Wednesday 6 February 2013

[www.keralites.net] വിജയത്തിനൊരു ലാല്‍സലാം

 

വിജയത്തിനൊരു ലാല്‍സലാം

കൊച്ചി: പുലര്‍ച്ചെ ആറരയ്ക്ക് തേവരയിലെ വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞു:'നല്ല ജലദോഷമുണ്ട്. എങ്കിലും സാരമില്ല, ഇതല്ലേ സ്പിരിറ്റ്.'വെയില്‍ ആദ്യ ഓവര്‍ എറിയുന്നു. കേരളസ്‌ട്രൈക്കേഴ്‌സ് നായകന്‍ ഇപ്പോള്‍ മത്സരച്ചൂടിലേക്കാണ് ഓരോദിവസവും ഉണരുന്നത്. പുല്‍മേടുകളിലെ താരയുദ്ധത്തിനുള്ള പടയൊരുക്കം.

തൃപ്പൂണിത്തുറയിലെ പാലസ് ഓവലിലേക്കായിരുന്നു യാത്ര. രാജപ്രതാപത്തിന്റെ ഓര്‍മകള്‍ കിരീടം വച്ചുനില്‍ക്കുന്ന കളിക്കളത്തില്‍ ലാല്‍ പച്ചനിറമുള്ള പാഡുകെട്ടി. കൈയുറകളും ശിരോകവചവും കൂടിയായപ്പോള്‍ ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലേക്ക് പൊടുന്നനെ കൂടുമാറ്റം. പന്തുകളെ സമീപിക്കുന്നത് കൗശലമുള്ള കണ്ണുകളോടെ. അസിസ്റ്റന്റ് കോച്ച് എം.എ.സുനില്‍ നിര്‍ദേശങ്ങളുമായി ഒപ്പമുണ്ട്. പിഴച്ചുപോകുന്ന നിമിഷങ്ങളില്‍ ലാല്‍ പരിശീലകന്റെ സഹായം തേടി. തെറ്റുകള്‍ക്ക് ഉടന്‍ തിരുത്ത്.

'നാലുകളിയിലും കളിക്കണം. കൊച്ചിയില്‍ എന്തായാലും ഉണ്ടാകും'-ഇറ്റുവീഴുന്ന വിയര്‍പ്പുതുള്ളികളിലും ലാലിന്റെ ആവേശം നനയുന്നില്ല. 'നമുക്ക് ഇത്തവണ നല്ല പുതിയതാരങ്ങളുണ്ട്. അവര്‍ തിളങ്ങുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞതവണയും പോസിറ്റീവായിത്തന്നെയാണ് ഞങ്ങള്‍ കളിയെ സമീപിച്ചത്. ഇത്തവണ കുറച്ചുകൂടി ശ്രദ്ധിക്കുന്നുണ്ട്'-ലാല്‍ പറഞ്ഞു. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ നെറ്റിലായിരുന്നു ലാലിന്റെ ബാറ്റിങ് പ്രാക്ടീസ്. പാലസ് ഓവലിലെ പതിവുനടത്തക്കാര്‍ അപ്പോഴൊന്നും അറിഞ്ഞില്ല,തൊട്ടടുത്ത് പ്രിയതാരം ക്രിക്കറ്റ്കുപ്പായത്തിലുണ്ടെന്ന്.

സൈനസൈറ്റിസ് ഇടയ്ക്ക് വില്ലനെപ്പോലെ കുത്തിനോവിക്കുന്നുണ്ട്. എന്നിട്ടും ലാല്‍ നായകനായിത്തന്നെ നിന്നു. ബാറ്റിങ്ങിനേക്കാള്‍ ബൗള്‍ ചെയ്യാനിഷ്ടപ്പെടുന്ന പഴയ എം.ജി.കോളേജ് താരം വര്‍ഷങ്ങള്‍ക്കിപ്പോഴും കൃത്യമായ ലൈനും ലെംഗ്തും സൂക്ഷിക്കുന്നുണ്ടായിരുന്നു. വൈഡെറിഞ്ഞത് ഒന്നോ രണ്ടോ തവണ മാത്രം. ഉച്ചയ്ക്ക് രാജഗിരി കോളേജ് ഗ്രൗണ്ടില്‍ തിരുവനന്തപുരം സിറ്റി ക്രിക്കറ്റേഴ്‌സുമായുള്ള മത്സരത്തിനിടെ സ്‌ട്രൈക്കേഴ്‌സിന് കരുത്തുപകരാനും ക്യാപ്റ്റനെത്തി. അവസാനത്തെ പരിശീലനമത്സരം ജയത്തോടെ തന്നെ അവര്‍ ആഘോഷമാക്കുകയും ചെയ്തു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment