Saturday 23 February 2013

[www.keralites.net] സേതുരാമയ്യര്‍ മമ്മൂട്ടി തന്നെ

 

സിബിഐ അഞ്ചാമതും വരും; സേതുരാമയ്യര്‍ മമ്മൂട്ടി തന്നെ

 

അമ്പതു വര്‍ഷങ്ങളിലായി 23 ചിത്രങ്ങള്‍ ഒരേ കഥാപാത്രത്തിന്‌ ജീവന്‍ നല്‍കിയത്‌ ഏഴു പേര്‍. ഉദ്വേഗജനകമായ കുറ്റാന്വേഷണം പറഞ്ഞ ജയിംസ്‌ ബോണ്ട്‌ പരമ്പര ചിത്രങ്ങളുടെ കാര്യമാണ്‌ പറഞ്ഞത്‌. ഹോളിവുഡിലെ ഈ വിഖ്യാത ചിത്രങ്ങളുടെ പാതയിലാണ്‌ നമ്മുടെ സിബിഐ അന്വേഷണ ചിത്രങ്ങളും. സിബിഐയും സേതുരാമയ്യരും അഞ്ചാം തവണയും വരുമ്പോള്‍ സേതുരാമയ്യര്‍ക്ക്‌ മാറ്റമൊന്നുമില്ല. കെ മധു, എസ്‌എന്‍ സ്വാമി ടീമിന്റെ പുതിയ നായകനും മമ്മൂട്ടി തന്നെ.

കഴിഞ്ഞവര്‍ഷം പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം ഈ വര്‍ഷം തന്നെ തുടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ അടുത്തകാല സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്‍െ തിരക്കഥാ ജോലികള്‍ തുടങ്ങിയിട്ടുണ്ട്‌. 1988 ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പുമായി സൂപ്പര്‍ഹിറ്റ്‌ പട്ടികയിലേക്ക്‌ കുടിയേറിയ ചിത്രം 25 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്‌. ഇതിനിടയില്‍ പുറത്തു വന്ന ഈ പരമ്പരയിലെ വിവിധ ചിത്രങ്ങളും സാമ്പത്തിക നേട്ടം ഉണ്ടാക്കിയവയാണ്‌.

എണ്‍പതുകളില്‍ ഇന്‍സ്‌പെക്‌ടര്‍ ബല്‍റാമും ആവനാഴിയും നേടിയ വിജയങ്ങളില്‍ പോലീസ്‌ വേഷത്തില്‍ മമ്മൂട്ടി കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ആദ്യ സിബിഐ കഥ പ്രേക്ഷകരിലേക്ക്‌ എത്തിയത്‌. കഥാപാത്രത്തിന്റെ സവിശേഷതയും മമ്മൂട്ടി കഥാപാത്രത്തിന്‌ നല്‍കിയ മാനറിസങ്ങളും സേതുരാമയ്യരെയും കൂട്ടാളികളെയും ജനങ്ങള്‍ ഏറ്റെടുക്കാന്‍ കാരണമാകുകയായിരുന്നു. പുതിയ ചിത്രത്തിലും മുകേഷിന്റെ പോലീസ്‌ ചാക്കോ സേതുരാമയ്യര്‍ക്കൊപ്പമുണ്ട്‌. അതേ സമയം മറ്റൊരു ഉദ്യോഗസ്‌ഥന്‍ വിക്രത്തിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ജഗതിയായിരുന്നു ഈ വേഷം മൂന്‍ ചിത്രങ്ങളില്‍ അവതരിപ്പിച്ചിരുന്നത്‌.

 


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment