തിരുവനന്തപുരം: ആറ് ദിവസം നീണ്ട ഇടത് സര്‍വീസ് സംഘടനകളുടെയും അധ്യാപകരുടെയും പണിമുടക്ക് പിന്‍വലിച്ചു. ഞായറാഴ്ച അര്‍ധരാത്രി തലസ്ഥാനത്ത് സംഘടനാനേതാക്കളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം മാണിയും നടത്തിയ ചര്‍ച്ചയിലാണ് ധാരണ.
പങ്കാളിത്തപെന്‍ഷന്‍ 2013 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ചക്കുശേഷം വ്യക്തമാക്കി.
അഞ്ച് കാര്യങ്ങളിലാണ് ധാരണയായത്.
1, പെന്‍ഷന്‍ നടപ്പാക്കി കഴിയുമ്പോള്‍ എന്തെങ്കിലും വൈഷമ്യമുണ്ടെങ്കില്‍ അത് ശ്രദ്ധയില്‍പെടുത്തിയാല്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കും.
2, മിനിമം പെന്‍ഷനും റിട്ടേണും ഉറപ്പാക്കും. പങ്കാളിത്ത പെന്‍ഷനില്‍ കിട്ടുന്ന മിനിമം റിട്ടേണില്‍ ഇ.പി.എഫിന്‍െറ റിട്ടേണ്‍ കുറയാന്‍ പാടില്ലെന്ന് പാര്‍ലമെന്‍ററി കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പൂര്‍ണമാകുമ്പോള്‍ നിശ്ചിത തുക കിട്ടും.
3, പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുമ്പോള്‍ ഗവണ്‍മെന്‍റ് സെക്യൂരിറ്റികളില്‍ കേരള സര്‍ക്കാറിന്‍െറ ട്രഷറികള്‍ കൂടി ഉള്‍പ്പെടുത്താന്‍ പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റിയോട് ആവശ്യപ്പെടും.
4, 2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ കയറുന്ന ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് വീണ്ടും വ്യക്തമാക്കും.
5, സമരത്തില്‍ പങ്കെടുത്തു എന്ന ഒറ്റ കാരണംകൊണ്ട് ശിക്ഷണനടപടി സ്വീകരിച്ചെങ്കില്‍ അനുഭാവപൂര്‍വം പുനപരിശോധിക്കും. ഓരോ കേസും അതിന്‍െറ മെറിറ്റില്‍ പരിശോധിക്കും. അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ പിന്‍വലിക്കില്ല.
പണിമുടക്കിയവര്‍ക്ക് ഡയസ്നോണ്‍ ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പണിമുടക്ക് താല്‍ക്കാലികമായി പിന്‍വലിക്കുന്നുവെന്ന് ചര്‍ച്ചക്കുശേഷം സമരസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്ന നിലപാടില്‍ മാറ്റമില്ല. കലോത്സവത്തില്‍ പങ്കെടുക്കുമെന്നും സമിതി വ്യക്തമാക്കി.
എ. ശ്രീകുമാര്‍, സി.ആര്‍. ജോസ് പ്രകാശ്, പി.എച്ച്.എം ഇസ്മായില്‍, എം. ഷാജഹാന്‍, കെ. ശിവകുമാര്‍, എസ്. വിജയകുമാരന്‍ നായര്‍, എ. നിസാറുദ്ദീന്‍ എന്നിവരാണ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്ഷണിക്കാത്തതിനാല്‍ ചര്‍ച്ചക്കില്ലെന്ന് നിലപാടെടുത്ത സംഘടനകളുമായി രാത്രി 11ന് ആരംഭിച്ച പുലര്‍ച്ചെ രണ്ടോടെയാണ് അവസാനിച്ചത്. ആദ്യം സംഘടനാനേതാക്കളും ധനമന്ത്രിയുമായാണ് ചര്‍ച്ച നടത്തിയത്. പിന്നീട് മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ്ഹൗസില്‍പോയി ചര്‍ച്ചനടത്തുകയായിരുന്നു.
ഇത് രണ്ടാംവട്ടമാണ് ചര്‍ച്ച നടക്കുന്നത്. മിനിമം വേതനവും കുറഞ്ഞ സേവന ദൈര്‍ഘ്യവുമുള്ളവരുടെ വിഷയം സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാരെ ചര്‍ച്ചക്ക് ക്ഷണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയും വിളിച്ചാലേ ചര്‍ച്ചയുള്ളൂവെന്ന് സമരക്കാരും നിലപാടെടുത്തതോടെ ഉടലെടുത്ത അനിശ്ചിതത്വം ധനമന്ത്രി കെ.എം മാണി ഇടപെട്ടാണ് മാറ്റിയത്. നേരത്തെ പ്രതിപക്ഷ നേതാവടക്കം ഇടതുപക്ഷത്തെ പല നേതാക്കളും ചര്‍ച്ചക്ക് തയാറാകണമെന്ന് മുഖ്യമന്ത്രിയോടും മന്ത്രിമാരോടും ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം അടക്കം അഞ്ച് ജില്ലകളില്‍ തൈപ്പൊങ്കല്‍ പ്രമാണിച്ച് തിങ്കളാഴ്ച അവധിയാണ്. സംസ്ഥാന സ്കൂള്‍ കലോത്സവം തിങ്കളാഴ്ച മലപ്പുറത്ത് ആരംഭിക്കുന്നു. അതിനാല്‍ സമരത്തിന് പരിഹാരം വേണമെന്ന താല്‍പര്യം ഇരുകൂട്ടര്‍ക്കുമുണ്ടായിരുന്നു.
അവധിയായിരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ പണിമുടക്കാത്ത ജീവനക്കാരുടെ വീട്ടിലെത്തി സമരത്തില്‍ അണിചേരണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പ്രാദേശികതലത്തില്‍ സമരത്തെ കുറിച്ച് വിശദീകരിക്കാന്‍ പൊതുയോഗങ്ങളും നടത്തിയിരുന്നു. ഇടത് പക്ഷത്തെ മറ്റ് സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തുവന്നു. സമരം ഒത്തുതീര്‍ന്നില്ലെങ്കില്‍ പൊതുപണിമുടക്കിന് സി.ഐ.ടി.യു ആഹ്വാനം ചെയ്തിരുന്നു.
അതിനിടെ പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ ധനവകുപ്പ് തയാറാക്കി. ഇത് സമരക്കാരുമായി ചര്‍ച്ച ചെയ്യും. മിനിമം പെന്‍ഷന്‍ ഉറപ്പാക്കുമെന്ന ഏകദേശ ഉറപ്പും ഇതിലുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ പെന്‍ഷന്‍ ഫണ്ട് ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി ബില്‍ ഇതുവരെ പാര്‍ലമെന്‍റില്‍ പാസാക്കിയിട്ടില്ല.
സര്‍ക്കാര്‍ ഉത്തരവിലൂടെ പെന്‍ഷന്‍ അതോറിറ്റി പ്രാബല്യത്തിലാക്കുകയാണ് കേന്ദ്രം ചെയ്തത്. കേന്ദ്ര നിയമം പാസാക്കിയാല്‍ മാത്രമേ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന ചട്ടങ്ങള്‍ തയാറാക്കുകയുള്ളൂ. അതുവരെ നിലവിലെ അതോറിറ്റിയുടെ മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കും.
Best Regards,
T.H.Mohammed Basheer
Contracts Purchase Specialist
Purchase dpt.
Head Quarters
Saudi Public Transport Co.
PB #10667
Riyadh-11443
KSA
Tel.00966-1-2884400 Ext 221
Mobile. 00966-50 21 60 948
No comments:
Post a Comment