സഹായിക്കുന്നവരെ പൊലീസ് പീഡിപ്പിക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു: ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി: ഡൽഹിയിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച സംഭവത്തിന് പിന്നാലെയുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് പാഠം പഠിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു. ഡൽഹി പൊലീസിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണ് പ്രതിഷേധമെന്നും അവർ പറഞ്ഞു.
അപകടത്തിൽപ്പെടുന്നവരെ സഹായിക്കാൻ ആരും മുന്നോട്ട് വരാത്തത് പൊലീസിനെ പേടിച്ചാണ്. സഹായിച്ചവരെ പൊലീസ് പീഡിപ്പിക്കുമെന്ന് അവർ ഭയപ്പെടുന്നു. അതിനാൽ തന്നെ പൊലീസ് പ്രവർത്തന രീതി മാറ്റേണ്ടിയിരിക്കുന്നുവെന്നും ഷീലാ ദീക്ഷിത് ഒരു ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഡൽഹി സംഭവത്തെ തുടർന്ന് പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് അല്പംകൂടി നേരത്തെ ആകാമായിരുന്നെന്നും ഷീല അഭിപ്രായപ്പെട്ടു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net