Wednesday 6 February 2013

[www.keralites.net] പത്തനംതിട്ട ജില്ലയുടെ ശില്‍പ്പിയും മുന്‍ എം എല്‍ ഏ യും ആയ കെ കെ നായര്‍ (82) അന്തരിച്ചു

 

പ്രിയപ്പെട്ട ശ്രി. കെ. കെ. നായര്‍ സാറിന് ആദരാജ്ഞലികള്‍

പത്തനംതിട്ട ജില്ലയ്ക്ക് നവഭാവുകം പകര്‍ന്നു നല്‍കിയ മുന്‍ എംഎല്‍എ കെ.കെ. നായര്‍ (82) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.15 ഓടെ പത്തനംതിട്ടയിലെ വെട്ടിപ്രത്തെ വീട്ടിലായിരുന്നു അന്ത്യം. അവിവാഹിതനായിരുന്നു. സംസ്‌കാരം പിന്നീട്. 1931 ഫെബ്രുവരി രണ്ടിനാണ് അദ്ദേഹം ജനിച്ചത്. 1959ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. ട്രേഡ് യൂണിയനുകളിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം. മലനാട് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് അവസാനംവരെ നേതൃത്വം നല്‍കി.
കുറേ നാളുകളായി വാര്‍ധക്യത്തിന്റെ അവശതകളിലായിരുന്നെങ്കിലും പൊതുവേദികളില്‍ അദ്ദേഹം സജീവമായിരുന്നു. അടുത്തിടെയും തന്റെ സാമ്പത്തിക, രാഷ്ട്രീയ നിരീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ജില്ലാ രൂപീകരണത്തിനായി അക്ഷീണമായി യത്‌നിച്ച അദ്ദേഹം ആ സ്വപ്നം യാഥാര്‍ഥ്യമായ ശേഷവും ജില്ലയുടെ വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ബന്ധങ്ങളും സ്വാധീനതയും വിനിയോഗിച്ചു.


ആദ്യകാലത്ത് ഇടതുപക്ഷ സഹയാത്രികനായിരുന്നെങ്കിലും പിന്നീട് സ്വതന്ത്രനായും യുഡിഎഫ് പിന്തുണയോടെയും രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. 2006 വരെ പത്തനംതിട്ട എംഎല്‍എയായിരുന്ന അദ്ദേഹം 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചു പരാജയപ്പെട്ടു. ജില്ല രൂപീകൃതമായ ശേഷം പത്തനംതിട്ടയില്‍ നടപ്പായ മിക്ക പദ്ധതിയുടെയും സൂത്രധാരന്‍ കെ.കെ. നായര്‍ ആയിരുന്നു. ജില്ലാ ആസ്ഥാനത്തെ റിങ് റോഡ് അദ്ദേഹത്തിന്റെ ആസൂത്രണ മികവിന്റെ ഉദാഹരണമാണ്. ശബരിമലയുടെ പ്രാധാന്യം കണക്കിലെടുത്ത് കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളുടെ സഹകരണത്തോടെ അയ്യപ്പ മെഡിക്കല്‍ കോളജ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment