Wednesday 6 February 2013

[www.keralites.net] ജീവിതം

 

സ്വന്തമെന്നു വിശ്വസിക്കുകയും കരവലയത്തില്‍
നിന്നൊരിക്കലും
വേര്പെടുകയില്ലെന്നും കരുതുന്ന ഏറ്റവും
പ്രിയപ്പെട്ട ഈടുറ്റ
ബന്ധങ്ങള്‍ പോലും എന്നന്നേക്കും
നമ്മുടെതായി തീരെഴുതപ്പെട്ടു ജീവിതം
ധന്യമാക്കുന്നില്ല.
കടല്‍ത്തീരത്ത്‌ കുറിച്ച കവിതയുടെ
ഭംഗി നോക്കി നില്ക്കുംപോലെ ജീവിതം നോക്കി
ആസ്വദിച്ച് മതിമറന്നു നില്‍ക്കുന്നു.
ഒരു തിര ഒഴുകിവരുന്നതും അക്ഷരങ്ങള്‍
മായ്ക്കുന്നതും
കാല്‍ നനയുന്നതുമൊക്കെ ഒരൊറ്റ
നിമിഷത്തില്‍ കഴിയുന്നു
അവിടെ അക്ഷരങ്ങള്‍ അല്ലെങ്കില്‍ ഭംഗിയുള്ള
ചിത്രങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ത്തന്നെ
ആരാണ് വിശ്വസിക്കുക?തുടച്ചു മിനുക്കിയപോലെ
വെറും മണല്‍ .
അലയാഴിയുടെ രാഗവും ആകാശനീലിമയും
മാത്രം ബാക്കി നില്‍ക്കുന്നു.




www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment