല്ലെന്നുള്ള കാര്യം ഇപ്പോള്‍ ഏറെക്കുറെ വ്യക്തമാണ്. പുതുതായി ഗള്‍ഫിലേക്കു പോകുന്നവരെക്കാള്‍ മടങ്ങുന്നവരുടെയെണ്ണം കുടുതലാവുന്ന കാലഘട്ടത്തിലുടെയാണ് നാം കടന്നുപോകുന്നത്. എന്നു മാത്രമല്ല, കെട്ടിടനിര്‍മാണം പോലുള്ള അടിസ്ഥാനമേഖലകളില്‍ മലയാളികളെക്കാള്‍ കുറഞ്ഞ വേതനത്തില്‍ ലഭ്യമായ അധ്വാനശക്തിയുടെ ഉറവിടങ്ങള്‍ കണ്ടെത്തുന്നതിന് ഗള്‍ഫ് മുതലാളിത്തം പ്രാപ്തമാണ്. ആദിവാസി ദളിത് വിഭാഗങ്ങളിലെ ജനങ്ങളെ ഒഴിവാക്കിയാല്‍ കേരളത്തിലെ പ്രബല സമുദായങ്ങളെല്ലാം ഗള്‍ഫ് കുടിയേറ്റത്തിന്റെ ഗുണഭോക്താക്കളാണ്.
ഇന്ന് ഇന്ത്യ വികസിത രാജ്യമായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും കേരളം. അന്താരാഷ്ട്ര, വന്‍കിടകമ്പനികളെല്ലാം ഇവിടെ തലപൊക്കിത്തുടങ്ങി. മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കാന്‍ സ്വയം ഉരുകിതീരുന്ന നിങ്ങളെ നമ്മുടെ നാട് തിരിച്ചു വിളിക്കുകയാണ്. ഭര്‍ത്താക്കന്‍മാരുടേയും, മക്കളുടെ വരവുംകാത്ത് അത്താഴമുണ്ണാതെ അന്തിത്തിരിയില്‍ നോക്കിയിരിക്കുന്ന ഒരുപാട് ജന്‍മങ്ങള്‍ ഇന്നും ജീവിക്കുന്നുണ്ട്. അവര്‍ക്കും നിങ്ങള്‍ക്കും ഒരു ജീവിതമുണ്ട്. ശോഭനമായ ഭാവിയുണ്ട്. ഇനി നിങ്ങളുടെ ഊഴമാണ്. തീരുമാനമെടുക്കേണ്ടത് നിങ്ങളും..
അവര്‍ ആവശ്യത്തിലും അധിലധികവും സമ്പാദിക്കുന്നുണ്ട്. അതില്‍ വലിയൊരു പങ്കും നിങ്ങളുടെ അധ്വാനവും വിയര്‍പ്പുമാണ്. ഇന്ത്യയുടെ ഇതരഭാഗങ്ങളിലേക്കും, വിദേശത്തേക്കുമുള്ള മലയാളിയുടെ പറിച്ചുനടീലിന്റെ ഒരു പ്രധാനകാലഘട്ടമാണ് 1920കളും മുപ്പതുകളും. ആഗോളമുതലാളിത്തത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി വിശേഷിപ്പിക്കുന്ന മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷന്റെ കാലത്താണ് ദുബായ്, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നിവടങ്ങളിലേക്കുള്ള മലയാളി കൂടിയേറ്റത്തിന്റെ പ്രഭവകാലം. നാണ്യവിളകളെ ആശ്രയിച്ചുടലെടുത്ത കാര്‍ഷിക സമ്പദ് വ്യവസ്ഥ തകര്‍ന്നതോടെ ഉപജീവനത്തിനുപോലും ബുദ്ധിമുട്ടായ സ്ഥിതിയിലാണ് വിദേശത്തേക്കും, സ്വദേശത്തേക്കും കുടിയേറുവാന്‍ മലയാളികള്‍ അക്കാലം നിര്‍ബന്ധിതരാവുന്നത്. ഒരു ഭാഗത്ത് ആഴിയും മറുഭാഗത്ത് പശ്ഛിമഘട്ടമലനിരകളുമായിരുന്നു നിങ്ങളുടെ ലക്ഷ്യം.
കടലിനും മലനിരകള്‍ക്കുമപ്പുറമുള്ള ഒരു ലോകം സ്വപ്‌നംകണ്ട നിങ്ങള്‍ ഈ ലോകംതന്നെ കീഴടക്കി. നാടിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തുടങ്ങുന്ന മലയാളിയുടെ വിദേശങ്ങളിലേക്കുള്ള കുടിയേറ്റം അതിന്റെ മൂര്‍ധന്യത്തിലെത്തുന്നത് 1970കളില്‍ തുടങ്ങിയ ഗള്‍ഫ് കുടിയേറ്റത്തോടെയാണ്. 1960കളുടെ അവസാനത്തോടെ ഒറ്റപ്പെട്ട നിലയില്‍ തുടങ്ങിയ ഗള്‍ഫിലേക്കുളള കുടിയേറ്റം 1970-80 കളില്‍ മലയാളിയുടെ സാമൂഹികജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന വന്‍പ്രവാഹമായി മാറി. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനദശകങ്ങളില്‍ തുറന്നുകിട്ടിയ ഈ തൊഴില്‍ വിപണി 21ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ മുരടപ്പിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുവാന്‍ തുടങ്ങി.

ഇന്ന് ഇന്ത്യ വികസിത രാജ്യമായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും കേരളം. അന്താരാഷ്ട്ര, വന്‍കിടകമ്പനികളെല്ലാം ഇവിടെ തലപൊക്കിത്തുടങ്ങി. മറ്റുള്ളവരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കാന്‍ സ്വയം ഉരുകിതീരുന്ന നിങ്ങളെ നമ്മുടെ നാട് തിരിച്ചു വിളിക്കുകയാണ്. ഭര്‍ത്താക്കന്‍മാരുടേയും, മക്കളുടെ വരവുംകാത്ത് അത്താഴമുണ്ണാതെ അന്തിത്തിരിയില്‍ നോക്കിയിരിക്കുന്ന ഒരുപാട് ജന്‍മങ്ങള്‍ ഇന്നും ജീവിക്കുന്നുണ്ട്. അവര്‍ക്കും നിങ്ങള്‍ക്കും ഒരു ജീവിതമുണ്ട്. ശോഭനമായ ഭാവിയുണ്ട്. ഇനി നിങ്ങളുടെ ഊഴമാണ്. തീരുമാനമെടുക്കേണ്ടത് നിങ്ങളും..
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___