നല്ല നടപ്പിന്റെ പേരിൽ ജയിലിൽ നിന്നിറങ്ങി പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നു
ഷിർദി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിൽ ജയിൽ ശിക്ഷ ലഭിച്ചയാൾ നല്ല നടപ്പിന്റെ പേരിൽ പുറത്തിറങ്ങി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. പ്രതിയെ പൊലീസ് വീണ്ടും അറസ്റ്റു ചെയ്തു.
മഹാരാഷ്ട്രയിലെ ഷിർദിയിലാണ് സംഭവം. പപ്പു എന്ന സുനിൽ സുരേഷാണ് വീണ്ടും അറസ്റ്റിലായത്. ഡിസംബർ 28നാണ് ഈ സംഭവം നടന്നത്. കഴിഞ്ഞ ദിവസം പപ്പുവിനെ പൊലീസ് അറസ്റ്റു ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ കേസിൽ 2003ൽ പപ്പുവിന് നാസികിലെ സെഷൻസ് കോടതി വധശിക്ഷ വിധിച്ചെങ്കിലും അപ്പീൽ പരിഗണിച്ച ബോംബെ ഹൈക്കോടതി അയാളെ വെറുതെ വിട്ടു. 2002ൽ അംബാദ്, നാസിക് എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത പീഡന കേസുമായി ബന്ധപ്പെട്ട് ഏഴും 10ഉം വർഷം കഠിന തടവ് ശിക്ഷ ലഭിച്ച പപ്പുവിനെ ജയിലിലെ നല്ല നടപ്പിന്റെ പേരിൽ കഴിഞ്ഞ വർഷം മേയ് 28ന് മോചിപ്പിച്ചു.
ഡിസംബർ 28ന് ഒന്പതു വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പപ്പു മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ ജീർണിച്ച ശരീരം വെള്ളിയാഴ്ച പൊലീസ് കണ്ടെത്തി. ശനിയാഴ്ച പപ്പുവിനെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net